സമുദ്രങ്ങൾ തിളച്ചുമറിയുന്നു, 2027ൽ ചൂട് ഇതിലും കനക്കും; ഉരുകിയൊലിച്ച് രാജ്യങ്ങൾ !

നിലവിൽ യുകെയിലടക്കം അനുഭവപ്പെടുന്ന ചൂട് സമുദ്രതാപനില ഉയർന്നതിന്റെ പ്രത്യാഘാതമാണ്
സമുദ്രങ്ങൾ തിളച്ചുമറിയുന്നു, 2027ൽ ചൂട് ഇതിലും കനക്കും; ഉരുകിയൊലിച്ച് രാജ്യങ്ങൾ !
Published on

സമുദ്രതാപനിലയിൽ റെക്കോർഡ് വർധന രേഖപ്പെടുത്തിയതായി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കാലാവസ്ഥാ പഠന ഏജൻസികൾ. അതിശക്തമായ സൂപ്പർ എൽ നിനോ പ്രതിഭാസവും ആഗോളതാപനവുമാണ് സമുദ്രങ്ങളെ ഈ അവസ്ഥയിലേക്ക് എത്തിച്ചിരിക്കുന്നത്. തൽസ്ഥിതി തുടരുകയാണെങ്കിൾ വരും വർഷങ്ങളിൽ അസഹനീയമായ വേനൽക്കാലമാവും ഉണ്ടാവുക എന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

ജൂൺ 21ന് ധ്രുവപ്രദേശങ്ങൾക്ക് സമീപം ചൂട് 2023ലേതിനും 2024ലേതിനും അധികമായതായി കണ്ടെത്തിയിരുന്നു. നിലവിൽ, ലോകത്തിലെ ഉഷ്ണമേഖലാ-മിതശീതോഷ്ണ സമുദ്രങ്ങളിലെ ശരാശരി ഉപരിതല താപനില 21°C-ന് തൊട്ടുതാഴെയാണ്. എന്നാൽ വ്യാപകമായ വ്യവസായവൽക്കരണം ആരംഭിക്കുന്നതിന് മുൻപ്, അതായത് 1870-ൽ ഇത് ഏകദേശം 19.6°C മാത്രമായിരുന്നു.

ലോകത്തിലെ സമുദ്രങ്ങളെ ഇത്രയധികം ചൂടുപിടിപ്പിക്കാൻ ഭീമമായ അളവിൽ ഊർജ്ജം ആവശ്യമാണ്. കൽക്കരി, ഗ്യാസ്, എണ്ണ എന്നിവ കത്തുമ്പോൾ ഉണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിൽ തടഞ്ഞുനിർത്തുന്ന അമിത ചൂടിന്റെ 90 ശതമാനത്തിലധികവും ആഗിരണം ചെയ്തിരിക്കുന്നത് ലോകത്തിലെ സമുദ്രങ്ങളാണ്. ഇതാണ് സമുദ്രതാപനില വർധിക്കാൻ കാരണം. 2025ൽ സമുദ്രോപരിതലത്തിൽ 11 ഹിരോഷിമ ബോംബിങ്ങുകൾക്ക് പുറപ്പെടുവിക്കാൻ കഴിയുന്നത്ര ചൂടുണ്ടായിരുന്നു. ഇതിലും മുകളിലാണ് നിലവിലെ ചൂടെന്നാണ് പരിസ്ഥിതി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.

സമുദ്രങ്ങൾ തിളച്ചുമറിയുന്നു, 2027ൽ ചൂട് ഇതിലും കനക്കും; ഉരുകിയൊലിച്ച് രാജ്യങ്ങൾ !
ചൂട് തന്നെ ചൂട്; ഇന്ത്യയ്ക്കും യൂറോപ്പിനും പരസ്പരം പഠിക്കാനേറെയുണ്ട്, അനുമാനങ്ങളിലൂന്നി ഇനി നിലനില്പ് സാധ്യമല്ല !

സമുദ്രതാപനില എന്നാൽ സമുദ്രോപരിതലത്തിലെ ജലത്തിന്റെ ചൂടിന്റെ അളവാണ്. ഭൂമിയിലെ കാലാവസ്ഥയെയും മൺസൂൺ പോലുള്ള പ്രതിഭാസങ്ങളെയും നിയന്ത്രിക്കുന്നതിൽ സമുദ്രതാപനിലയ്ക്ക് വളരെ വലിയ പങ്കുണ്ട്. സമുദ്രതാപനിലയിലെ മാറ്റങ്ങളാണ് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്ന എൽ നിനോ, ലാ നിനാ പ്രതിഭാസങ്ങൾക്ക് കാരണമാകുന്നത്.

സമുദ്രതാപനില ഉയരുമ്പോൾ ന്യൂനമർദങ്ങളും ചുഴലിക്കാറ്റുകളും വളരെ പെട്ടെന്ന് രൂപം പ്രാപിക്കുകയും ഇവയ്ക്ക് ശക്തി കൂടുകയും ചെയ്യാറുണ്ട്. ഇത് തീരദേശമേഖലകളിലെ മഴക്കെടുതികൾക്ക് കാരണമാകും. അങ്ങനെയാണ് നിലവിൽ മുംബൈയിലടക്കം മൺസൂൺ രൂക്ഷമാകുന്നതിന് കാരണം.

