

ഹോമിയോപ്പതി ഡോക്ടർമാർക്ക് ബ്രിഡ്ജ് കോഴ്‌സ് പൂർത്തിയാക്കിയ ശേഷം അലോപ്പതി മരുന്നുകൾ നിർദേശിക്കാൻ അനുമതി നൽകാനുള്ള മഹാരാഷ്ട്ര സർക്കാർ തീരുമാനം ചർച്ചായാവുന്നു. ആരോഗ്യരംഗത്തുനിന്നടക്കം വലിയ പ്രതിഷേധങ്ങൾക്കാണ് സംഭവം വഴിവെച്ചത്. എന്നാൽ സങ്കീർണമായ ഒരു പ്രശ്നത്തിനുള്ള പ്രായോഗിക പരിഹാരമായാണ് സർക്കാർ ഇതിനെ അവതരിപ്പിക്കുന്നത്. സംസ്ഥാനത്ത് ഏകദേശം 700 പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതമാണ് ഇപ്പോഴുള്ളത്.
1,000 പേർക്ക് ഒരു ഡോക്ടർ എന്ന ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡത്തേക്കാൾ മെച്ചപ്പെട്ട നിരക്കാണിത്. എന്നാൽ ഗ്രാമീണ മേഖലകളിൽ അലോപ്പതി ഡോക്ടർമാരുടെ കുറവ് നിലനിൽക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത മെച്ചപ്പെടുത്തുന്നത് അടിയന്തരമായി പരിഗണിക്കേണ്ട പൊതുജനാരോഗ്യ വിഷയമാണ്. എന്നാൽ വിവിധ ചികിത്സാരീതികളെ കൂട്ടിച്ചേർത്ത് ഈ കുറവ് പരിഹരിക്കാമെന്നാണ് സർക്കാർ വാദം.
എന്നാൽ, അലോപ്പതിയുടെയും ഹോമിയോപ്പതിയുടെയും അടിസ്ഥാനതത്വങ്ങൾ വ്യത്യസ്തവും പലപ്പോഴും പരസ്പരം വിരുദ്ധവുമാണ്. രണ്ട് ചികിത്സാ രീതികളെയും കൂട്ടിക്കലർത്തുന്നത് പ്രൊഫഷണൽ നിലവാരത്തെ ദുർബലപ്പെടുത്തുകയും രോഗികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തുകയും ആത്യന്തികമായി ആധുനിക വൈദ്യശാസ്ത്രത്തിലും ഹോമിയോപ്പതിയിലും പൊതുജനങ്ങളുടെ വിശ്വാസം തകർക്കുകയും ചെയ്യുമെന്നാണ് ഈ രംഗത്തെ വിധഗ്ധർ പറയുന്നത്.
പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നിരവധി മേഖലകളെ അടിസ്ഥാനമാക്കിയുള്ള സമഗ്രമായ ശാസ്ത്രശാഖയാണ് അലോപ്പതി. ക്ലിനിക്കൽ ഗവേഷണം, ഫാർമക്കോളജിക്കൽ പഠനങ്ങൾ, എപ്പിഡെമിയോളജിക്കൽ അന്വേഷണങ്ങൾ എന്നിവയിലൂടെ ലഭിക്കുന്ന ശാസ്ത്രീയ തെളിവുകളിലാണ് അതിന്റെ ചികിത്സാരീതികൾ നിശ്ചയിക്കുന്നത്. വർഷങ്ങളോളം നീളുന്ന ക്ലാസ്‌റൂം പഠനം, ലബോറട്ടറി പരിശീലനം, ക്ലിനിക്കൽ പോസ്റ്റിങ്, വിധഗ്ധരുടെ മേൽനോട്ടത്തിലുള്ള പ്രായോഗിക പരിശീലനം, തുടർന്ന് ഇന്റേൺഷിപ്പ് എന്നിവയിലൂടെയാണ് ഒരു അലോപതി ഡോക്ടറുടെ ക്ലിനിക്കൽ വിലയിരുത്തൽ ശേഷി വികസിക്കുന്നത്.
രോഗങ്ങൾ എങ്ങനെ ഉണ്ടാകുന്നു, വിവിധ അവയവ സംവിധാനങ്ങൾ പരസ്പരം എങ്ങനെ പ്രവർത്തിക്കുന്നു, രോഗനിർണയം എങ്ങനെ നടത്തണം, മരുന്നുകൾ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു, മരുന്നുകൾ തമ്മിലുള്ള പ്രതിപ്രവർത്തനങ്ങൾ എന്തൊക്കെയാണ്, സങ്കീർണതകളും പാർശ്വഫലങ്ങളും ഉണ്ടാകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ ഈ പരിശീലനം ഡോക്ടറെ പ്രാപ്തനാക്കുന്നു. മെഡിക്കൽ തെളിവുകളുടെ ഗുണനിലവാരം വിലയിരുത്താനും വിവിധ രോഗനിർണയ പരിശോധനകളുടെ ഫലങ്ങൾ വ്യാഖ്യാനിക്കാനും എം.ബി.ബി.എസ്. പാഠ്യപദ്ധതി ഡോക്ടർമാരെ പരിശീലിപ്പിക്കും.
എത്ര മികച്ച രീതിയിൽ തയ്യാറാക്കിയാലും ഒരു ബ്രിഡ്ജ് കോഴ്‌സിന് ഈ നിലവാരത്തിൽ ഒരു മികച്ച ഡോക്ടറെ വാർത്തെടുക്കാനാകില്ലെന്നാണ് ഈ രംഗത്തെ വിധഗ്ധർ പറയുന്നത്. പരമാവധി, ചില അലോപ്പതി മരുന്നുകൾ, സാധാരണ കണ്ടുവരുന്ന രോഗാവസ്ഥകൾ, നിലവാരമുള്ള ചികിത്സാ പ്രോട്ടോക്കോളുകൾ എന്നിവയെക്കുറിച്ച് ഹോമിയോപ്പതി ഡോക്ടർമാർക്ക് പരിചയപ്പെടുത്താൻ മാത്രമേ ഇതിന് കഴിയൂ. എന്നാൽ ഒരു പ്രത്യേക രോഗലക്ഷണത്തിന് സാധാരണയായി ഏത് മരുന്നാണ് നൽകുന്നതെന്ന് അറിയുന്നത്, രോഗനിർണയത്തിനുള്ള ക്ലിനിക്കൽ പരിശോധനകൾ നടത്തുന്നതിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അതിൽ ഡോക്ടറുടെ എക്സ്പീരിയൻസിനും വ്യക്തമായ പങ്കുണ്ട്. എന്നാൽ ഇതൊന്നുമില്ലാതെ കേവലം ഒരു ബ്രിഡ്ജ് കോഴ്സുകൊണ്ട് മാത്രം ഒരു മികച്ച ഡോക്ടറെ വാർത്തെടുക്കൽ സാധ്യമാകില്ലെന്നാണ് വിധഗ്ധരുടെ അഭിപ്രായം.
The Maharashtra government’s decision to allow homeopathic doctors to prescribe allopathic medicines after completing a bridge course has sparked controversy. The move has drawn strong protests, including from the healthcare sector. However, the government has presented it as a practical solution to a complex problem. The state currently has a doctor-to-population ratio of approximately one doctor for every 700 people.