

ജപ്പാൻ രണ്ടാമതൊരു തലസ്ഥാനം കൂടി അന്വേഷിക്കുന്നു ! ഈ വാർത്ത പുറത്തെത്തിയിട്ട് കുറച്ച് ദിവസമായി. എന്തിനാണ് ധൃതിയിൽ ഇപ്പോൾ ജപ്പാനൊരു തലസ്ഥാനം? അതിന് കാരണങ്ങൾ പലതുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് ജപ്പാനെ അടിമുടി വിറപ്പിച്ച്, 7.1 തീവ്രതയിലൊരു ഭൂചലനം കുമാമോട്ടോ ഉപദ്വീപിലുണ്ടാകുന്നത്. അതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജപ്പാൻ പാർലമെന്ർറിൽ ഭരണപക്ഷമായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും സഖ്യകക്ഷിയായ നിപ്പോൺ ഇഷിൻ നോ കായ്‌യും ഒരു ബിൽ അവതരിപ്പിച്ചിരുന്നു. ജപ്പാന് ഒരു രണ്ടാം തലസ്ഥാനം ആവശ്യപ്പെടുന്ന ബിൽ ആയിരുന്നു ഇത്. ഈ ബിൽ എതിർപ്പുകളൊന്നും കൂടാതെ തന്നെ പാസായി. ജപ്പാന് എന്തുകൊണ്ട് മറ്റൊരു തലസ്ഥാനം കൂടി വേണം എന്ന് കൃത്യമായി ഈ ബില്ലിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ടോക്കിയോ നഗരത്തെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടേക്കാവുന്ന ഏതെങ്കിലും വലിയ ദുരന്തമുണ്ടായാൽ, പ്രധാനപ്പെട്ട ഭരണനിർവ്വഹണ പ്രവർത്തനങ്ങളും കാര്യക്ഷമമായ സർക്കാർ ഏകോപനവും ഉറപ്പാക്കാൻ ഒരു പ്രവിശ്യയെ ചുമതലപ്പെടുത്താൻ പ്രധാനമന്ത്രിക്ക് അധികാരം നൽകുന്ന ഈ നിയമനിർമ്മാണം ജൂലൈ 24ന് സഭ പാസാക്കി.
ഇത്തവണ ഒസാക്ക പ്രവിശ്യയ്ക്കാണ് ഇതിൽ മുൻഗണന കൽപ്പിക്കപ്പെടുന്നത്. ബദൽ തലസ്ഥാനം നിർദ്ദേശിച്ചുകൊണ്ടുള്ള മുൻ ബില്ലുകൾ 2015-ലും 2020-ലും തള്ളിക്കളഞ്ഞിരുന്നു. പ്രകൃതിദുരന്തങ്ങൾക്ക് എപ്പോഴും സാധ്യതയുള്ള ഒരു രാജ്യമായിരുന്നിട്ടും, എന്തുകൊണ്ടാണ് ഈ ബിൽ ഇപ്പോൾ മാത്രം പാസാക്കപ്പെട്ടത്? ഇതിൽ എന്തൊക്കെയാണ് വ്യക്തമാക്കുന്നത്? പരിശോധിക്കാം.
അനിവാര്യമായ ഒരു ബദൽ?
ജൂലൈ 28ന് ഉണ്ടായ ഭൂകമ്പം കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ജപ്പാനിലുണ്ടാകുന്ന 7+ തീവ്രതയുള്ള എട്ടാമത്തെ ഭൂകമ്പമാണ്. പസഫിക്, ഫിലിപ്പൈൻ സീ, യൂറേഷ്യൻ, നോർത്ത് അമേരിക്കൻ എന്നീ നാല് ടെക്റ്റോണിക് പ്ലേറ്റുകൾ സംഗമിക്കുന്ന ഭൂമിശാസ്ത്രപരമായ സ്ഥാനത്താണ് ജപ്പാൻ സ്ഥിതി ചെയ്യുന്നത്. അതിനാൽത്തന്നെ ഒരു വർഷത്തിനിടെ 1,500-ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തുന്ന രാജ്യത്ത് ശരാശരി പ്രതിദിനം 2-3 ഭൂകമ്പങ്ങൾ വരെ സംഭവിക്കുന്നുണ്ട്.
