4.6 ലക്ഷം കോടിയുടെ സാമ്പത്തിക ചോര്‍ച്ച; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വരുത്തുന്ന കനത്ത ആഘാതം

ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 18-നും 49-നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകളില്‍ 22.3% പേരും ശാരീരികമോ ലൈംഗികമോ മാനസികമോ ആയ ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ്.
4.6 ലക്ഷം കോടിയുടെ സാമ്പത്തിക ചോര്‍ച്ച; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വരുത്തുന്ന കനത്ത ആഘാതം
Published on

പൊതുമണ്ഡലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളോ അധിക്ഷേപങ്ങളോ ഉണ്ടാകുമ്പോഴെല്ലാം നമ്മുടെ ചര്‍ച്ചകള്‍ സാധാരണയായി സുരക്ഷ, നിയമം, ശിക്ഷ എന്നിവയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കാറാണ് പതിവ്. ഈ വിഷയങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെങ്കിലും ഗൗരവകരമായ മറ്റൊരു വശം പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നുണ്ട്. അതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വരുത്തിവെക്കുന്ന കനത്ത നഷ്ടം എത്രത്തോളമാണ് എന്നത്. വിവിധ സര്‍ക്കാര്‍ വിവരങ്ങളും പഠന റിപ്പോര്‍ട്ടുകളും പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്, ഈ അതിക്രമങ്ങള്‍ കേവലം ഒരു സാമൂഹിക-ക്ഷേമ പ്രശ്‌നം മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ നേരിട്ട് ബാധിക്കുന്ന വലിയൊരു സാമ്പത്തിക ആഘാതമാണെന്നാണ്.

രേഖകളിലെ കണക്കുകളും യാഥാര്‍ത്ഥ്യവും

2026 മേയില്‍ പുറത്തിറങ്ങിയ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം 4,41,534 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതായത്, ശരാശരി 71 സെക്കന്‍ഡില്‍ ഒരു എഫ്.ഐ.ആര്‍ വീതം രേഖപ്പെടുത്തപ്പെടുന്നു. 2014-ന് ശേഷം കേസുകളുടെ എണ്ണത്തില്‍ 30 ശതമാനത്തിലധികം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഭര്‍ത്താവില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ ഉള്ള ക്രൂരതകളാണ് കേസുകളില്‍ ഭൂരിഭാഗവും. പീഡനക്കേസുകളില്‍ 96.8 ശതമാനത്തിലും കുറ്റാരോപിതര്‍ ഇരകള്‍ക്ക് നേരത്തെ പരിചയമുള്ളവരായിരുന്നു.

എന്നാല്‍, പൊലീസില്‍ എത്തുന്ന കേസുകള്‍ യാഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന കേസുകളെക്കാള്‍ എത്രയോ കുറവാണ്. ദേശീയ കുടുംബ ആരോഗ്യ സര്‍വേ പ്രകാരം 18-നും 49-നും ഇടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകളില്‍ 22.3% പേരും ശാരീരികമോ ലൈംഗികമോ മാനസികമോ ആയ ഗാര്‍ഹിക പീഡനങ്ങള്‍ അനുഭവിക്കുന്നവരാണ്. രാജ്യത്തെ 25 കോടിയോളം വരുന്ന വിവാഹിതരായ സ്ത്രീകളില്‍ കണക്കാക്കിയാല്‍ ഇത് ഏകദേശം 5.6 കോടി വരും. പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത 4.4 ലക്ഷം കേസുകളും പീഡനം അനുഭവിക്കുന്ന 5.6 കോടി സ്ത്രീകളും തമ്മിലുള്ള വലിയ അന്തരം തന്നെ വ്യക്തമാക്കുന്നത്, സാമ്പത്തിക മേഖലയില്‍ ഈ വിഷയം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ എത്രത്തോളം കുറച്ചാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത് എന്നാണ്.

4.6 ലക്ഷം കോടിയുടെ സാമ്പത്തിക ചോര്‍ച്ച; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വരുത്തുന്ന കനത്ത ആഘാതം
1947 ഓഗസ്റ്റ് 15: രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഗാന്ധിജി എന്തുകൊണ്ട് ഡൽഹിക്ക് പകരം കൽക്കത്ത തിരഞ്ഞെടുത്തു?

