എൽ നിനോ കനക്കുന്നു; പസഫിക്കിൽ റെക്കോർഡ് താപനില, ഇന്ത്യയിലും ആശങ്ക

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എൽ നിനോ ശക്തി പ്രാപിക്കുന്നത് മഴയുടെ ലഭ്യതക്കുറവിനും ഉയർന്ന താപനിലയ്ക്കും വഴിവെച്ചേക്കാം
എൽ നിനോ കനക്കുന്നു; പസഫിക്കിൽ റെക്കോർഡ് താപനില, ഇന്ത്യയിലും ആശങ്ക
Published on: 

ആഗോള കാലാവസ്ഥയെ മാറ്റിമറിക്കാൻ ശേഷിയുള്ള എൽ നിനോ പ്രതിഭാസം ശക്തിപ്രാപിക്കുന്നതിനിടെ, പസഫിക് സമുദ്രത്തിലെ താപനില റെക്കോർഡ് മറികടന്നു. ഒക്ടോബർ 22ലെ റിപ്പോർട്ടുകൾ പ്രകാരം 30 ഡിഗ്രി സെൽഷ്യസും കടന്നിരിക്കുകയാണ് താപനില. ഇതോടെ ഇന്ത്യയിലേതടക്കം കാലാവസ്ഥയിൽ കാര്യമായ വ്യതിയാനങ്ങളുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

യു.എസ്. നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (NOAA) വിവരങ്ങൾ അനുസരിച്ച്, മധ്യ ഇക്വറ്റോറിയൽ പസഫിക്കിലെ സമുദ്രോപരിതല താപനിലയാണ് റെക്കോർഡ് ഭേദിച്ചത്. ശാസ്ത്രജ്ഞർ എൽ നിനോയെ നിരീക്ഷിക്കുന്ന മേഖലയാണിത്. പ്രതിഭാസം കൂടുതൽ ശക്തി പ്രാപിക്കുന്നതിനാൽ ഇതിന്റെ പ്രത്യാഘാതങ്ങൾ അടുത്ത വർഷത്തിലേക്കും നീളാൻ സാധ്യതയുണ്ട്

ഒക്ടോബർ-ഡിസംബർ മാസങ്ങളിൽ മധ്യ-കിഴക്കൻ ഉഷ്ണമേഖലാ പസഫിക്കിലെ താപനില റെക്കോർഡ് തലത്തിലെത്തുമെന്നും, ഡിസംബറോടെ എൽ നിനോ അതിന്റെ പരമാവധി ശക്തിയിലാകുമെന്നും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ (WMO) ചൂണ്ടിക്കാണിക്കുന്നു.

എൽ നിനോ കനക്കുന്നു; പസഫിക്കിൽ റെക്കോർഡ് താപനില, ഇന്ത്യയിലും ആശങ്ക
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നത് ഗുരുതര ചര്‍മ്മ രോഗങ്ങള്‍; പ്രത്യാഘാതം കൂടുതല്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍

എന്തുകൊണ്ട് ആശങ്കപ്പെടണം?

മധ്യ-കിഴക്കൻ ഉഷ്ണമേഖലാ പസഫിക്കിലെ സമുദ്രോപരിതല ജലം അസാധാരണമായി ചൂടാകുന്ന കാലാവസ്ഥാ പ്രതിഭാസമാണ് എൽ നിനോ. ഈ താപവർധനവ് കാറ്റിനെയും മഴമേഘങ്ങളുടെ സഞ്ചാരത്തെയും ബാധിക്കുകയും, സമുദ്ര അതിർത്തികൾക്കപ്പുറത്തേക്ക് കാലാവസ്ഥാ വ്യതിയാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

നിലവിൽ എൽ നിനോ പ്രതിഭാസം വളരെ ശക്തമായി മുന്നേറുകയാണ്. WMO-യുടെ കണക്കുപ്രകാരം, 'നിനോ 3.4' (Nino 3.4) എന്ന മേഖലയിലെ ശരാശരി സമുദ്രോപരിതല താപനില സാധാരണ നിലയേക്കാൾ ജൂണിൽ 1.6°C ഉയർന്നതെങ്കിൽ ഓഗസ്റ്റിൽ അത് 2.5°C ആയി ഉയർന്നു. ഒക്ടോബർ-ഡിസംബർ കാലയളവിൽ ഇത് സാധാരണയേക്കാൾ 3.7°C വരെ ഉയർന്നേക്കാം. മുൻപ് 2015 നവംബർ - 2016 ജനുവരി കാലയളവിൽ രേഖപ്പെടുത്തിയ 2.6°C എന്ന ഉയർന്ന റെക്കോർഡും ഇത് മറികടക്കും.

(ഈ കണക്കുകൾ സമുദ്രത്തിന്റെ യഥാർത്ഥ താപനിലയല്ല, മറിച്ച് അത് സാധാരണ ശരാശരിയേക്കാൾ എത്രത്തോളം ചൂടുകൂടിയതാണ് എന്നാണ് വ്യക്തമാക്കുന്നത്).

എൽ നിനോ കനക്കുന്നു; പസഫിക്കിൽ റെക്കോർഡ് താപനില, ഇന്ത്യയിലും ആശങ്ക
സൂപ്പർ എൽ നിനോ; കേരളത്തിൽ 1,680 മരണങ്ങളുണ്ടാവുമെന്ന് പ്രവചനം, ഫെബ്രുവരി എല്ലാം തകിടം മറിക്കും

ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ടോ?

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, എൽ നിനോ ശക്തി പ്രാപിക്കുന്നത് മഴയുടെ ലഭ്യതക്കുറവിനും ഉയർന്ന താപനിലയ്ക്കും വഴിവെച്ചേക്കാം. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 2026-ലെ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ സാധാരണയേക്കാൾ 13% കുറവോടെയാണ് അവസാനിച്ചത്.

വരും മാസങ്ങളിൽ ദക്ഷിണേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്ന് WMO-യുടെ ഒക്ടോബർ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഒക്ടോബർ-ഡിസംബർ കാലയളവിൽ ദക്ഷിണേഷ്യയുടെ മധ്യ-തെക്കൻ ഉപദ്വീപ് മേഖലകളിൽ മഴ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറവായിരിക്കാനാണ് സാധ്യത.

എന്നാൽ ഇന്ത്യയിലെ കാലാവസ്ഥ നിർണയിക്കുന്നത് എൽ നിനോ മാത്രമല്ല എന്നതും കണക്കിലെടുക്കേണ്ടതുണ്ട്.. എന്നിരുന്നാലും, പസഫിക് സമുദ്രത്തിലെ അസാധാരണ ചൂട് കഠിനമായ ഉഷ്ണതരംഗത്തിനും മഴയുടെ വ്യതിയാനങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നു.എൽ നിനോ 2027-ന്റെ തുടക്കം വരെ ശക്തമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ഇതിന്റെ പ്രത്യാഘാതങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് ശാസ്ത്രജ്ഞർ.

Summary

As the El Nino phenomenon, which has the potential to alter global climate patterns, intensifies, temperatures in the Pacific Ocean have hit record highs. According to reports dated October 22, temperatures have crossed 30°C. This has prompted warnings of significant weather changes, including in India.

Madism Digital
madismdigital.com