പ്രധാനമായും, ജപ്പാന്റെ പസഫിക് തീരത്ത് സ്ഥിതി ചെയ്യുന്ന 900 കിലോമീറ്റർ നീളമുള്ള സമുദ്രാന്തര ഗർത്തമായ നങ്കായ് ട്രഫ് ആണ് ഇതിൽ ഏറ്റവും പ്രധാനം. ഫിലിപ്പൈൻ സീ പ്ലേറ്റ്, യൂറേഷ്യൻ പ്ലേറ്റിന് അടിയിലേക്ക് നീങ്ങിപ്പോകുന്ന മേഖലയാണിത്. ഈ പ്ലേറ്റുകൾ തമ്മിലുള്ള അതികഠിനമായ ഘർഷണം കൃത്യമായ ഇടവേളകളിൽ വൻ ഭൂകമ്പങ്ങൾക്ക് കാരണമാകുന്നതായി അറിയപ്പെടുന്നു.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, അടുത്ത 30 വർഷത്തിനുള്ളിൽ ടോക്കിയോ മെട്രോപൊളിറ്റൻ മേഖലയിൽ 7 അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകാൻ 70 ശതമാനം സാധ്യതയുണ്ടെന്നാണ് ജപ്പാൻ സർക്കാർ കണക്കാക്കുന്നത്. ഇത് സംഭവിക്കുകയാണെങ്കിൽ, രാജ്യത്തിന്റെ ഭരണ സംവിധാനങ്ങൾക്കും സാമ്പത്തിക പ്രവർത്തനങ്ങൾക്കും ഉണ്ടാകുന്ന സ്തംഭനാവസ്ഥ ലോകമെമ്പാടുമുള്ള ഓഹരി വിപണികളിൽ വൻ തകർച്ചയ്ക്ക് വഴിവെച്ചേക്കാം.
ഇതാണ് ഒരു രണ്ടാം തലസ്ഥാനം നിർദ്ദേശിക്കുന്നതിനുള്ള പ്രധാന ന്യായീകരണമായി ഉന്നയിക്കപ്പെടുന്നത്. ജപ്പാന്റെ നിലവിലുള്ള ഭരണത്തുടർച്ചാ പ്രോട്ടോക്കോളുകൾ അനുസരിച്ച്, അപകടഘട്ടങ്ങളിൽ കസുമിഗാസെക്കിയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഇചിഗായയിലെ സെൻട്രൽ കമാൻഡിലേക്കും, തുടർന്ന് പടിഞ്ഞാറൻ ടോക്കിയോയിലുള്ള തച്ചിക്കാവയുടെ ദുരന്തനിവാരണ കേന്ദ്രത്തിലേക്കുമാണ് ഭരണ നിയന്ത്രണം കൈമാറുന്നത്.
