കുടുംബത്തെ വകവരുത്താൻ 'ചാറ്റ് ജിപിടി'യിൽ തിരച്ചിൽ; അമ്മയെയും അനുജനെയും കൊലപ്പെടുത്തി പതിനേഴുകാരനായ ഇന്ത്യൻ വംശജൻ

കുടുംബാംഗങ്ങളെ മർദിച്ചതിനും അനുവാദമില്ലാതെ വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞതിനും അർജുന്റെ മേൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
കുടുംബത്തെ വകവരുത്താൻ 'ചാറ്റ് ജിപിടി'യിൽ തിരച്ചിൽ; അമ്മയെയും അനുജനെയും കൊലപ്പെടുത്തി പതിനേഴുകാരനായ ഇന്ത്യൻ വംശജൻ
Published on

സാങ്കേതികവിദ്യ എങ്ങനെയാണ് ഒരു മനുഷ്യന്റെ ഉരുണ്ട ചിന്തകൾക്ക് വളമാകുന്നത് ഈ ചോദ്യം വീണ്ടും ഉയർത്തുകയാണ് അമേരിക്കയിലെ മസാച്യുസെറ്റ്സിൽ നടന്ന ഒരു ഞെട്ടിക്കുന്ന കൊലപാതകം. പുറമെ തികച്ചും സാധാരണക്കാരെന്ന് തോന്നുന്ന ഒരു ഇന്ത്യൻ കുടുംബം. ജോലിക്കായി പിതാവ് രാവിലെ വീട്ടിൽ നിന്നിറങ്ങുന്നു. എന്നാൽ വൈകുന്നേരം അദ്ദേഹം ഭാര്യയെയും മക്കളെയും ഫോണിൽ വിളിക്കുമ്പോൾ ആരും പ്രതികരിക്കുന്നില്ല. ഒടുവിൽ പൊലീസ് അന്വേഷിച്ചെത്തുമ്പോൾ കാണുന്നത് ഭാര്യയുടെയും ഇളയ മകന്റെയും ചേതനയറ്റ ശരീരങ്ങളാണ്. ഈ ക്രൂരമായ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ പതിനേഴുകാരനായ മൂത്ത മകനാണെന്നത് മാത്രമല്ല, കൃത്യം നടത്തുന്നതിന് മുൻപ് സ്വന്തം കുടുംബത്തെ വകവരുത്തുന്നതിനെക്കുറിച്ച് നിർമ്മിത ബുദ്ധി സംവിധാനമായ 'ചാറ്റ് ജിപിടി'യിൽ തിരഞ്ഞിരുന്നു എന്ന കണ്ടെത്തലും അന്വേഷണ ഉദ്യോഗസ്ഥരെ ഒന്നടങ്കം അമ്പരപ്പിക്കുകയാണ്.

മസാച്യുസെറ്റ്സിലെ ആക്ടണിലാണ് നടുക്കുന്ന ഈ ദാരുണ സംഭവം അരങ്ങേറിയത്. പതിനേഴുകാരനായ അർജുൻ അരവിന്ദ് ആണ് സ്വന്തം അമ്മയായ സുധ വെങ്കടേശൻ, പതിനാലുകാരനായ സഹോദരൻ സിദ്ധാർഥ് അരവിന്ദ് എന്നിവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയത്. രണ്ട് കൊലപാതക കുറ്റങ്ങൾക്ക് പുറമെ, കുടുംബാംഗങ്ങളെ മർദിച്ചതിനും അനുവാദമില്ലാതെ വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞതിനും അർജുന്റെ മേൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

കുടുംബത്തെ വകവരുത്താൻ 'ചാറ്റ് ജിപിടി'യിൽ തിരച്ചിൽ; അമ്മയെയും അനുജനെയും കൊലപ്പെടുത്തി പതിനേഴുകാരനായ ഇന്ത്യൻ വംശജൻ
2025-ലെ ചെങ്കോട്ട സ്‌ഫോടനം; പിന്നിൽ അൽ-ഖ്വയ്ദ ശൃംഖലയെന്ന് യുഎൻ, അടുത്ത ലക്ഷ്യം ബംഗ്ലാദേശോ?

