മ്യൂസിയം കാണാൻ ഇഷ്ടമാണോ? പ്രായം 'പതിനെട്ടാകും'; വാർധക്യം വൈകിപ്പിക്കുമെന്ന് പഠനം

സ്ഥിരമായി കലാപരവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് ശാരീരിക വ്യായാമത്തിന് സമാനമായ ആരോഗ്യഗുണങ്ങൾ നൽകാമെന്ന് ഗവേഷകർ
മ്യൂസിയം കാണാൻ ഇഷ്ടമാണോ?  പ്രായം 'പതിനെട്ടാകും'; വാർധക്യം വൈകിപ്പിക്കുമെന്ന് പഠനം
Published on

മ്യൂസിയം കറങ്ങാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ? എങ്കിൽ പ്രായം കുറച്ച് കാട്ടാൻ ഇനി വേറൊന്നും വേണ്ട. പാട്ടുകേൾക്കുന്നത്, മ്യൂസിയം സന്ദർശിക്കുന്നത്, മറ്റ് സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നത് ഒക്കെ, പ്രായമാകുന്നതിന്ർറെ വേഗം കുറച്ചേക്കാമെന്നാണ് ഒരു പുതിയ പഠനം പറയുന്നത്.

മ്യൂസിയം കാണാൻ ഇഷ്ടമാണോ?  പ്രായം 'പതിനെട്ടാകും'; വാർധക്യം വൈകിപ്പിക്കുമെന്ന് പഠനം
'ആ വീഡിയോ ഒരു നിമിഷത്തെ തെറ്റ്, പണമോ പ്രശസ്തിയോ ആഗ്രഹിച്ചില്ല'; ഇൻസ്റ്റഗ്രാം സബ്സ്ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ മാപ്പ് പറഞ്ഞ് ഹൻസിക

സ്ഥിരമായി കലാപരവും സാംസ്കാരികവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് ശാരീരിക വ്യായാമത്തിന് സമാനമായ ആരോഗ്യഗുണങ്ങൾ നൽകാമെന്ന് ഗവേഷകർ കണ്ടെത്തി. ഇത്തരം സാംസ്കാരിക പ്രവർത്തനങ്ങളിൽ പതിവായി പങ്കെടുക്കുന്നവരിൽ ജൈവിക വാർധക്യത്തിന്റെ വേഗം മന്ദഗതിയിലാകാമെന്നും, ഇതിന്റെ സ്വാധീനം ഏകദേശം നാല് ശതമാനത്തോളം വരാമെന്നും പഠനം സൂചിപ്പിക്കുന്നു.

മ്യൂസിയം കാണാൻ ഇഷ്ടമാണോ?  പ്രായം 'പതിനെട്ടാകും'; വാർധക്യം വൈകിപ്പിക്കുമെന്ന് പഠനം
'കെട്ടിച്ചമച്ച ആരോപണങ്ങൾ'; അതുല്യ ഉന്നയിച്ച ആരോപണങ്ങൾ തള്ളി കുക്കു പരമേശ്വരൻ

ആയിരത്തോളം പേരിൽ നടത്തിയ സർവേയിലൂടെയാണ് പഠനറിപ്പോർട്ട് പുറത്തിറക്കിയത്. കൺസേർട്ടുകൾ, മ്യൂസിയം സന്ദർശനങ്ങൾ, എക്സിബിഷനുകൾ എന്നിവയെല്ലാം സർവേയുടെ ഭാഗമായുണ്ടായിരുന്നു. ഇവയിൽ പങ്കെടുക്കുന്ന ആളുകൾക്ക് സ്വാഭാവികമായി ഒരു ഉന്മേഷം അനുഭവപ്പെടുന്നതായി കണ്ടെത്തി. ഇവരുടെ ജൈവികമായ വളർച്ച ആരോഗ്യപ്രദമാകുന്നതും ഗവേഷകർ നിരീക്ഷിച്ചു.

