ആരോഗ്യത്തിന് കയ്പും അല്പം നല്ലതാണ്; പ്രഭാതഭക്ഷണത്തിൽ ഇവ ശീലമാക്കിയാൽ ലഭിക്കുന്ന അവിശ്വസനീയമായ മാറ്റങ്ങൾ

കയ്പ് കാരണം മാറ്റിനിര്‍ത്തുന്ന പല ഭക്ഷണങ്ങളും ദഹനത്തെ സഹായിക്കുന്നവയെന്ന് പഠനങ്ങള്‍
ആരോഗ്യത്തിന് കയ്പും അല്പം നല്ലതാണ്; പ്രഭാതഭക്ഷണത്തിൽ ഇവ ശീലമാക്കിയാൽ ലഭിക്കുന്ന അവിശ്വസനീയമായ മാറ്റങ്ങൾ
Published on

കയ്പുള്ള ആഹാരങ്ങളോട് പൊതുവെ വിമുഖത കാണിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. പ്രഭാതഭക്ഷണത്തിൽ മധുരത്തിനോടാണ് നമുക്ക് പ്രിയമെങ്കിലും, കയ്പുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് പ്രമുഖ ഡോക്ടറും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമായ കരൺ രാജൻ.

രാവിലത്തെ ഭക്ഷണത്തിൽ കയ്പുള്ള വിഭവങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് പിന്നീട് കഴിക്കുന്ന ആഹാരത്തിന്റെ ദഹനപ്രക്രിയ കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. വായനക്കാർക്ക് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിൽ ഈ കണ്ടെത്തലുകൾ താഴെ നൽകുന്നു.

ആരോഗ്യത്തിന് കയ്പും അല്പം നല്ലതാണ്; പ്രഭാതഭക്ഷണത്തിൽ ഇവ ശീലമാക്കിയാൽ ലഭിക്കുന്ന അവിശ്വസനീയമായ മാറ്റങ്ങൾ
വിളർച്ചയും ശ്വാസംമുട്ടലും നിസ്സാരമാക്കരുത്; സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ ഇവയാണ്! സംസ്ഥാനത്ത് ആരോഗ്യവകുപ്പിന്റെ അതീവ ജാഗ്രതാ നിർദ്ദേശം

കയ്പ് ദഹനത്തെ സഹായിക്കുന്നതെങ്ങനെ?

രുചി മനസ്സിലാക്കുന്ന റിസപ്റ്ററുകള്‍ നമ്മുടെ നാവുകളില്‍ മാത്രമല്ല, ആമാശയത്തിലും ചെറുകുടലിലും പാന്‍ക്രിയാസിലും ഉണ്ട്. ഇവയെ ടിഎഎസ്2ആര്‍ റിസപ്റ്ററുകള്‍ എന്നാണ് വിളിക്കുന്നത്. കയ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഈ റിസപ്റ്ററുകളെ ഉണര്‍ത്തുകയും അതുവഴി ദഹനപ്രക്രിയ സുഖമമാക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രഭാവം വിവിധ അവയവങ്ങളില്‍ കാണാം. ആമാശയം ഗാസ്ട്രിക് ആസിഡിന്റെ സ്രവണം വര്‍ധിപ്പിക്കും. ശരീരത്തിലെ പിത്തസഞ്ചി സങ്കോചങ്ങള്‍ പിത്തരസം പുറത്തുവിടുന്നതുവഴി കൊഴുപ്പിന്റെ ദഹനം എളുപ്പമാകുന്നു. കൂടുതല്‍ ദഹന എന്‍സൈമുകളെ പുറത്തുവിടാന്‍ ഈ ഭക്ഷ്യവസ്തുക്കള്‍ സഹായിക്കുന്നു.

കുടലില്‍ നിന്ന് സിസികെ, ജിഎല്‍പി-1 തുടങ്ങിയ ഹോര്‍മോണുകളെ പുറന്തള്ളുന്നതും ദഹനപ്രക്രിയയെ സഹായിക്കുന്നു. ശരീരത്തിന് അനുഭവപ്പെടുന്ന വീര്‍പ്പുമുട്ടലുകളില്‍ നിന്ന് സഹായിക്കുന്നതിനും കയ്പുള്ള ആഹാരങ്ങള്‍ പലപ്പോഴും സഹായിക്കാറുണ്ട്. ചില കയ്പുള്ള സസ്യങ്ങള്‍ പ്രീബയോട്ടിക് ആയി പ്രവര്‍ത്തിച്ച്, ഉപകാരമുള്ള ബാക്ടീരിയകളെ വളര്‍ത്താന്‍ സഹായിക്കുന്നു.

ആരോഗ്യത്തിന് കയ്പും അല്പം നല്ലതാണ്; പ്രഭാതഭക്ഷണത്തിൽ ഇവ ശീലമാക്കിയാൽ ലഭിക്കുന്ന അവിശ്വസനീയമായ മാറ്റങ്ങൾ
എല്ലാം ഭക്ഷ്യവിഷബാധയല്ല; വില്ലൻ കനക്കുന്ന ചൂടോ? വയറിലെ അസ്വസ്ഥതകൾക്ക് പിന്നിലെ യഥാർത്ഥ കാരണവും പരിഹാരവും ഇതാ

എന്തെല്ലാം കഴിക്കണം?

ഇന്ത്യന്‍ ഭക്ഷണരീതി അനുസരിച്ച് കയ്പുള്ള ഭക്ഷണങ്ങള്‍ നമുക്ക് ഒരുപാടുണ്ട്. ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ സുഖന്ധദ്രവ്യങ്ങള്‍ക്കുപുറമെ കോളി ഫ്‌ളവര്‍, ബ്രോക്കോളി, ബ്രസ്സല്‍ മുളകള്‍ തുടങ്ങിയ പച്ചക്കറികളും കഴിക്കാം. 85% കക്കാവോ അടങ്ങുന്ന ഡാര്‍ക്ക് ചോക്ലേറ്റുകളും, ഗ്രീന്‍ ടീയും, മധുരം അടങ്ങാത്ത കാപ്പിയും ദഹനത്തെ സഹായിക്കുന്നവയാണ്.

English Summary: Bitter foods like ginger, broccoli, and dark chocolate can enhance digestion by stimulating gut receptors and digestive enzymes, making them a healthy addition to breakfast.

Related Stories

No stories found.
Madism Digital
madismdigital.com