പ്രമേഹരോഗികൾക്ക് 'മധുരമുള്ള' വാർത്ത! ചോറ് ഉപേക്ഷിക്കേണ്ട; മൂന്നിരട്ടി പ്രോട്ടീനുള്ള ഡിസൈനർ റൈസ് വിപണിയിൽ

ആരോഗ്യസംരക്ഷണത്തിന് പുത്തൻ ചുവടുവെപ്പുമായി ഇന്ത്യൻ ശാസ്ത്രലോകം; തിരുവനന്തപുരം സി.എസ്.ഐ.ആർ - എൻ.ഐ.ഐ.എസ്.ടി വികസിപ്പിച്ചെടുത്ത അത്ഭുത അരി വിപണിയിലേക്ക്
പ്രമേഹരോഗികൾക്ക് 'മധുരമുള്ള' വാർത്ത! ചോറ് ഉപേക്ഷിക്കേണ്ട; മൂന്നിരട്ടി പ്രോട്ടീനുള്ള ഡിസൈനർ റൈസ് വിപണിയിൽ
Published on

മലയാളികളുടെ ഭക്ഷണക്രമത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് അരി ആഹാരം. എന്നാൽ അമിതമായ അന്നജം അടങ്ങിയ ചോറ് പ്രമേഹരോഗികൾക്ക് പലപ്പോഴും വില്ലനാകാറുണ്ട്. ഈ പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരവുമായാണ് തിരുവനന്തപുരത്തെ സി.എസ്.ഐ.ആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (NIIST) 'ഡിസൈനർ റൈസ്' എന്ന നൂതന സംരംഭം അവതരിപ്പിക്കുന്നത്. സാധാരണ അരിയെ അപേക്ഷിച്ച് മൂന്നിരട്ടി പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഈ അരി, രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കില്ല എന്ന പ്രത്യേകതയുമുണ്ട്.

സാധാരണയായി വെള്ള അരി കഴിക്കുമ്പോൾ അതിലെ അന്നജം പെട്ടെന്ന് പഞ്ചസാരയായി മാറുകയും രക്തത്തിൽ കലരുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എന്നാൽ ഡിസൈനർ റൈസ് കുറഞ്ഞ ഗ്ലൈസമിക് ഇൻഡക്സ് (Low GI) ഉറപ്പാക്കുന്നു. അതായത്, ഇത് സാവധാനം മാത്രമേ ദഹിക്കുകയുള്ളൂ, ഇതുമൂലം പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമായിരിക്കും.

സാധാരണ അരിയിൽ 6 മുതൽ 8 ശതമാനം വരെ മാത്രം പ്രോട്ടീൻ ഉള്ളപ്പോൾ ഡിസൈനർ റൈസിൽ അത് 20 ശതമാനത്തിന് മുകളിലാണ്. കൂടാതെ അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 തുടങ്ങിയ അവശ്യ പോഷകങ്ങളും ഇതിൽ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.

പ്രമേഹരോഗികൾക്ക് 'മധുരമുള്ള' വാർത്ത! ചോറ് ഉപേക്ഷിക്കേണ്ട; മൂന്നിരട്ടി പ്രോട്ടീനുള്ള ഡിസൈനർ റൈസ് വിപണിയിൽ
ഇറാൻറെ ഷൂട്ട് ആന്‍ഡ് സ്കൂട്ടില്‍ പതറി യുഎസ് വ്യോമസേന; ഇനി അമേരിക്കയുടെ വിശ്വവിഖ്യാത ‘കോമ്പാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ’

ഈ അരിയുടെ നിർമ്മാണ രീതിയും തികച്ചും വ്യത്യസ്തമാണ്. സാധാരണ പോഷകങ്ങൾ പുറത്തുനിന്നു ചേർക്കുന്ന രീതിക്ക് പകരം, അരിയുടെ ഘടകങ്ങളായ സ്റ്റാർച്ച്, പ്രോട്ടീൻ, നാരുകൾ എന്നിവയെ വേർതിരിച്ച് കൃത്യമായ അനുപാതത്തിൽ പുനഃക്രമീകരിച്ചാണ് ഇത് നിർമ്മിക്കുന്നത്. പൊട്ടിയ അരിമണികൾ പൊടിച്ച് അതിൽ ആവശ്യമായ പോഷകങ്ങൾ ചേർത്ത ശേഷം വീണ്ടും അരിയുടെ രൂപത്തിൽ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. സ്വാദിലോ വേവിലോ യാതൊരു മാറ്റവുമില്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ഇത് ഉപയോഗിക്കാം എന്നത് ഇതിന്റെ വലിയൊരു ഗുണമാണ്.

ഇന്ത്യയിലെ പോഷകാഹാരക്കുറവും വർദ്ധിച്ചുവരുന്ന പ്രമേഹവും ഒരുപോലെ പ്രതിരോധിക്കാൻ ഈ കണ്ടുപിടുത്തം സഹായിക്കും. കുറഞ്ഞ ചിലവിൽ ഉയർന്ന ഗുണമേന്മയുള്ള ഭക്ഷണം ഉറപ്പാക്കുന്ന ഈ സാങ്കേതികവിദ്യ ഇപ്പോൾ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ്, എസ്.എസ് സോൾ ഫുഡ്സ് എന്നിവർക്ക് കൈമാറിക്കഴിഞ്ഞു. താമസിയാതെ തന്നെ ഈ ആരോഗ്യദായകമായ അരി വിപണിയിൽ ലഭ്യമാകും.

പ്രമേഹരോഗികൾക്ക് 'മധുരമുള്ള' വാർത്ത! ചോറ് ഉപേക്ഷിക്കേണ്ട; മൂന്നിരട്ടി പ്രോട്ടീനുള്ള ഡിസൈനർ റൈസ് വിപണിയിൽ
മെറ്റയും യൂട്യൂബും നഷ്ടപരിഹാരം നല്‍കേണ്ടത് 60 ലക്ഷം ഡോളര്‍; 'അഡിക്റ്റീവ് കണ്ടന്റുകള്‍'ക്ക് സോഷ്യല്‍ മീഡിയ ഭീമന്മാര്‍ ഇനി വില നല്‍കേണ്ടി വരുമോ?

English Summary: CSIR-National Institute for Interdisciplinary Science and Technology has developed “Designer Rice,” a healthier alternative to regular rice with three times more protein and a lower glycemic index. The new rice may help people with diabetes by controlling blood sugar while also providing more nutrition.

Related Stories

No stories found.
Madism Digital
madismdigital.com