4 മാസത്തിനിടെ 22 വധശിക്ഷകൾ... യു.പി ജഡ്ജിയിൽ നിന്ന് കേസുകൾ മാറ്റി; ആരാണ് രവി കുമാർ ദിവാകർ?

ഗ്യാൻവാപി കേസിൽ, പള്ളി നിൽക്കുന്ന പ്രദേശത്ത് വീഡിയോ സർവേ നടത്തണമെന്ന് ഉത്തരവിട്ട ജഡ്ജിയാണ് രവി കുമാർ ദിവാകർ
4 മാസത്തിനിടെ 22 വധശിക്ഷകൾ... യു.പി ജഡ്ജിയിൽ നിന്ന് കേസുകൾ മാറ്റി; ആരാണ് രവി കുമാർ ദിവാകർ?
Published on

കഴിഞ്ഞ നാല് മാസത്തിനിടെ 22 വധശിക്ഷകൾ വിധിച്ച് വാർത്തകളിലിടം നേടിയ യു.പി ജഡ്ദിയിൽ നിന്ന് നൂറ് കൊലപാതകക്കേസുകൾ മാറ്റി. മുസഫർനഗർ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയായ രവികുമാർ ദിവാകറിന്റെ കോടതിയിൽ നിന്നാണ് കേസുകൾ ട്രാൻസ്ഫർ ചെയ്തത്. ചൊവ്വാഴ്ച പുറപ്പെടുവിച്ച ഉത്തരവിലൂടെ ജില്ലാ സെഷൻസ് ജഡ്ജി വീരേന്ദ്ര കുമാർ സിങ് കേസുകൾ സ്വന്തം കോടതിയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.

ഗ്യാൻവാപി കേസിൽ, പള്ളി നിൽക്കുന്ന പ്രദേശത്ത് വീഡിയോ സർവേ നടത്തണമെന്ന് ഉത്തരവിട്ട് ശ്രദ്ധേയനായ ജഡ്ജിയാണ് രവി കുമാർ ദിവാകർ. 2022ലെ ഈ ഉത്തരവ് അദ്ദേഹത്തെ ദേശീയ തലത്തിൽ പ്രശസ്തനാക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ ബറേലിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. അഡീഷണൽ സിവിൽ ജഡ്ജിയായി 2009ൽ സേവനം തുടങ്ങി രവി കുമാർ, അസംഗഢ്, സുൽത്താൻപൂർ, ബുദ്വാൻ, വാരാണസി, ബറേലി എന്നിവടങ്ങളിൽ ജില്ലാ ജഡ്ജിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ മുസാഫർ നഗർ വധശിക്ഷാ വിധികളിലൂടെ വീണ്ടും വാർത്തകളിലിടം നേടുകയാണ് രവികുമാർ.

ഈ വർഷം ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 10 കേസുകളിലാണ് രവികുമാർ വധശിക്ഷ വിളിച്ചത്. കൊലപാതകം, കവർച്ച, തട്ടിക്കൊണ്ടുപോകൽ എന്നിവയൊക്കെ ഉൾക്കെടുന്ന കേസുകളായിരുന്നു ഇവയിൽ മിക്കതും. അപൂർവങ്ങളിൽ അപൂർവം എന്ന് വിശേഷിപ്പിച്ചാണ് ഇവയ്ക്ക് രവികുമാർ വധശിക്ഷ വിധിച്ചത്.