മ്യൂസിയം കാണാൻ ഇഷ്ടമാണോ?  പ്രായം 'പതിനെട്ടാകും'; വാർധക്യം വൈകിപ്പിക്കുമെന്ന് പഠനം
അപ്രതീക്ഷിത മഴയും ഉഷ്ണതരംഗവും; കൊങ്കണ്‍ മേഖലയില്‍ 80% അല്‍ഫോന്‍സോ മാമ്പഴ വിളകള്‍ നശിച്ചു, വിലയില്‍ 30% വര്‍ദ്ധനവ്

കലാപരമായ പ്രവൃത്തികളിൽ ഏർപ്പെടുന്നവരിൽ ടെൻഷനും സമ്മർദവുമൊക്കെ കുറഞ്ഞു വരുന്നതാണ് ഇതിനുള്ള കാരണം. മാനസിക ഉത്തേജനം, സാമൂഹിക ഇടപെടൽ, വൈകാരിക ക്ഷേമം എന്നിവ സാംസ്കാരിക അനുഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാലാകാം ഇത്തരത്തിലുള്ള ഗുണഫലങ്ങൾ ലഭിക്കുന്നതെന്ന് ഗവേഷകർ കരുതുന്നു. ഇവയൊക്കെ മൊത്തത്തിലുള്ള ആരോഗ്യനില മെച്ചപ്പെടുത്താൻ സഹായകമാകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്.

മ്യൂസിയം കാണാൻ ഇഷ്ടമാണോ?  പ്രായം 'പതിനെട്ടാകും'; വാർധക്യം വൈകിപ്പിക്കുമെന്ന് പഠനം
ഗള്‍ഫില്‍ അവധിക്കാലം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം; വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; ആശങ്കയിൽ പ്രവാസികൾ

പക്ഷേ ഇവയൊക്കെ ഉണ്ടെങ്കിലും ആരോഗ്യപ്രദമായ ജീവിതത്തിന് വ്യായാമം ഒഴിവാക്കരുതെന്നാണ് വിദഗ്ധർ അറിയിക്കുന്നത്. സാംസ്കാരിക പരിപാടികളിൽ പങ്കെടുക്കുന്നതിനൊപ്പം കൃത്യമായ വ്യായാമം, ആരോഗ്യപ്രദമായ ഭക്ഷണശൈലി എന്നിവ പിന്തുടരണം.

മ്യൂസിയം കാണാൻ ഇഷ്ടമാണോ?  പ്രായം 'പതിനെട്ടാകും'; വാർധക്യം വൈകിപ്പിക്കുമെന്ന് പഠനം
സാധനങ്ങള്‍ വാങ്ങി, പണം നൽകാതെ 'അജഃസുന്ദരി' ടീം മുങ്ങി, കച്ചവടക്കാര്‍ക്ക് കിട്ടാനുള്ളത് ലക്ഷങ്ങള്‍; വീഴ്ച കരാറുകാരന്റേതെന്ന് ആഷിഖ് അബു

ഇനിയിപ്പോൾ പാട്ടുകേൾക്കുന്നതിനോ, ലൈവ് പെർഫോമൻസുകളിൽ പങ്കെടുക്കുന്നതിനോ നിങ്ങളെ ആരെങ്കിലും നിരുത്സാഹപ്പെടുത്തുന്നുണ്ടെങ്കിൽ അവരോട് ധൈര്യമായി പറഞ്ഞോളൂ- നിനക്ക് പ്രായമാകുമ്പോഴും ഞാൻ ചെറുപ്പമായിരിക്കുമെന്ന്...

English Summary: Love visiting museums? Then you may not need much else to look younger. A new study suggests that listening to music, visiting museums and taking part in other cultural activities may slow the ageing process. Researchers found that regularly engaging in artistic and cultural activities may offer health benefits comparable to physical exercise. The study also indicates that people who frequently participate in such activities may experience a slower rate of biological ageing, with the effect estimated at around 4%.

Madism Digital
madismdigital.com