‘നാളെ തിങ്കളാഴ്ച..! ഈ ചിന്ത തന്നെ ടെൻഷനാകുന്നുണ്ടോ? സൺഡേ ആങ്സൈറ്റിയാണ് കാരണം

മനസിനെയും ശരീരത്തെയും ബാധിക്കുന്ന സൺഡേ ആങ്സൈറ്റി
‘നാളെ തിങ്കളാഴ്ച..! ഈ ചിന്ത തന്നെ ടെൻഷനാകുന്നുണ്ടോ? സൺഡേ ആങ്സൈറ്റിയാണ് കാരണം
Published on

ഒരാഴ്ച മുഴുവൻ ജോലി തിരക്കുകളും സമ്മർദങ്ങളും കഴിഞ്ഞ് ലഭിക്കുന്ന വിശ്രമ ദിവസമാണ് പലർക്കും ഞായറാഴ്ച. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാനും പലരും ഈ ദിവസം ഉപയോഗിക്കാറുണ്ട്. എന്നാൽ ഞായറാഴ്ച വൈകുന്നേരമാകുമ്പോൾ ചിലരിൽ കാരണം വ്യക്തമാക്കാനാകാത്ത അസ്വസ്ഥതയും മാനസിക സമ്മർദവും ഉത്കണ്ഠയും അനുഭവപ്പെടാറുണ്ട്. അടുത്ത ദിവസം വീണ്ടും ജോലിയിലേക്കോ പഠനത്തിലേക്കോ മടങ്ങേണ്ടി വരുമെന്ന ചിന്തയാണ് പലപ്പോഴും ഇതിന് പിന്നിൽ. ഈ അവസ്ഥയാണ് സാധാരണയായി 'സൺഡേ ആങ്സൈറ്റി' എന്നാണ് അറിയപ്പെടുന്നത്.

അവധി ദിവസത്തിന്റെ അവസാന സമയങ്ങളിൽ അടുത്ത ദിവസത്തെ ജോലിഭാരത്തെയും ഉത്തരവാദിത്വങ്ങളെയും കുറിച്ചുള്ള അമിതമായ ചിന്ത മൂലമുണ്ടാകുന്ന ഉത്കണ്ഠയാണ് സൺഡേ ആങ്സൈറ്റി. ജോലി സ്ഥലത്തെ ഡെഡ്‌ലൈൻ, മീറ്റിങ്ങുകൾ, പൂർത്തിയാക്കാത്ത ടാസ്കുകൾ, സ്കൂൾ-കോളജ് സമ്മർദങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഈ അവസ്ഥയ്ക്ക് കാരണമാകാം. ഇത് പ്രത്യേകമായ ഒരു രോഗാവസ്ഥയല്ലെങ്കിലും സ്ഥിരമായി അനുഭവപ്പെടുന്നുണ്ടെങ്കിൽ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുണ്ട്.

‘നാളെ തിങ്കളാഴ്ച..! ഈ ചിന്ത തന്നെ ടെൻഷനാകുന്നുണ്ടോ? സൺഡേ ആങ്സൈറ്റിയാണ് കാരണം
വിഷാദ രോഗവും ഉത്കണ്ഠയും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും; മാനസികാരോഗ്യ പ്രശ്നങ്ങൾ ശാരീരിക രോഗത്തെക്കാൾ ഭീകരമെന്ന് പഠനം

സൺഡേ ആങ്സൈറ്റിക്ക് പിന്നിലെ പ്രധാന കാരണങ്ങൾ

ജോലിസമ്മർദം

അടുത്ത ആഴ്ച ചെയ്യേണ്ട ജോലികൾ, പൂർത്തിയാക്കാനുള്ള ടാസ്കുകൾ, മീറ്റിങ്ങുകൾ, ഡെഡ്‌ലൈൻ എന്നിവയെക്കുറിച്ചുള്ള ചിന്തകൾ ഉത്കണ്ഠ വർധിപ്പിക്കാം. വീക്കൻ്റ് ദിവസങ്ങളിലും ജോലി ചിന്തകൾ വിട്ടുമാറാതെ തുടരുകയാണെങ്കിൽ മനസിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരാം. സ്വന്തം ജോലി സന്തോഷം നൽകുന്നില്ലെങ്കിൽ തിങ്കളാഴ്ചയോടുള്ള മാനസിക വിരക്തിയും സമ്മർദവും കൂടാൻ സാധ്യതയുണ്ട്.