ഭൂമിയിലുണ്ടാകുന്ന അമിതമായ ചൂടിനെ ആഗിരണം ചെയ്ത് ഭൂഗോളത്തെ തണുപ്പിച്ച് നിർത്തുന്ന ഒരു സ്പോഞ്ച് പോലെയാണ് സമുദ്രങ്ങൾ പ്രവർത്തിക്കുന്നത്. സമുദ്രങ്ങൾ ഈ ചൂട് വലിച്ചെടുത്തില്ലെങ്കിലും അന്തരീക്ഷ താപനില മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്തത്രയും ഉയരുമായിരുന്നു. പക്ഷേ ഭൂമിയിൽ നിന്നുള്ള ചൂട് പരിധി കടക്കുമ്പോൾ സമുദ്രതാപനിലയും ഉയരും. ഇത് അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും.

സമുദ്രങ്ങൾ തിളച്ചുമറിയുന്നു, 2027ൽ ചൂട് ഇതിലും കനക്കും; ഉരുകിയൊലിച്ച് രാജ്യങ്ങൾ !
മൺസൂൺ ഉറഞ്ഞുതുള്ളി! മുംബൈയിൽ വ്യാപക കെടുതി, 13 മരണം

നിലവിൽ യുകെയിലടക്കം അനുഭവപ്പെടുന്ന ചൂട് സമുദ്രതാപനില ഉയർന്നതിന്റെ പ്രത്യാഘാതമാണ്. സാധാരണയായി തണുത്ത കാലാവസ്ഥയുള്ള യുകെയിൽ നൂറ്റാണ്ടിലാദ്യമായാണ് ഇത്രയും ചൂട് അനുഭവപ്പെടുന്നത്. ഇതിന് പ്രധാന കാരണം നോർത്ത് അറ്റ്ലാൻഡിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്

യു.കെയ്ക്ക് ചുറ്റുമുള്ള സമുദ്രഭാഗങ്ങളിൽ സമുദ്രതാപനില സാധാരണയേക്കാൾ 3 ഡിഗ്രി മുതൽ 5 ഡിഗ്രി വരെ ഉയരുന്ന പ്രതിഭാസം സമീപവർഷങ്ങളിൽ പതിവായിട്ടുണ്ട്. ഇത് മൂലം രാത്രികാലങ്ങളിൽ ഭൂമിക്ക് സ്വാഭാവികമായി ലഭിക്കേണ്ട തണുപ്പ് കുറയുകയും പകൽ സമയത്തെ ചൂട് ദീർഘനേരം നിലനിൽക്കുകയും ചെയ്യും.

സമുദ്രതാപനില ഉയരുമ്പോൾ അത് അന്തരീക്ഷ വായുവിനെ ചൂടുപിടിപ്പിക്കുകയും മുകളിലേക്ക് ഉയർത്തുകയും ചെയ്യുന്നുണ്ട്. ഈ ചൂടുവായുവിനെ ഉയർന്ന അന്തരീക്ഷ മർദ്ദം താഴേക്ക് അമർത്തി ഒരിടത്ത് തന്നെ തളച്ചിടുന്നതിനെയാണ് 'ഹീറ്റ് ഡോം' എന്ന് വിളിക്കുന്നത്. ഇതാണ് യുകെയിൽ തുടർച്ചയായ ദിവസങ്ങളിലുണ്ടാകുന്ന റെക്കോർഡ് ചൂടിനും കാരണം.

സമുദ്രം ചൂടാകുമ്പോൾ യുകെയ്ക്ക് ചുറ്റുമുള്ള വായുവിൽ ഈർപ്പത്തിന്റെ അളവും വളരെ കൂടുതലാകും. അന്തരീക്ഷത്തിൽ ഹ്യുമിഡിറ്റി കൂടുമ്പോൾ വിയർപ്പ് ഉണങ്ങാത്ത അവസ്ഥ വരികയും, സാധാരണ താപനില പോലും മനുഷ്യർക്ക് താങ്ങാൻ കഴിയാത്ത വിധം അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.

സമുദ്രങ്ങൾ തിളച്ചുമറിയുന്നു, 2027ൽ ചൂട് ഇതിലും കനക്കും; ഉരുകിയൊലിച്ച് രാജ്യങ്ങൾ !
മൺസൂൺ 'ബ്രേക്ക്'; നൂറുവർഷത്തെ റെക്കോർഡ് തിരുത്തി ജൂണിലെ വരൾച്ച

ചുരുക്കത്തിൽ, അറ്റ്ലാന്റിക് സമുദ്രത്തിൽ രൂപപ്പെടുന്ന അസാധാരണമായ ചൂടാണ് യുകെയിലെ ഉഷ്ണതരംഗങ്ങളായി മാറുന്നത്. ആഗോളതാപനത്തിന്റെ ഫലമായി സമുദ്രങ്ങൾ കൂടുതൽ ചൂടാകുന്നതിനാലാണ് യുകെ പോലുള്ള തണുത്ത രാജ്യങ്ങളിൽ പോലും ഇപ്പോൾ വേനൽക്കാലം കഠിനമാകുന്നത്.

Summary

Climate agencies have warned that sea surface temperatures have reached record highs. The combination of an exceptionally strong Super El Niño and global warming has pushed the oceans into this alarming state. Studies warn that if the current trend continues, the coming years could see increasingly unbearable summers.

On June 21, temperatures near the polar regions were found to be higher than those recorded in both 2023 and 2024. At present, the average sea surface temperature across the world's tropical and temperate oceans is just under 21°C. Before widespread industrialisation began, around 1870, the average stood at only 19.6°C.

Madism Digital
madismdigital.com