ചൊവ്വാഴ്ച -ഓ​ഗസ്റ്റ് 11- വൈകുന്നേരത്തോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തറിയുന്നത്. അർജുന്റെ പിതാവ് തന്റെ സുധയെയും മക്കളെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ച് കിട്ടാതെ വന്നതോടെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ കുട്ടികളെ പഠിപ്പിക്കാൻ വീട്ടിലെത്തിയ ട്യൂട്ടർക്കും വീടിനകത്തേക്ക് പ്രവേശിക്കാന കഴിഞ്ഞിരുന്നില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് സിദ്ധാർഥിനെ ഒന്നാം നിലയിലും സുധയെ വീടിന്റെ ബേസ്മെന്റിലും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇരുവരുടെയും ശരീരത്തിൽ മാരകമായി പരുക്കേറ്റ പാടുകളുണ്ടായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ മരണകാരണമോ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം ഏതെന്നോ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രാവിലെ 7 മണിയോടെ പിതാവ് ജോലിക്ക് പോകുമ്പോഴാണ് സുധയെ അവസാനമായി ജീവനോടെ കണ്ടതെന്ന് അധികൃതർ പറയുന്നു. സിദ്ധാർഥ് രാവിലെ ഒരു വിനോദ കേന്ദ്രത്തിൽ പോയി ഉച്ചയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.

പൊലീസിനെ ഞെട്ടിച്ച 'ചാറ്റ് ജിപിടി' തിരച്ചിലുകൾ

ഈ കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥരെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ചത് അർജുന്റെ ഇന്റർനെറ്റ് ഉപയോ​ഗമാണ്. സ്വന്തം കുടുംബത്തെ കൊലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സാങ്കൽപ്പിക കഥകൾക്കും ആശയങ്ങൾക്കുമായി അർജുൻ ഇന്റർനെറ്റിലും പ്രത്യേകിച്ച് 'ചാറ്റ് ജിപിടി'യിലും തിരച്ചിൽ നടത്തിയിരുന്നതായി മിഡിൽസെക്സ് ഡിസ്ട്രിക്റ്റ് അറ്റോർണി മരിയൻ റയാൻ വ്യക്തമാക്കി.

സാങ്കൽപ്പിക കഥാപാത്രങ്ങളെ സൃഷ്ടിച്ച് ഒരു "ഗോത്തിക് നോവൽ" (Gothic novel) ശൈലിയിലാണ് സ്വന്തം കുടുംബത്തിന് നേരെയുള്ള കൊലപാതക ഭീഷണികൾ പ്രതി ഇന്റർനെറ്റിൽ തിരഞ്ഞത്. എന്നാൽ എന്ത് പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണമെന്ന് പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വീട്ടിൽ നടന്നത് എന്താണെന്നതിനെക്കുറിച്ചുള്ള വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

കുടുംബത്തെ വകവരുത്താൻ 'ചാറ്റ് ജിപിടി'യിൽ തിരച്ചിൽ; അമ്മയെയും അനുജനെയും കൊലപ്പെടുത്തി പതിനേഴുകാരനായ ഇന്ത്യൻ വംശജൻ
വിവാദങ്ങൾക്കൊടുവിൽ വിവാഹം, പിൻമാറ്റം; ബോളിവുഡിനെ ഇളക്കിമറിച്ച വൈജയന്തിമാലയുടെ പ്രണയജീവിതം

അതേസമയം പൊലീസ് വീട്ടിലെത്തുമ്പോൾ അർജുൻ അവിടെ ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് ശേഷം അമ്മയുടെ ഹോണ്ട അക്കോർഡ് കാറുമായി അർജുൻ വീട്ടിൽ നിന്ന് കടന്നുകളയുകയായിരുന്നു എന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെത്തി. തുടർന്ന് മറ്റ് നിയമപാലക ഏജൻസികളുടെ സഹായത്തോടെ നടത്തിയ വ്യാപകമായ തിരച്ചിലിലാണ് പ്രതിയെ പിടികൂടുന്നത്.

ബുധനാഴ്ച പുലർച്ചെ വെയ്‌ലാൻഡിലെ ഒരു പാർക്കിങ് ലോട്ടിൽ നിന്നാണ് പ്രതി സഞ്ചരിച്ച കാർ പൊലീസ് കണ്ടെത്തിയത്. കാറിനുള്ളിലുണ്ടായിരുന്ന അർജുനെ പൊലീസ് യാതൊരു എതിർപ്പുമില്ലാതെ കീഴടക്കി. കൊലപാതക കേസുകൾ ജുവനൈൽ കോടതിയുടെ പരിധിയിൽ വരാത്തതിനാൽ, പ്രതിക്കെതിരെയുള്ള കൊലപാതക കുറ്റങ്ങളും മറ്റ് അനുബന്ധ കേസുകളും മുതിർന്ന പൗരന്മാരെ വിചാരണ ചെയ്യുന്ന ജില്ലാ കോടതിയിലാകും പരിഗണിക്കുക. കുടുംബം ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Summary

A 17-year-old Indian-origin teenager, Arjun Aravind, has been arrested for allegedly murdering his mother and 14-year-old brother at their home in Massachusetts, USA. In a shocking revelation, investigators found that the teen had searched ChatGPT for "family-killing fantasies" and gothic stories before committing the crime. He was later apprehended by the police after fleeing in his mother's car.

Madism Digital
madismdigital.com