‘നാളെ തിങ്കളാഴ്ച..! ഈ ചിന്ത തന്നെ ടെൻഷനാകുന്നുണ്ടോ? സൺഡേ ആങ്സൈറ്റിയാണ് കാരണം
എപ്പോഴും ക്ഷീണം, അനാവശ്യ ദേഷ്യം, ‘ബേൺഔട്ട്’ ആകാം കാരണം

ഉറക്കക്രമത്തിലെ മാറ്റം

വീക്കൻ്റിൽ വൈകി ഉറങ്ങുകയും വൈകി എഴുന്നേൽക്കുകയും ചെയ്യുന്നത് ശരീരത്തിന്റെ സ്വാഭാവിക സമയക്രമത്തെ ബാധിക്കും. ഇതോടെ തിങ്കളാഴ്ച ആരംഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടായി തോന്നാം. അടുത്ത ദിവസത്തെ കാര്യങ്ങൾ മനസ്സിൽ വീണ്ടും വീണ്ടും ആവർത്തിച്ച് ചിന്തിക്കുന്നത് ഉത്കണ്ഠ വർധിപ്പിക്കാൻ കാരണമാകും.

സൺഡേ ആങ്സൈറ്റിയുടെ സാധാരണ ലക്ഷണങ്ങൾ

മാനസിക അസ്വസ്ഥത

ഹൃദയമിടിപ്പ് കൂടുക

ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക

തലവേദന

വയറുവേദനയോ ദഹന സംബന്ധമായ അസ്വസ്ഥതകളോ

മാനസികാവസ്ഥയിൽ മാറ്റം

ചെറിയ കാര്യങ്ങൾക്കും ദേഷ്യം തോന്നുക

‘നാളെ തിങ്കളാഴ്ച..! ഈ ചിന്ത തന്നെ ടെൻഷനാകുന്നുണ്ടോ? സൺഡേ ആങ്സൈറ്റിയാണ് കാരണം
ടോയ്ലറ്റില്‍ മൊബൈല്‍ ഉപയോഗം പതിവാണോ? ദീര്‍ഘനേരത്തെ ഇരിപ്പ് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും

സൺഡേ ആങ്സൈറ്റി കുറയ്ക്കാൻ സഹായിക്കുന്ന കാര്യങ്ങൾ

തിങ്കളാഴ്ച ചെയ്യേണ്ട കാര്യങ്ങൾ മുൻകൂട്ടി കുറിച്ച് വയ്ക്കുന്നത് അനിശ്ചിതത്വം കുറയ്ക്കാനും മനസിനെ ശാന്തമാക്കാനും സഹായിക്കും. ഞായറാഴ്ച വൈകുന്നേരങ്ങളിൽ പുസ്തകം വായിക്കുക, സംഗീതം കേൾക്കുക, നടക്കുക, യോഗ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ മനസിന് ആശ്വാസം നൽകും. വീക്കൻ്റ് ദിവസങ്ങളിലും ഉറക്കസമയം വളരെ അധികം മാറ്റാതെ സൂക്ഷിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക റിതം നിലനിർത്താൻ സഹായിക്കും. ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കുക, നല്ല വസ്ത്രം തിരഞ്ഞെടുക്കുക, ഇഷ്ടപ്പെട്ട കോഫി കുടിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ പോലും ദിവസത്തെ കൂടുതൽ പോസിറ്റീവാക്കാം. ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അതിരുകൾ നിശ്ചയിക്കുക. ഞായറാഴ്ചകളിൽ ജോലി ഇമെയിലുകളും ഔദ്യോഗിക സന്ദേശങ്ങളും പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. അടുത്ത ആഴ്ചയിൽ കാത്തിരിക്കുന്ന നല്ല അനുഭവങ്ങളെയോ സന്തോഷകരമായ കാര്യങ്ങളെയോ കുറിച്ച് ചിന്തിക്കുന്നത് സമ്മർദം കുറയ്ക്കാൻ സഹായിക്കും.

‘നാളെ തിങ്കളാഴ്ച..! ഈ ചിന്ത തന്നെ ടെൻഷനാകുന്നുണ്ടോ? സൺഡേ ആങ്സൈറ്റിയാണ് കാരണം
സ്ക്രീൻ ടൈം വർധിക്കുന്നു, കുട്ടികളിൽ മയോപിയയും; അവഗണിച്ചാൽ ഗുരുതര നേത്ര രോഗങ്ങള്‍ക്ക് സാധ്യതയെന്ന് വിദഗ്ദ്ധർ

എപ്പോൾ വിദഗ്ധ സഹായം തേടണം?

ഉത്കണ്ഠ സ്ഥിരമായി തുടരുകയും അത് ദൈനംദിന ജീവിതത്തെയും ഉറക്കത്തെയും ജോലിയെയും ബാധിക്കുകയും ചെയ്യുന്നുവെങ്കിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നത് നല്ലതാണ്. സമയബന്ധിതമായ പിന്തുണയും ശരിയായ ജീവിതശൈലിയുമിലൂടെ ഈ അവസ്ഥ നിയന്ത്രിക്കാനാകും

English Summary: Sunday Anxiety refers to the stress, uneasiness, and worry many people feel on Sunday evenings while thinking about Monday work, studies, deadlines, or responsibilities. Maintaining a healthy routine, limiting work stress, and focusing on relaxation can help reduce this anxiety.

Madism Digital
madismdigital.com