'വിജയ് അണ്ണാ നന്ദി'; സൂര്യയുടെ 'കറുപ്പ്' ക്ലിക്കായി, മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞ് ആരാധകർ

ആദ്യ പകുതി അതിഗംഭീരമെന്നും ഇന്റർവെൽ ബ്ലോക്ക് അക്ഷരാർഥത്തിൽ രോമാഞ്ചമുണ്ടാക്കിയെന്നും പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു
'വിജയ് അണ്ണാ നന്ദി'; സൂര്യയുടെ 'കറുപ്പ്' ക്ലിക്കായി, മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞ് ആരാധകർ
Published on

സൂര്യയും തൃഷ കൃഷ്ണനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കറുപ്പ്' തിയറ്ററുകളിൽ. ആദ്യ ഷോയ്ക്കു ശേഷം മികച്ച അഭിപ്രായങ്ങളാണ് സിനിമയ്ക്കു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് രാവിലെ ഒൻപതിനാണ് ആദ്യ ഷോ ആരംഭിച്ചത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കുന്ന കിടിലൻ സിനിമയെന്നാണ് ആദ്യ ഷോയ്ക്കു ശേഷം സമൂഹമാധ്യമങ്ങളിൽ കാണുന്ന പ്രതികരണം. ആദ്യ പകുതി അതിഗംഭീരമെന്നും ഇന്റർവെൽ ബ്ലോക്ക് അക്ഷരാർഥത്തിൽ രോമാഞ്ചമുണ്ടാക്കിയെന്നും പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

'വിജയ് അണ്ണാ നന്ദി'; സൂര്യയുടെ 'കറുപ്പ്' ക്ലിക്കായി, മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞ് ആരാധകർ
മകന്റെ സന്തോഷത്തിനായി എടുത്ത തീരുമാനം തെറ്റായി; മൂന്നാം വിവാഹത്തെ കുറിച്ച് മനസ് തുറന്ന് മീര വാസുദേവൻ

'മെട്രോ ഫൈറ്റ് രംഗം ഞെട്ടിച്ചുകളഞ്ഞു. ആക്ഷൻ കൊറിയോഗ്രഫി ഗംഭീരം. വല്ലാത്തൊരു സിനിമയാണ്.' ഒരു പ്രേക്ഷകൻ എക്‌സിൽ കുറിച്ചിരിക്കുന്നു. തിയറ്റർ എക്‌സ്പീരിയൻ ഡിമാൻഡ് ചെയ്യുന്ന ചിത്രമാണെന്നും സൂര്യയുടെ ബോക്‌സ്ഓഫീസ് തിരിച്ചുവരവാണെന്നും മറ്റൊരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു. ' ക്ലാസിക് സിനിമ, പ്രേക്ഷകരെ വൈകാരികമാക്കുന്നു. ഇന്റർവെൽ ബ്ലോക്ക് ഞെട്ടിച്ചു. സൂര്യയുടെ മാസ് രംഗങ്ങൾ രോമാഞ്ചമുണ്ടാക്കുന്നു.' മറ്റൊരു പ്രേക്ഷകൻ അഭിപ്രായപ്പെട്ടു.

'വിജയ് അണ്ണാ നന്ദി'; സൂര്യയുടെ 'കറുപ്പ്' ക്ലിക്കായി, മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞ് ആരാധകർ
'ആ കത്തില്‍ ഗുരുതര ആരോപണങ്ങളുണ്ട്, അൻസിബ രാജിവെച്ചത് മനംമടുത്ത്'; വെളിപ്പെടുത്തലുമായി ബാബുരാജ്

സൂര്യയുടെ സുഹൃത്തും നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്ക്ക് സൂര്യ ആരാധകർ നന്ദി പറയാനും മടിക്കുന്നില്ല. കറുപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട് ചില പ്രതിസന്ധികൾ ഉണ്ടായിരുന്നു. സാമ്പത്തികവും സാങ്കേതികവുമായ കാരണങ്ങളാൽ കൃത്യസമയത്ത് റിലീസ് ചെയ്യാൻ സാധിച്ചില്ല. റിലീസ് അനിശ്ചിതത്വത്തിൽ തുടരുമ്പോൾ മുഖ്യമന്ത്രി വിജയ് ഇടപെട്ടാണ് പ്രതിസന്ധി തീർത്തത്. 'വിജയ് അണ്ണാ നന്ദി' എന്നാണ് സൂര്യ ആരാധകർ എക്‌സിൽ കുറിക്കുന്നത്.

Summary

English Summery: The makers of Karuppu shared an emotional note of gratitude as the film finally released in theaters after a long wait. Thanking audiences for their unwavering support and patience, the team said the love from fans kept their dream alive through every challenge. The heartfelt message has now gone viral among movie lovers on social media.

Madism Digital
madismdigital.com