ഉച്ചഭക്ഷണത്തിനു ശേഷം കഠിനമായ തലവേദന അനുഭവപ്പെടുന്നവരാണോ? ഇത്തരം തലവേദനകള്‍ക്ക് പിന്നില്‍ വ്യക്തികളുടെ ജീവിതശൈലി , രോഗാവസ്ഥകള്‍ തുടങ്ങി നിരവധി കാരണങ്ങള്‍ ഉണ്ടായേക്കാം. ഇവ തിരിച്ചറിഞ്ഞും ഭക്ഷണ ക്രമങ്ങള്‍ മാറ്റിയും തലവേദനയെ മറികടക്കാന്‍ സാധിക്കുമെന്നാണ് സെലിബ്രിറ്റി പോഷകാഹാര വിദഗ്ധയായ റുജുത ദിവേക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നത്.
ഉച്ചയ്ക്ക് ഒരുമണിയോടെ ഉച്ചഭക്ഷണം കഴിക്കുക , ഉച്ചഭക്ഷണത്തിനു ശേഷം ഒരു നേന്ത്രപഴം കഴിക്കുക , അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കുക , സൂര്യപ്രകാശത്തില്‍ നിന്നുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക എന്നിവയിലൂടെ തലവേദനയുടെ സാധ്യത കുറയ്ക്കാം.അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഇവര്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്.
പഴകിയ ചീസ്, സംസ്കരിച്ച മാംസം, ചോക്ലേറ്റ്, മദ്യം, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) അടങ്ങിയ ഭക്ഷണങ്ങൾ മൈഗ്രെയ്ൻ പോലുള്ള തലവേദനകൾ ഉണ്ടാവാൻ കാരണമാവും എന്നാൽ പൾപ്പി പഴങ്ങൾ മൈഗ്രെയ്ൻ തടയാൻ ഒരു പരിധി വരെ സഹായിക്കുന്നു. ആരോഗ്യ വിദഗ്ദർ പറയുന്നതനുസരിച് സമ്മർദ്ദം, ഉറക്കക്കുറവ്, ഹോർമോൺ മാറ്റങ്ങൾ, ദീർഘനേരമുള്ള സ്ക്രീൻ ഉപയോഗം തുടങ്ങിയ ശീലങ്ങൾ ഭക്ഷണത്തിനു ശേഷമുള്ള സ്ഥിരമായ തലവേദനയിലേക്ക് നയിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക , ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുക, ഉച്ചഭക്ഷണത്തിന് ശേഷം ഒരു ചെറിയ നടത്തം, ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക, തുടങ്ങിയവ തലവേദന തടയാൻ സഹായിക്കും
പൾപ്പി പഴങ്ങളുടെ പ്രാധാന്യം
ഇത്തരം തലവേദനകൾ കുറയ്ക്കാൻ പൾപ്പി പഴങ്ങളുടെ പ്രാധാന്യം വളരെ വലുതാണ് . ജലാംശം കൂടുതലുള്ളതും ഫൈബർ അടങ്ങിയതുമായ പഴങ്ങളാണ് പൾപ്പി പഴങ്ങൾ. ഈ പഴങ്ങൾ ശരീരത്തിലെ ജലാംശം നിലനിർത്താനും ദഹനം സുഗമമാക്കാനും സഹായിക്കും. പേരയ്ക്ക, തണ്ണിമത്തൻ , മാങ്ങ, പപ്പായ , നാരങ്ങ തുടങ്ങിയ പഴങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.
സംസകരിച്ച കാർബോഹൈഡ്രേറ്റുകളോ പഞ്ചസാരയോ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാനും അതുവഴി വ്യക്തി ക്ഷീണിതനാവാനും തലവേദനയ്ക്കും കാരണമാവുന്നു . ശരീരത്തിലെ ജലാംശം കൃത്യമായി നിലനിർത്തുന്നത് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. അതുകൊണ്ടു തന്നെ കൂടുതൽ ഭക്ഷണം കഴിച്ചതിനു ശേഷം ജലാംശം നിലനിർത്തുന്ന പൾപ്പി പഴങ്ങൾ കഴിക്കുകയാണെങ്കിൽ ഈ ശാരീരിക ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ തടയാൻ കഴിയും.
ഒഴിവാക്കേണ്ട ശീലങ്ങൾ
പഴകിയ ചീസ്, സംസ്കരിച്ച മാംസം, ചോക്ലേറ്റ്, മദ്യം, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (MSG) അടങ്ങിയ ഭക്ഷണങ്ങൾ മൈഗ്രെയ്ൻ പോലുള്ള തലവേദനകൾ ഉണ്ടാവാൻ കാരണമാവും. എന്നാൽ പൾപ്പി പഴങ്ങൾ മൈഗ്രെയ്ൻ തടയാൻ ഒരു പരിധി വരെ സഹായിക്കുന്നു. ആരോഗ്യ വിദഗ്ദർ പറയുന്നതനുസരിച് സമ്മർദ്ദം, ഉറക്കക്കുറവ്, ഹോർമോൺ മാറ്റങ്ങൾ, ദീർഘനേരമുള്ള സ്ക്രീൻ ഉപയോഗം തുടങ്ങിയ ശീലങ്ങൾ ഭക്ഷണത്തിനു ശേഷമുള്ള സ്ഥിരമായ തലവേദനയിലേക്ക് നയിക്കും. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക , ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുക, ഉച്ചഭക്ഷണത്തിന് ശേഷം ഒരു ചെറിയ നടത്തം, ദീർഘനേരം ഇരിക്കുന്നത് ഒഴിവാക്കുക, തുടങ്ങിയവ തലവേദന തടയാൻ സഹായിക്കും
Including pulpy fruits in your daily diet may help reduce post-lunch headaches by improving hydration and replenishing essential vitamins and minerals, according to nutritionist Rujuta Diwekar. Fruits such as watermelon, muskmelon, papaya, oranges, and sweet lime have high water content and natural sugars that help maintain fluid balance and stable energy levels, reducing the risk of dehydration-related headaches. Diwekar recommends consuming these fruits regularly along with drinking enough water and following balanced eating habits. While pulpy fruits can support overall health and hydration, persistent or recurring headaches should be evaluated by a healthcare professional to identify any underlying medical cause.