

ശക്തമായ മഴ പെയ്തിറങ്ങിയ ഓഗസ്റ്റ് കടന്നു പോകുമ്പോഴും കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ വലിയ ഇടിവ്. മണ്‍സൂണ്‍ മൂന്ന് മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്താകെ 22% മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്‍ നിനോ പ്രതിഭാസത്തെ തുടര്‍ന്ന് കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് ഓഗസ്റ്റിലെ മഴ രക്ഷയായത്.
കഴിഞ്ഞ എല്‍നിനോ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ ലഭിച്ചത് മെച്ചപ്പെട്ട മഴയാണ്. 2023 ല്‍ 48% മഴയുടെ കൂറവായിരുന്നു ഇക്കാലയളവില്‍ ഉണ്ടായത്. ഇത്തവണയത് 22 ശതമാനമാണെന്നതാണ് ആശ്വാസം. ജൂണ്‍ ജൂലൈ മാസങ്ങളില്‍ മഴ കാര്യമായി കുറഞ്ഞെങ്കിലും ഓഗസ്റ്റ് മാസത്തില്‍ ലഭിച്ച മികച്ച മഴയാണ് ഇത്തവണ ആശ്വാസം ആയത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 7 ജില്ലകളില്‍ സാധാരണ മഴ ലഭിച്ചു. കാസര്‍കോട്, കണ്ണുര്‍, കോഴിക്കോട്, കോട്ടയം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ കുറവെങ്കിലും സാധാരണമഴ ലഭിച്ചു. വയനാട്ടിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചിട്ടുള്ളത്. സാധാരണ മഴയേക്കാള്‍ 50 ശതമാനം കുറവാണ് കണക്കുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ 22, മലപ്പുഴം 20, ഇടുക്കി 44, പാലക്കാട് 23, ആലപ്പുഴ 25, കൊല്ലം 30 എന്നിങ്ങനെയാണ് മഴക്കുറവിന്റ ശതമാന കണക്കുകള്‍.
കേരളത്തില്‍ ഇക്കാലയവില്‍ 1,735.2 മില്ലിമീറ്റര്‍ മഴയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 1,365.8 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
നിലവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ഒരു ജില്ലയും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ 'വലിയ മഴക്കുറവ്' വിഭാഗത്തില്‍ പെടുന്നില്ല.
ഓഗസ്റ്റില്‍ പെയ്തിറങ്ങിയ മഴ സംസ്ഥാനത്തെ വൈദ്യുതി ഉല്‍പാദനം ഉയര്‍ത്താനും സഹായിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ കണക്കുകള്‍ പ്രകാരം അണക്കെട്ടുകളിലെ മൊത്തം ജലനിരപ്പ് 64 ശതമാനത്തിലെത്തി. ഓഗസ്റ്റ് 1 ന് 37 ശതമാനമായിരുന്നു അണക്കെട്ടുകളിലെ സംഭരണ ശേഷി. വൈദ്യുതി ഉല്‍പാദത്തിന്റെ പ്രധാന കേന്ദ്രമായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 63 ശതമാനമാണ്. മഴക്കാലത്ത് ഇടുക്കിയിലെ ജലനിരപ്പ് 30 ശതമാനത്തില്‍ താഴെയായിരുന്നു. ഇത് ആഭ്യന്തര വൈദ്യുതി ഉല്‍പാദനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിരുന്നു.
ജലനിരപ്പ് ഉയര്‍ന്നതോടെ ജലവൈദ്യുത ഉല്‍പാദനവും വര്‍ദ്ധിച്ചു. 21.7611 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉല്‍പാദനം. ഓഗസ്റ്റ് 1 ന് 18 ദശലക്ഷം യൂണിറ്റില്‍ താഴെയായിരുന്നു ആഭ്യന്തര വൈദ്യുതി ഉല്‍പാദനം. ഉല്‍പാദനം കൂട്ടിയപ്പോഴും സംസ്ഥാനം കഴിഞ്ഞ ദിവസം പുറത്തു നിന്ന് 60 ദശലക്ഷം യൂണിറ്റ് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
Kerala’s southwest monsoon has recorded a 22% rainfall deficit after three months, despite heavy rains in August providing some relief. The shortfall comes amid concerns over the impact of the El Niño phenomenon on the monsoon. However, this year’s rainfall is significantly better than in 2023, when Kerala recorded a 48% deficit during the corresponding period. While June and July saw below-normal rainfall, stronger rains in August helped reduce the overall deficit.