എവിടെയോ വീശിയ ഒരു ചുഴലിക്കാറ്റ്, വൈകിയത് കേരളത്തിലെ മൺസൂൺ; എന്താണ് ബന്ധം?

ഭൂമധ്യരേഖാപ്രദേശത്ത് വീശുന്ന കാറ്റ് ദുർബലമായതാണ് കാലവർഷമെത്താൻ വൈകുന്നതിന് ഒരു പ്രധാനകാരണം
എവിടെയോ വീശിയ ഒരു ചുഴലിക്കാറ്റ്, വൈകിയത് കേരളത്തിലെ മൺസൂൺ; എന്താണ് ബന്ധം?
Published on

ഉരുകിയൊലിച്ച മാസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കാലവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് ഇന്ത്യ. പക്ഷേ അതിനിടയ്ക്ക് ഒരു അപ്രതീക്ഷിത ട്വിസ്റ്റ്.

മെയ് 26ന് കേരളത്തിലെത്തുമെന്ന് പ്രതീക്ഷിച്ച മൺസൂൺ ജൂണായിട്ടും എത്തിയില്ല. ജൂൺ 4ന് എത്തിയേക്കാം എന്ന് അനുമാനിച്ചിട്ടുണ്ടെങ്കിലും സാഹചര്യങ്ങളെല്ലാം ഒത്തുവന്നാൽ മാത്രം തീർപ്പുകല്പിച്ചൊരു തീയതി പറയാമെന്ന തീരുമാനത്തിലാണ് കാലാവസ്ഥാ വകുപ്പ്.

ഇതിൽ കൗതുകകരമായ കാര്യമെന്തെന്നാൽ, കേരളത്തിൽ പരക്കെ വ്യാപക മഴയുണ്ടായിട്ടും അത് മൺസൂൺ ആണെന്ന് പ്രഖ്യാപിക്കാറായിട്ടില്ല എന്നതാണ്. ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് മഹാസമുദ്രത്തിലും ആയിരക്കണക്കിന് കിലോമീറ്ററുകളിലായി വ്യാപിച്ചുകിടക്കുന്ന കാലാവസ്ഥാ സംവിധാനങ്ങളുടെ അപൂർവമായ സംയോജനമാണ് ഇതിന് കാരണം.

എവിടെയോ വീശിയ ഒരു ചുഴലിക്കാറ്റ്, വൈകിയത് കേരളത്തിലെ മൺസൂൺ; എന്താണ് ബന്ധം?
സൂപ്പര്‍ എല്‍ നിനോ: ഇന്ത്യയെ കാത്തിരിക്കുന്നത് മഹാക്ഷാമമോ? ജിഡിപിക്കും കാര്‍ഷികമേഖലയ്ക്കും വൻ ഭീഷണി

മഴയെന്നാൽ മൺസൂൺ എന്നല്ല !

മെയ് അവസാനവും ജൂൺ ആദ്യവുമായി പെയ്യുന്ന കനത്ത മഴയെ കേരളത്തിലെ കാലവർഷമായി പലരും കണക്കാക്കാറുണ്ട്. പക്ഷേ അങ്ങനെയല്ല കാര്യങ്ങൾ.

തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചതായി പ്രഖ്യാപിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൂന്ന് പ്രധാന മാനദണ്ഡങ്ങളാണ് പാലിക്കാറുള്ളത്. നിശ്ചിത കാലാവസ്ഥാ കേന്ദ്രങ്ങളിൽ വ്യാപകമായ മഴ ലഭിക്കണം, താഴ്ന്നതലത്തിലും ഉയർന്നതലത്തിലും ആവശ്യത്തിന് ശക്തമായ കാറ്റ് ഉണ്ടായിരിക്കണം, കൂടാതെ പ്രദേശത്ത് തുടർച്ചയായ മേഘസാന്നിധ്യവും വേണം. ഈ വർഷം മഴ ലഭിച്ചെങ്കിലും, ആവശ്യമായ കാറ്റിന്റെ സ്വഭാവവും മേഘഘടനയും പൂർണമായി രൂപപ്പെട്ടിരുന്നില്ല.

എന്തുകൊണ്ട് കാലവർഷം വൈകുന്നു?

ഭൂമധ്യരേഖാപ്രദേശത്ത് വീശുന്ന കാറ്റ് ദുർബലമായതാണ് കാലവർഷമെത്താൻ വൈകുന്നതിന് ഒരു പ്രധാനകാരണം. ഇന്ത്യയിലെത്തുന്നതിന് മുമ്പ് തെക്കുപടിഞ്ഞാറൻ മൺസൂൺ, ദക്ഷിണാർദ്ധഗോളത്തിൽ ഉത്ഭവിച്ച് ഭൂമധ്യരേഖ വഴി കടന്നുപോകുന്ന കാറ്റുകളാൽ ശക്തിപ്രാപിക്കാറുണ്ട്. അങ്ങനെയാണ് ഇന്ത്യയിൽ മഴ ആഞ്ഞടിക്കുന്നതും. ഇത് എല്ലാവർഷവും സംഭവിക്കുന്ന പ്രക്രിയയാണ്. ഇതാണ് ഇന്ത്യയിലെ കാലവർഷത്തിന്റെ ജീവനാഡി.