തൊഴില്‍ മേഖലയിലെ നഷ്ടവും സാമ്പത്തിക ആഘാതവും

നയരൂപീകരണ ചര്‍ച്ചകളില്‍ പലപ്പോഴും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ വെറുമൊരു ക്രമസമാധാന പ്രശ്‌നമായി മാത്രമാണ് കാണാറുള്ളത്. എന്നാല്‍, തൊഴിലെടുക്കാന്‍ ശേഷിയുള്ള ജനവിഭാഗത്തിലെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സ്ത്രീകളെ തൊഴില്‍രംഗത്തുനിന്ന് പുറന്തള്ളുകയും ആരോഗ്യാവസ്ഥ തകരാറിലാക്കി അവരുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുകയും സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്നു. വരുമാനമുള്ള ജോലികളില്‍ നിന്നുള്ള മാറ്റിനിര്‍ത്തല്‍ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഈ പീഡനങ്ങള്‍ സ്ത്രീകളുടെ മുന്നോട്ടുവരവിനെ വീണ്ടും തടസ്സപ്പെടുത്തുമെന്നുമാണ് 2,35,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന് ശേഷം ഐ.എം.എഫ് പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗാര്‍ഹിക പീഡന നിരക്ക് ഉയര്‍ന്ന സംസ്ഥാനങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വളരെ കുറവാണ്. ഉദാഹരണത്തിന്, മൂന്നിലൊന്ന് സ്ത്രീകള്‍ ഗാര്‍ഹിക പീഡനം നേരിടുന്ന ബിഹാറിലെ നഗരപ്രദേശങ്ങളില്‍ സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വെറും 15.3% മാത്രമാണ്. അതേസമയം പീഡന നിരക്ക് കുറഞ്ഞ ഹിമാചല്‍ പ്രദേശില്‍ ഇത് 43% ആണ്. തൊഴില്‍ നേടുന്നതിന് വ്യക്തിസുരക്ഷ വലിയൊരു തടസ്സമാണെന്ന് 31% സ്ത്രീകള്‍ വ്യക്തമാക്കുന്നു. സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കിയാല്‍ 2.3 കോടി മുതല്‍ 4.6 കോടി വരെ അധികം സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയിലേക്ക് കടന്നുവരാന്‍ സാധിക്കും. ഇത് വഴി രാജ്യത്തിന് ലഭിക്കേണ്ട 2.3 ലക്ഷം കോടി മുതല്‍ 4.6 ലക്ഷം കോടി രൂപ വരെയുള്ള ഉല്‍പ്പാദനക്ഷമതയാണ് (ജിഡിപിയുടെ 0.8% - 1.6%) ഓരോ വര്‍ഷവും നഷ്ടപ്പെടുന്നത്.

ഗാര്‍ഹിക ജോലികളും തലമുറകളിലേക്ക് പടരുന്ന ആഘാതവും

'ടൈം യൂസ് സര്‍വേ 2024' പ്രകാരം, സ്ത്രീകള്‍ പ്രതിദിനം 289 മിനിറ്റ് വേതനമില്ലാത്ത ഗാര്‍ഹിക ജോലികള്‍ക്കായി ചെലവഴിക്കുമ്പോള്‍ പുരുഷന്മാര്‍ ഇതിനായി 88 മിനിറ്റ് മാത്രമാണ് ചെലവഴിക്കുന്നത്. സ്ത്രീകളില്‍ അടിച്ചേല്‍പ്പിച്ച പരിചരണ ചുമതലകള്‍ കൂടി ഇതില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഈ വിടവ് ഇനിയും വര്‍ധിക്കുന്നു. ഈ അദ്ധ്വാനത്തെ സാമ്പത്തിക മൂല്യത്തിലേക്ക് മാറ്റിയാല്‍ അത് ഇന്ത്യയുടെ ജി.ഡി.പിയുടെ 15 മുതല്‍ 17 ശതമാനം വരെ വരും (ഏകദേശം 45 ലക്ഷം കോടി രൂപ). ഗാര്‍ഹിക പീഡനങ്ങള്‍ സ്ത്രീകളെ സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതില്‍ നിന്ന് തടയുകയും അവരെ വീട്ടുജോലികളില്‍ മാത്രം ഒതുക്കുകയും ചെയ്യുന്നു. ഇതിനുപുറമേ, അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകളില്‍ ഉണ്ടാകുന്ന വിളര്‍ച്ചയും പോഷകാഹാരക്കുറവും അടുത്ത തലമുറയിലെ കുട്ടികളുടെ വളര്‍ച്ച മുരടിപ്പിനും അവരുടെ ഭാവിയിലെ ഉല്‍പ്പാദനക്ഷമത കുറയുന്നതിനും കാരണമാകുന്നു.

