എണ്ണമയമുള്ള ചർമക്കാർക്ക് ഫോം, വരണ്ട ചർമമുള്ളവർക്ക് ക്രീമി; ഫേസ് വാഷ് തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചർമ്മത്തിന്റെ സ്വഭാവമറിഞ്ഞ് ഫേസ് വാഷ് തിരഞ്ഞെടുക്കുന്നതിലൂടെ മുഖക്കുരുവും അമിത വരൾച്ചയും തടയാം
എണ്ണമയമുള്ള ചർമക്കാർക്ക് ഫോം,  വരണ്ട ചർമമുള്ളവർക്ക് ക്രീമി; ഫേസ് വാഷ് തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
Published on

ആരോഗ്യമുള്ള ചർമ്മം നിലനിർത്തുന്നതിനുള്ള ആദ്യ പടി ശരിയായ രീതിയിലുള്ള ക്ലെൻസിങ്ങാണ്. ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന അഴുക്ക്, വിയർപ്പ്, അമിതമായ എണ്ണമയം, ബാക്ടീരിയ എന്നിവ കൃത്യമായി നീക്കം ചെയ്തില്ലെങ്കിൽ അത് മുഖക്കുരുവിനും മറ്റ് ചർമ്മ പ്രശ്നങ്ങൾക്കും വഴിവെക്കും. വിപണിയിൽ വിവിധ ബ്രാൻഡിന്റെ ഫേസ് വാഷുകൾ ലഭ്യമാണെങ്കിലും, സ്വന്തം ചർമ്മത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞ് ഉപയോഗിക്കുന്നതാണ് നല്ലത്

പ്രധാനമായും മൂന്ന് രീതീയിലുള്ള ഫേസ് വാഷുകളാണുള്ളത്. ഫോം, ജെൽ, ക്രീം എന്നിവയാണ് ഇവ. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് (Oily Skin) അഴുക്കിനെ ആഴത്തിൽ നീക്കം ചെയ്യുന്ന ഫോം ഫേസ് വാഷുകളാണ് നല്ലത്. അതേസമയം, സാധാരണ ചർമ്മവും എണ്ണമയവും കലർന്ന കോംബിനേഷൻ ചർമ്മക്കാർക്ക് ജെൽ രൂപത്തിലുള്ളവ കൂടുതൽ ഗുണം ചെയ്യും. ചർമ്മം വരണ്ടതാണെങ്കിൽ (Dry Skin) ക്രീം ബേസ്ഡ് ഫേസ് വാഷുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഓരോരുത്തരുടെയും ചർമ്മത്തിലെ സവിശേഷ പ്രശ്നങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റങ്ങൾ വരുത്താവുന്നതാണ്.

എണ്ണമയമുള്ള ചർമക്കാർക്ക് ഫോം,  വരണ്ട ചർമമുള്ളവർക്ക് ക്രീമി; ഫേസ് വാഷ് തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
മെറ്റയും യൂട്യൂബും നഷ്ടപരിഹാരം നല്‍കേണ്ടത് 60 ലക്ഷം ഡോളര്‍; 'അഡിക്റ്റീവ് കണ്ടന്റുകള്‍'ക്ക് സോഷ്യല്‍ മീഡിയ ഭീമന്മാര്‍ ഇനി വില നല്‍കേണ്ടി വരുമോ?

ഫേസ് വാഷിലെ ചേരുവകൾ നോക്കി വേണം വാങ്ങാനും ശ്രദ്ധിക്കണം. എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് എഎച്ച്എ (AHA), ബിഎച്ച്എ (BHA) എന്നിവ അടങ്ങിയ ഫേസ് വാഷുകൾ ഗുണകരമാണ്. എന്നാൽ വരണ്ട ചർമ്മക്കാർ ഇത്തരം വീര്യമേറിയ ചേരുവകൾ ഒഴിവാക്കുന്നതാണ് നല്ലത്. പകരം ചർമ്മത്തിന് ഈർപ്പവും സംരക്ഷണവും നൽകുന്ന ഗ്ലിസറിൻ, സെറമൈഡ്സ്, ഹയലറൂണിക് ആസിഡ് എന്നിവ അടങ്ങിയ ഫെയ്‌സ് വാഷുകൾ വരണ്ട ചർമ്മമുള്ളവർക്ക് മികച്ച ഫലം നൽകും. കെമിക്കലുകൾ കുറഞ്ഞ വീര്യം കുറഞ്ഞ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ എപ്പോഴും ശ്രദ്ധിക്കുക

എണ്ണമയമുള്ള ചർമക്കാർക്ക് ഫോം,  വരണ്ട ചർമമുള്ളവർക്ക് ക്രീമി; ഫേസ് വാഷ് തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ബംഗാൾ വോട്ടർപട്ടികയിലെ 'അഴിച്ചുപണി'യിൽ പുറത്തായത് 90 ലക്ഷം പേർ; ഭബാനിപൂരിലും സന്ദേശ്ഖാലിയിലും മമതയ്ക്ക് വെല്ലുവിളിയോ?

സാധാരണയായി ദിവസം രണ്ടുതവണ വീതം ഫേസ് വാഷ് ഉപയോഗിക്കുന്നത് മുഖം വൃത്തിയായിരിക്കാൻ സഹായിക്കും. അമിതമായ എണ്ണമയമുള്ളവർക്ക് വൈകുന്നേരങ്ങളിലും ഉപയോഗിക്കാം. എന്നാൽ ചർമ്മം വല്ലാതെ വരണ്ടതാണെങ്കിൽ രാവിലെ വെറും വെള്ളത്തിൽ മുഖം കഴുകുകയും രാത്രി മാത്രം ഫേസ് വാഷ് ഉപയോഗിക്കുകയും ചെയ്യുന്നതാണ് നല്ലത്. അമിതമായ ഉപയോഗം ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്താൻ കാരണമായേക്കാം എന്നതിനാൽ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക.

English Summary: Choosing the right face wash based on your skin type is essential for healthy skin. Foaming cleansers suit oily skin, gel works for combination skin, and cream-based products are ideal for dry skin. Using the right ingredients and limiting usage helps maintain natural skin balance.

Related Stories

No stories found.
Madism Digital
madismdigital.com