രാജ്യത്ത് കുട്ടികള്‍ക്കിടയിലെ ക്യാൻസർ മരണങ്ങൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി പുതിയ പഠനം

ലാൻസെറ്റ് മാഗസിനിൽ പ്രസിദ്ധീകരിച്ച 'ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ്' റിപ്പോർട്ട് വിവരങ്ങൾ പുറത്ത്
രാജ്യത്ത് കുട്ടികള്‍ക്കിടയിലെ ക്യാൻസർ മരണങ്ങൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി പുതിയ പഠനം
Published on

ഇന്ത്യയിലെ കുട്ടികൾക്കിടയില്‍ ക്യാന്‍സർ മരണങ്ങളിൽ വർധിക്കുന്നതായി പുതിയ പഠന റിപ്പോർട്ട്. പ്രശസ്ത മെഡിക്കൽ സയൻസ് മാസികയായ 'ദി ലാൻസെറ്റിൽ' പ്രസിദ്ധീകരിച്ച 'ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് (GBD) 2023' എന്ന പഠനത്തിലാണ് ആശങ്കാജനകമായ വിവരങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ആഗോളതലത്തിൽ അഞ്ചാംപനി, എയിഡ്സ്, ക്ഷയം തുടങ്ങിയ രോഗങ്ങളേക്കാൾ കൂടുതൽ കുട്ടികൾ ക്യാൻസർ ബാധിച്ച് മരിക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 2023- വർഷത്തെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 3.77 ലക്ഷം കുട്ടികൾ പുതുതായി അർബുദബാധിതരായപ്പോൾ, ഒന്നര ലക്ഷത്തിനടുത്ത് (1.44 ലക്ഷം) കുട്ടികളുടെ ജീവനാണ് ക്യാന്‍സർ കവർന്നെടുത്തത്. കുട്ടികളുടെ മരണത്തിനിടയാക്കുന്ന രോഗങ്ങളില്‍ പത്താം സ്ഥാനത്താണ് അർബുദം.

ദക്ഷിണേഷ്യയില്‍ ഗുരുതര സാഹചര്യം

സൗത്ത് ഏഷ്യൻ രാജ്യങ്ങളിലാണ് കുട്ടികളിലെ ക്യാൻസർ മരണനിരക്ക് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. ആഗോളതലത്തിലെ ആകെ കുട്ടികളിലെ ക്യാൻസർ മരണങ്ങളിൽ 20.5 ശതമാനവും ദക്ഷിണേഷ്യയിലാണ്. ഇന്ത്യയിൽ മാത്രം കഴിഞ്ഞ വർഷം ഏകദേശം 17,000 കുട്ടികൾ ക്യാൻസർ ബാധിച്ച് മരണപ്പെട്ടതായാണ് വിവരം. 1990 മുതൽ ലോകമെമ്പാടുമുള്ള മരണനിരക്കിൽ 27 ശതമാനം കുറവുണ്ടായെങ്കിലും, വികസ്വര രാജ്യങ്ങളിലും പിന്നാക്ക രാജ്യങ്ങളിലും ഇപ്പോഴും സ്ഥിതിഗതികള്‍ ആശങ്കാജനകമാണ്. ലോകത്തെ ആകെ മരണങ്ങളിൽ 94 ശതമാനവും ഇത്തരം ദരിദ്ര-മധ്യവർഗ രാജ്യങ്ങളിലാണ് സംഭവിക്കുന്നത്.

രാജ്യത്ത് കുട്ടികള്‍ക്കിടയിലെ ക്യാൻസർ മരണങ്ങൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി പുതിയ പഠനം
പുരുഷന്മാരിൽ വായയിലെ അർബുദം വർധിക്കുന്നു; നേരത്തെ തിരിച്ചറിയുന്നത് അതിജീവനത്തിൽ പ്രധാനം

രോഗനിർണ്ണയത്തിലെ വെല്ലുവിളികൾ

കുട്ടികളെ പ്രധാനമായും ബാധിക്കുന്നത് രക്താർബുദം (Leukemia), മസ്തിഷ്കത്തിലും കേന്ദ്ര നാഡീവ്യൂഹത്തിലുമുണ്ടാകുന്ന ക്യാൻസറുകൾ, ലിംഫ് വ്യവസ്ഥയെ ബാധിക്കുന്ന നോൺ-ഹോഡ്ജ്കിൻ ലിംഫോമ എന്നിവയാണ്. ഇന്ത്യയിൽ രോഗം വലിയൊരു ഭീഷണിയായി തുടരുമ്പോഴും, ദേശീയ ക്യാൻസർ നിയന്ത്രണ പദ്ധതികളിൽ (National Cancer Control Planning) ചൈൽഡ്ഹുഡ് ക്യാൻസറിനെ കൃത്യമായി ഉൾപ്പെടുത്തിയിട്ടില്ല എന്നത് ഗൗരവകരമാണ്. രോഗനിർണ്ണയത്തിലെ കാലതാമസവും ചികിത്സാ സൗകര്യങ്ങളുടെ അഭാവവുമാണ് മരണനിരക്ക് വർധിക്കാൻ പ്രധാന കാരണമാകുന്നത്.

രാജ്യത്ത് കുട്ടികള്‍ക്കിടയിലെ ക്യാൻസർ മരണങ്ങൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി പുതിയ പഠനം
'പനി രോഗമല്ല, രോഗലക്ഷണം മാത്രമാണ്'; സ്വയം ചികിത്സിക്കുന്നത് അപകടം വിളിച്ചുവരുത്തുമെന്ന് പുതിയ പഠനം

ഊന്നൽ പ്രതിരോധത്തിന്

ഭൂരിഭാഗം ക്യാൻസർ മരണങ്ങളും കൃത്യസമയത്തുള്ള ഇടപെടലിലൂടെ തടയാൻ സാധിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിനായി ദേശീയതലത്തിൽ പ്രത്യേക കർമ്മപദ്ധതികൾ രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. നേരത്തെയുള്ള രോഗനിർണ്ണയം, മികച്ച ചികിത്സാ സൗകര്യങ്ങൾ, കൃത്യമായ രജിസ്ട്രേഷൻ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കുന്നതിലൂടെ കുട്ടികളിലെ ക്യാൻസർ മരണങ്ങൾ വലിയ തോതിൽ കുറയ്ക്കാൻ സാധിക്കും.

English Summary: A new study published in The Lancet reveals that cancer is now the 10th leading cause of death among children in India. The report says nearly 17,000 children died of cancer in India in 2023, highlighting the urgent need for early diagnosis and better treatment facilities.

Related Stories

No stories found.
Madism Digital
madismdigital.com