10 കോടി വരെ പിഴയും തടവും: പരീക്ഷാതട്ടിപ്പിന് തടയിടാൻ കേന്ദ്രം, എന്താണ് പൊതുപരീക്ഷാ ഭേദഗതി ബിൽ?

കേന്ദ്ര ഏജൻസികൾ നടത്തുന്ന പ്രധാന പൊതുപരീക്ഷകൾക്കെല്ലാം നിയമം ബാധകമാണ്
10 കോടി വരെ പിഴയും തടവും: പരീക്ഷാതട്ടിപ്പിന് തടയിടാൻ കേന്ദ്രം, എന്താണ്  പൊതുപരീക്ഷാ ഭേദഗതി ബിൽ?
Published on

ചോദ്യപേപ്പർ ചോർച്ച ഉൾപ്പടെയുള്ള പരീക്ഷാ തട്ടിപ്പുകൾ തടയാൻ പൊതുപരീക്ഷാ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുകയാണ് കേന്ദ്രം. തട്ടിപ്പുകൾക്ക് 10 കോടി വരെ പിഴയും കഠിനതടവും അനുശാസിക്കുന്ന ബില്ലിനെ അനുകൂലിക്കാനാണ് പ്രതിപക്ഷത്തിന്ർറെ തീരുമാനവും.

രാജ്യത്തെ മത്സരപരീക്ഷകളുടെയും പ്രവേശന പരീക്ഷകളുടെയും വിശ്വാസ്യത ഉറപ്പാക്കുക, തട്ടിപ്പുകൾ തടയുക, കഠിനാധ്വാനം ചെയ്യുന്ന ഉദ്യോഗാർത്ഥികളുടെ ഭാവി സുരക്ഷിതമാക്കുക എന്നിവയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങൾ. കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിങ് അവതരിപ്പിക്കുന്ന ബില്ലിൽ, നിലവിലെ നിയമത്തിൽ നിന്ന് തടവുശിക്ഷയുടെ കാലാവധിയും പിഴശിക്ഷയും കാര്യമായി ഉയർത്തിയിട്ടുണ്ട്.

കരട് ബില്ല് അനുസരിച്ച്, പൊതുപരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർത്തുകയോ പരീക്ഷകളിൽ ക്രമക്കേടുകൾ കാണിക്കുകയോ ചെയ്യുന്നവർക്ക് അഞ്ച് മുതൽ 10 വർഷം വരെ തടവും 50 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം എന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിലുള്ള നിയമപ്രകാരം, ഇതിനുള്ള ശിക്ഷ മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ്.

10 കോടി വരെ പിഴയും തടവും: പരീക്ഷാതട്ടിപ്പിന് തടയിടാൻ കേന്ദ്രം, എന്താണ്  പൊതുപരീക്ഷാ ഭേദഗതി ബിൽ?
പരീക്ഷാ സമ്പ്രദായം പരിഷ്കരിക്കാൻ ഉന്നതതല കർമ്മസമിതി; നന്ദൻ നിലേക്കനി അധ്യക്ഷൻ

സംഘടിതമായ പരീക്ഷാ തട്ടിപ്പുകൾക്ക്, നിർദ്ദിഷ്ട ഭേദഗതികൾ പ്രകാരം കുറഞ്ഞ തടവുശിക്ഷ അഞ്ച് വർഷത്തിൽ നിന്ന് ഏഴ് വർഷമായും, കുറഞ്ഞ പിഴത്തുക 1 കോടി രൂപയിൽ നിന്ന് 10 കോടി രൂപയായും ഉയർത്തിയിട്ടുണ്ട്. തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ രണ്ട് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ബില്ലിൽ ശിപാർശ ചെയ്യുന്നു.

വിചാരണ നടപടികൾ വേഗത്തിലാക്കുന്നതിന്, സെഷൻസ് കോടതികളെ സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതികളായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരം നൽകും. ഈ കോടതികൾ ദിനംപ്രതിയുള്ള വാദം കേൾക്കൽ നടത്തുകയും കുറ്റപത്രം സമർപ്പിച്ച് മൂന്ന് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുകയും ചെയ്യും.

10 കോടി വരെ പിഴയും തടവും: പരീക്ഷാതട്ടിപ്പിന് തടയിടാൻ കേന്ദ്രം, എന്താണ്  പൊതുപരീക്ഷാ ഭേദഗതി ബിൽ?
ആശങ്കയൊഴിയുന്നില്ല! ബീഹാര്‍ മുതല്‍ കേരളം വരെ വിദ്യാഭ്യാസ വിഹിതം കുത്തനെ കുറയുന്നു: എന്തുകൊണ്ട് നമ്മള്‍ ആശങ്കപ്പെടണം?

സങ്കീർണ്ണമോ ഒന്നിലധികം സംസ്ഥാനങ്ങളെ ബാധിക്കുന്നതോ ആയ പരീക്ഷാ തട്ടിപ്പുകളെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യാനുസരണം ഒരു പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നൽകാൻ കേന്ദ്ര സർക്കാരിന് ഈ നിർദ്ദിഷ്ട നിയമം അധികാരം നൽകുന്നുണ്ട്. കൂടാതെ, ഈ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനായി പ്രത്യേക നിയമോപദേശകരെ നിയമിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികാരമുണ്ടായിരിക്കും. യുപിഎസ്‌സി,എസ്എസ്‌സി, എൻടിഎ എന്നിങ്ങനെയുള്ള കേന്ദ്ര ഏജൻസികൾ നടത്തുന്ന പ്രധാന പൊതുപരീക്ഷകൾക്കെല്ലാം ഈ നിയമം ബാധകമാണ്.

ഇതിനിടെ, രാജ്യത്തെ പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തുന്നതിനും പരിഷ്‌കാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ പുതിയ കർമ്മസമിതി രൂപീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു.

പരീക്ഷാ സമ്പ്രദായത്തിൽ സമഗ്രമായ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യുന്നതിനാണ് നന്ദൻ നിലേകനിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതിക്ക് രൂപം നൽകിയിരിക്കുന്നത്.

Summary

The Centre is set to introduce the Public Examinations Bill in the Lok Sabha today to curb exam malpractices, including question paper leaks. The Opposition has also decided to support the Bill, which proposes up to ₹10 crore in fines and stringent imprisonment for those involved in exam fraud.

The Bill aims to ensure the credibility of competitive and entrance examinations, prevent malpractice, and safeguard the future of hardworking candidates. Introduced by Union Minister Dr. Jitendra Singh, it significantly enhances both the prison terms and monetary penalties compared to the existing law.

Madism Digital
madismdigital.com