4.6 ലക്ഷം കോടിയുടെ സാമ്പത്തിക ചോര്‍ച്ച; സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വരുത്തുന്ന കനത്ത ആഘാതം
ജാതി സെൻസസ് എന്ന പേരിൽ കേന്ദ്രത്തിന്റെ 'കണ്ണിൽപ്പൊടിയിടൽ'; കേന്ദ്രത്തിന്റെ അശാസ്ത്രീയ ഫോർമാറ്റിനെതിരെ ചോദ്യങ്ങൾ ഉയരുമ്പോൾ

ഇന്ത്യയില്‍ ജോലി ചെയ്യാന്‍ പ്രാപ്തിയുള്ള 45.8 കോടി സ്ത്രീകളാണുള്ളത്. തൊഴില്‍ നേടുന്നതിന് വ്യക്തിസുരക്ഷ വലിയൊരു തടസ്സമാണെന്ന് 31% സ്ത്രീകള്‍ വ്യക്തമാക്കുന്നതായി ലോകബാങ്ക് ചൂണ്ടിക്കാണിക്കുന്നു. അതിക്രമങ്ങളും സുരക്ഷാഭീതിയും മൂലം സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തത്തില്‍ 5 മുതല്‍ 10 ശതമാനം വരെ കുറവുണ്ടാകുന്നു എന്ന് കരുതുക. എങ്കില്‍, സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുന്നതിലൂടെ 2.3 കോടി മുതല്‍ 4.6 കോടി വരെ അധികം സ്ത്രീകള്‍ക്ക് തൊഴില്‍ മേഖലയിലേക്ക് കടന്നുവരാന്‍ സാധിക്കും.

ഒരു സ്ത്രീയുടെ ശരാശരി വാര്‍ഷിക വരുമാനം ഏകദേശം 1 ലക്ഷം രൂപയായി കണക്കാക്കിയാല്‍, ഈ തടസ്സം മൂലം രാജ്യത്തിന് നഷ്ടമാകുന്നത് 2.3 മുതല്‍ 4.6 ലക്ഷം കോടി രൂപ വരെയുള്ള ഉല്‍പ്പാദനക്ഷമതയാണ്. ഇത് ജി.ഡി.പിയുടെ 0.8% മുതല്‍ 1.6% വരെ വരും. ഈ കണക്കുകള്‍ ഏറ്റവും കുറഞ്ഞ നിരക്കിലുള്ളവയാണ്. ഉല്‍പ്പാദനക്ഷമതയിലുണ്ടാകുന്ന നഷ്ടം, ആരോഗ്യപരിപാലന ചെലവുകള്‍, തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ആഘാതങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഗാര്‍ഹിക പീഡനം മൂലമുണ്ടാകുന്ന ആകെ സാമ്പത്തിക നഷ്ടം ജി.ഡി.പിയുടെ 1.2% മുതല്‍ 3.7% വരെയാണെന്നാണ് ലോകബാങ്കിന്റെ വിലയിരുത്തല്‍.

പരിഹാരത്തിന് വേണ്ട അടിയന്തര മാറ്റങ്ങള്‍

2047-ഓടെ വികസിത രാജ്യമായി മാറാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഈ സാമ്പത്തിക ചോര്‍ച്ച ഒരു വലിയ വെല്ലുവിളിയാണ്. ഓരോ വര്‍ഷവും ഉണ്ടാകുന്ന ലക്ഷക്കണക്കിന് കോടി രൂപയുടെ സാമ്പത്തിക നഷ്ടവുമായി തട്ടിച്ചുനോക്കുമ്പോള്‍, വനിതാ-ശിശു വികസന മന്ത്രാലയം വഴി സര്‍ക്കാര്‍ ചെലവഴിക്കുന്നത് (പ്രതിവര്‍ഷം 600-800 കോടി രൂപ) ഈ നഷ്ടത്തിന്റെ ഒരു ശതമാനത്തിലും താഴെ മാത്രമാണ്. പൊതുസമൂഹത്തില്‍ ഇത്തരം അതിക്രമങ്ങള്‍ക്കെതിരെയുള്ള പരസ്യമായ പ്രതിഷേധങ്ങള്‍ പലപ്പോഴും താല്‍ക്കാലികമായി അവസാനിക്കാറാണ് പതിവ്. എന്നാല്‍ ഇത് സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയും ഇന്ത്യയുടെ വികസന ലക്ഷ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയായി മാറുകയും ചെയ്യും.

Summary

Violence against women in India is not only a serious social and human rights issue but also a major economic burden, affecting employment, productivity and the country’s development prospects. According to the data cited in the article, 4,41,534 crimes against women were registered in 2026, while a much larger number of women experience domestic violence that never reaches the police. The economic impact is particularly visible in women’s participation in the workforce. Fear of violence and lack of personal safety prevent millions of women from entering or remaining in paid employment. The resulting loss of productivity could amount to several lakh crore rupees every year. Domestic violence also increases unpaid care work, affects women’s health and can have long-term consequences for children and future generations.

Madism Digital
madismdigital.com