ഈ പ്രതിസന്ധിയെ മറികടക്കാനാണ് ഇതേ ചുമതലകൾ നിർവ്വഹിക്കാൻ ശേഷിയുള്ള രണ്ടാമതൊരു 'ബാക്കപ്പ്' തലസ്ഥാനം കണ്ടെത്താൻ സർക്കാർ ശ്രമിക്കുന്നത്. ഒന്നോ അതിലധികമോ നഗരങ്ങൾക്ക് ഈ ബാക്കപ്പ് തലസ്ഥാനമായി പ്രവർത്തിക്കാനാകും. രണ്ടാം തലസ്ഥാനമാകാനുള്ള യോഗ്യത നേടുന്നതിന്, ഒരു പ്രദേശത്തിന് ആവശ്യമായ ഭരണസംവിധാനങ്ങൾ, ജനസംഖ്യ, ഭരണനിർവ്വഹണ ശേഷി എന്നിവ ഉണ്ടായിരിക്കണം. കൂടാതെ, ഒരു ദുരന്തമുണ്ടാകുന്ന സമയത്ത് ടോക്കിയോയേക്കാൾ കുറഞ്ഞ നാശനഷ്ട സാധ്യതയുള്ള പ്രദേശവുമായിരിക്കണം അത്. ഈ മാനദണ്ഡങ്ങൾ അനുസരിച്ച്, ചില പ്രവിശ്യകൾ (സംസ്ഥാനങ്ങൾക്ക് സമാനമായ പ്രാദേശിക സർക്കാരുകൾ) രണ്ടാം തലസ്ഥാനമാകാനുള്ള താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്; പ്രത്യേകിച്ച് ഫുകുവോക്ക, ഹൊക്കൈഡോ, മിയാഗി എന്നിവ.
ജപ്പാൻ ഇന്നൊവേഷൻ പാർട്ടിയുടെ ശക്തമായ സ്വാധീനമേഖലയായ ഒസാക്കയെ ടോക്കിയോയ്ക്ക് പകരം പ്രതിഷ്ഠിക്കാനാണ് ഈ നിയമം കൊണ്ടുവന്നതെന്ന് വാദിച്ച് ചിലർ ഈ പദ്ധതിയെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ഇരുപാർട്ടികളും തമ്മിൽ ഒപ്പുവെച്ച സഖ്യകരാറിൽ രണ്ടാമതൊരു തലസ്ഥാനം എന്ന പദ്ധതി ഉൾപ്പെടുത്തിയിരുന്നു.
നിയമം പ്രാബല്യത്തിൽ വന്ന് ഒരു വർഷത്തിനുള്ളിൽ സർക്കാർ ഇതിനാവശ്യമായ അടിസ്ഥാന നയം രൂപീകരിക്കേണ്ടതുണ്ട്. പ്രാദേശിക സർക്കാരുകൾ സ്വയം മുന്നോട്ടുവരുന്നതുവരെ വെറുതെ കാത്തിരിക്കുന്നതിന് പകരം, സാധാരണ സമയങ്ങളിലും അടിയന്തര ഘട്ടങ്ങളിലും ഏതൊക്കെ ദേശീയ ഭരണചുമതലകൾ ഏത് പ്രദേശങ്ങളിലായിരിക്കും കേന്ദ്രീകരിക്കുകയെന്നും ടോക്കിയോയും രണ്ടാം തലസ്ഥാനവും തമ്മിൽ ചുമതലകൾ എങ്ങനെ വീതിച്ചു നൽകുമെന്നും വ്യക്തമാക്കുന്ന സർക്കാരിന്റെ സമഗ്രമായ കാഴ്ചപ്പാട് വ്യക്തമാകേണ്ടതുണ്ടെന്ന് 'ജപ്പാൻ ഫോർവേഡ്' (Japan Forward) റിപ്പോർട്ട് ചെയ്തു.
Japan is looking for a second capital city. The news has been making headlines for the past few days. Why does Japan suddenly need another capital? There are several reasons.
Last week, a powerful 7.1-magnitude earthquake struck the Kumamoto Peninsula, shaking Japan from top to bottom. A few days earlier, Japan’s ruling Liberal Democratic Party and its coalition partner, Nippon Ishin no Kai, had introduced a bill in Parliament calling for the establishment of a second capital. The bill was passed without significant opposition.
The legislation clearly outlined why Japan needs an alternative administrative center. Passed by Parliament on July 24, the law grants the Prime Minister the authority to designate a prefecture to take over critical administrative functions and ensure effective government coordination in the event of a major disaster that could disrupt Tokyo and throw the nation’s governance into uncertainty.