എന്നാലീ വർഷം ഈ പ്രക്രിയയിൽ ഏറ്റക്കുറച്ചിലുണ്ടായി. കേരളത്തിലേക്ക് എത്തുന്നതിന് മുമ്പ് മഴയ്ക്ക് ശക്തിപ്രാപിക്കാനായില്ല.

എവിടെയോ വീശിയ ഒരു ചുഴലിക്കാറ്റ്, വൈകിയത് കേരളത്തിലെ മൺസൂൺ; എന്താണ് ബന്ധം?
വേനല്‍ക്കാലത്ത് ഇടിമിന്നലുകളെ കരുതിയിരിക്കണം; കേരളം നേരിടുന്നത് പുതിയ കാലാവസ്ഥാ വെല്ലുവിളികള്‍, എന്താണ് 'കൺവെക്റ്റീവ് സ്റ്റോമുകൾ'?

പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ രൂപപ്പെട്ട ഒരു ചുഴലിക്കാറ്റും കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഇത്തരം ശക്തമായ കാലാവസ്ഥാ സംവിധാനങ്ങൾക്ക് വിശാലമായ പ്രദേശങ്ങളിലെ അന്തരീക്ഷ ചലനങ്ങളെ സ്വാധീനിക്കാൻ കഴിയും. അതുവഴി ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കെത്തേണ്ട ഈർപ്പവും കാറ്റിന്റെ ഊർജവും മറ്റിടങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാം.

അതിന്റെ ഫലമായി, സാധാരണയായി ഇന്ത്യയിലെ മൺസൂണിനെ ശക്തിപ്പെടുത്താൻ സഹായിക്കുന്ന ഈർപ്പം മറ്റ് പ്രദേശങ്ങളിലേക്ക് വഴിമാറി. ഇതോടെ അറബിക്കടലിന് മുകളിലെ മൺസൂൺ പ്രവാഹം ദുർബലമായി.

ഇന്ത്യൻ മൺസൂൺ ഇന്ത്യയെ മാത്രം ബാധിക്കുന്ന ഒരു പ്രതിഭാസമല്ലെന്നും, ഭൂമിയുടെ പകുതിയോളം വ്യാപിച്ചുകിടക്കുന്ന പരസ്പരം ബന്ധിക്കപ്പെട്ട ഒരു മഹത്തായ അന്തരീക്ഷ സംവിധാനത്തിന്റെ ഭാഗമാണെന്നും ഇത് ഓർമ്മിപ്പിക്കുന്നു.

എവിടെയോ വീശിയ ഒരു ചുഴലിക്കാറ്റ്, വൈകിയത് കേരളത്തിലെ മൺസൂൺ; എന്താണ് ബന്ധം?
ദക്ഷിണേഷ്യയെ ചുട്ടുപൊള്ളിച്ച് ഉഷ്ണതരംഗം; കാരണങ്ങളും പ്രത്യാഘാതങ്ങളും

ബംഗാൾ ഉൾക്കടലിലും നടന്നു ചില സംഭവങ്ങൾ...

ഇതിനിടെ മറ്റൊരു തടസ്സവും രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിനും സമീപ സമുദ്രപ്രദേശങ്ങൾക്കും മുകളിലുണ്ടായ ചക്രവാതച്ചുഴി സാധാരണയായി മൺസൂൺ കേരളത്തിലേക്ക് മുന്നേറാൻ സഹായിക്കുന്ന വലിയ തോതിലുള്ള കാറ്റിന്റെ പ്രവാഹങ്ങളെ ബാധിച്ചു.

മൺസൂൺ പ്രവാഹത്തെ ശക്തിപ്പെടുത്തുന്നതിനുപകരം, ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ അതിന്റെ ക്രമീകരണത്തെ തകർക്കുകയും മുന്നേറ്റവേഗം കുറയ്ക്കുകയും ചെയ്തു.

എൽനിനോയും വലിയ ഘടകം

ഇന്ത്യയിൽ കാലവർഷം ദുർബലപ്പെടുത്താനും മഴയുടെ അളവ് കുറയ്ക്കാനും എൽനിനോയ്ക്ക് സാധിക്കും. കഴിഞ്ഞ മാസം തന്നെ പസഫിക് സമുദ്രത്തിലെ എൽനിനോയുടെ സാന്നിധ്യം കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

വരും വരാതിരിക്കില്ല !

നിലവിൽ കേരളതീരത്ത് നിന്ന് കിലോമീറ്ററുകൾ മാത്രമകലെ മൺസൂൺ മേഘങ്ങളുണ്ട്. ജൂൺ 4 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ കൂടുതൽ ശക്തമായ കാറ്റും ക്രമബദ്ധമായ മേഘസാന്നിധ്യവും രൂപപ്പെടുമെന്നാണ് പ്രവചനം. ഇത് കേരളത്തിൽ മൺസൂൺ ഔദ്യോഗികമായി പ്രവേശിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

English Summary: The southwest monsoon, which was expected to reach Kerala on May 26, has still not arrived even as June has begun. While it is now expected to make its onset around June 4, the weather department says a definite date can be announced only if all the required conditions fall into place.

What makes the situation particularly intriguing is that Kerala has already received widespread rainfall, yet it has not been officially declared as the onset of the monsoon. The reason lies in a rare combination of weather systems stretching thousands of kilometres across the Indian Ocean and Pacific Ocean.

Madism Digital
madismdigital.com