ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാം; പനിയും ശരീരവേദനയും നിസ്സാരമല്ല! ലോക മലേറിയ ദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ ഇതാ

ചെറുതെന്ന് വിചാരിച്ച് തള്ളിക്കളയുന്ന രോഗങ്ങള്‍ മലേറിയയുടെ ലക്ഷണങ്ങളാവാനുള്ള സാധ്യതകളേറെ
ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാം; പനിയും ശരീരവേദനയും നിസ്സാരമല്ല! ലോക മലേറിയ ദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ ഇതാ
Published on

ഇന്ന് ലോക മലേറിയ ദിനമാണ്. മഴക്കാലങ്ങളിലാണ് സാധാരണയായി മലേറിയ പടരുന്നതെങ്കിലും ചൂടുകാലത്തുള്ള മലേറിയയുടെ സാധ്യതകളെ തള്ളിക്കളയാനാവില്ല. അനോഫീല്‍സ് എന്ന വിഭാഗത്തില്‍പ്പെടുന്ന പെണ്‍ കൊതുകുകള്‍ വഴിയാണ് മലേറിയ പടരുന്നത്. രാത്രികാലങ്ങളില്‍ കൂടുതലായി കാണപ്പെടുന്ന ഇവ, സന്ധ്യാസമയം മുതല്‍ രാവിലെ വരെയാണ് കൂടുതലായി മനുഷ്യരെ കടിക്കുന്നത്.

ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാം; പനിയും ശരീരവേദനയും നിസ്സാരമല്ല! ലോക മലേറിയ ദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ ഇതാ
കുളങ്ങളിലെ നീന്തൽ സൂക്ഷിച്ചുവേണം; അമീബിക് മസ്തിഷ്ക ജ്വരം ജീവനെടുത്തേക്കും, ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്

മലേറിയയുടെ ലക്ഷണങ്ങള്‍

മലേറിയയുടെ തുടക്കലക്ഷണങ്ങള്‍ ചിലപ്പോള്‍ ചെറിയ തലവേദന പോലുമാകാം. അല്ലെങ്കില്‍ ചെറിയ കുളിരോ, കാരണമില്ലാത്ത ക്ഷീണമോ ആയിരിക്കാം. എന്നാല്‍, ഇത് വെറുമൊരു പനിയുടെ ലക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ നിസ്സാരവത്കരിക്കാറുണ്ട്. ഈ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞില്ലെങ്കില്‍ രോഗാവസ്ഥ വഷളായേക്കാം. മറ്റേത് പകര്‍ച്ചവ്യാധികളേയുംപോലെ രോഗ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നത് മലേറിയയിലും പ്രധാനപ്പെട്ട ഘടകമാണ്.

ചെറിയ ക്ഷീണം, പനി, തലവേദന എന്നിവ അനുഭവപ്പെട്ട് വരുന്ന രോഗികള്‍ പലപ്പോഴും രണ്ട് മൂന്ന് ദിവസം വൈകിയാണ് വരാറുള്ളതെന്നും, ഇത് പല സാഹചര്യങ്ങളിലും മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ വരുന്നതിന് വളം വെക്കുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു.

സാധാരണ പനിയില്‍നിന്ന് വ്യത്യസ്തമാണ് മലേറിയയുടെ ലക്ഷണമായി വരുന്ന പനി. ചില സമയങ്ങളില്‍ പനി വളരെ കൂടുതലും ചിലപ്പോള്‍ വളരെ കുറവുമായിരിക്കാം. കുറഞ്ഞു എന്ന് തോന്നുന്ന സാഹചര്യത്തില്‍ പനി തിരിച്ചുവന്നേക്കാം. പനി കുറഞ്ഞെന്നു വിചാരിച്ച് ചികിത്സ തേടാത്തത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് നയിക്കും.രക്തത്തിൽ കലരുന്ന ഇത്തരം രോഗാണൂക്കൾക്ക് വംശവർദ്ധനവ് നടത്താൻ ഇത് അനുകൂലമായ സാഹചര്യമുണ്ടാക്കുന്നു.

ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാൽ ജീവൻ രക്ഷിക്കാം; പനിയും ശരീരവേദനയും നിസ്സാരമല്ല! ലോക മലേറിയ ദിനത്തിൽ നാം അറിഞ്ഞിരിക്കേണ്ട മുൻകരുതലുകൾ ഇതാ
ചൂടിൽനിന്ന് എസിയിലേക്ക് മാറുമ്പോൾ കരുതിയിരിക്കാം; വില്ലനാകുന്നത് വരണ്ട വായു! ശ്വാസകോശ രോഗങ്ങൾ ഒഴിവാക്കാൻ വേണം ഈ മുൻകരുതലുകൾ

മലേറിയയുടെ തുടക്കകാല ലക്ഷണങ്ങള്‍ പലപ്പോളും ശരീരവേദനയാകാറുണ്ട്. ശരീരത്തിന്റെ സന്ധികള്‍ക്കും, നട്ടെല്ലിനും, കൈകാലുകള്‍ക്കും വലിയ വേദന അനുഭവപ്പെടുമെന്ന് ഡോക്ടര്‍ പറയുന്നു. പരുക്കുകളെത്തുടര്‍ന്ന് നേരിടുന്ന വേദനകളുടെ സ്വഭാവമായിരിക്കില്ല ഇതിന്.

ചിലര്‍ക്ക് ദഹനസംബന്ധമായ ബുദ്ധിമുട്ടുകളും വയറുവേദനയും അനുഭവപ്പെട്ടേക്കാം. കൂടുതലായും കുട്ടികളിലാണ് ഈ ലക്ഷണങ്ങള്‍ കാണാറുള്ളത്. പെട്ടെന്ന് വിശപ്പ് കുറയുന്നതും മലേറിയയുടെ ലക്ഷണമാണ്. രോഗപ്രതിരോധത്തിനായി ശരീരം സ്വയം ഊര്‍ജം സംരക്ഷിക്കുമ്പോളാണ് ഇത് സംഭവിക്കുന്നത്.

English Summary: World Malaria Day highlights the importance of early detection and prevention of malaria, a mosquito-borne disease spread by female Anopheles mosquitoes. Symptoms such as fever, body pain, fatigue, and chills are often ignored in the early stages, leading to complications. Timely diagnosis and treatment are essential to prevent severe illness.

Related Stories

No stories found.
Madism Digital
madismdigital.com