4 മാസത്തിനിടെ 22 വധശിക്ഷകൾ... യു.പി ജഡ്ജിയിൽ നിന്ന് കേസുകൾ മാറ്റി; ആരാണ് രവി കുമാർ ദിവാകർ?
'എതിര്‍പ്പ് തുടരുന്നു, പക്ഷേ വന്ദേമാതരം പൂര്‍ണമായി പാടും'; കോണ്‍ഗ്രസില്‍ പുതിയ വിവാദം

രവികുമാറിന്റെ കോടതിയിൽ കൊലപാതക കേസുകൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകുന്നതിൽ അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ആശങ്ക പങ്കുവച്ചിരുന്നതായി ജില്ലാ ബാർ അസോസിയേഷൻ പ്രസിനർ്റ് പ്രമോദ് ത്യാഗി അറിയിക്കുന്നുണ്ട്. മുസാഫർനഗറിൽ ചുമതലയേറ്റതിനുശേഷം നാലു മാസത്തിനിടെ 10 കേസുകളിലായി 22 കുറ്റവാളികൾക്കാണ് ജഡ്ജി രവികുമാർ ദിവാകർ വധശിക്ഷ വിധിച്ചത്. മുൻപ് ബറേലിയിലെ കോടതിയിൽ നിയമിതനായപ്പോൾ 13 വധശിക്ഷകൾ രവികുമാർ വിധിച്ചിരുന്നു.. ഇതുൾപ്പെടെ 35 പേർക്ക് നിലവിൽ രവികുമാർ ദിവാകർ വധശിക്ഷ വിധിച്ചിട്ടുണ്ട്.

22 വധശിക്ഷകൾ വിധിച്ച കേസുകൾ ഇങ്ങനെ:

2014-ലെ കൊലപാതകം (ഓഗസ്റ്റ് 13): മുൻവൈരാഗ്യത്തിന്റെ പേരിൽ പവൻ കുമാർ എന്നയാളെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ രാംവീർ, രാജീവ്, രാഹുൽ, ഹരേന്ദർ കുമാർ എന്നീ നാല് പേർക്ക് വധശിക്ഷ വിധിച്ചു.

1999-ലെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും (ഓഗസ്റ്റ് 12): സലീം എന്ന മരവ്യാപാരിയെ 5 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഷാനവാസിന് വധശിക്ഷ നൽകി.

2011-ലെ കർഷക കൊലപാതകം (ജൂലൈ 17): ഷാംലിയിൽ കവർച്ചാശ്രമത്തിനിടെ രാജ് സിംഗ് എന്ന കർഷകനെ കൊലപ്പെടുത്തിയ കേസിൽ നാല് പേർക്ക് വധശിക്ഷ വിധിച്ചു.

മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് വധശിക്ഷ (ജൂലൈ 6): 2010-ൽ രാജ്ബീർ സിംഗിനെ കൊലപ്പെടുത്തിയ കേസിൽ മുൻ ഗ്രാമത്തലവൻ പ്രമോദ്, സഹായി സഹദേവ് എന്നിവർക്ക് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് (Rarest of rare) എന്ന് ചൂണ്ടിക്കാട്ടി വധശിക്ഷ വിധിച്ചു.

ഹോം ഗാർഡിനെ കൊലപ്പെടുത്തിയ കേസ് (ജൂലൈ 2): 2020-ൽ ഡ്യൂട്ടിയിലായിരുന്ന രതിറാം എന്ന ഹോം ഗാർഡിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ദീപക് എന്നയാൾക്ക് വധശിക്ഷ നൽകി.

ഇരട്ടക്കൊലപാതക കേസ് (ജൂൺ 20): രാജേന്ദ്ര സൈനി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ഗജേന്ദ്ര, രാംകിരൺ എന്നിവർക്ക് വധശിക്ഷ വിധിച്ചു.

15 വർഷം പഴക്കമുള്ള ഇരട്ടക്കൊലപാതകം (മേയ് 30): 2011-ൽ സ്ത്രീയെയും അവരുടെ ആറുവയസ്സുള്ള മകനെയും കൊലപ്പെടുത്തിയ കേസിൽ 50-കാരനായ റഹീസിന് അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തി വധശിക്ഷ നൽകി.

4 മാസത്തിനിടെ 22 വധശിക്ഷകൾ... യു.പി ജഡ്ജിയിൽ നിന്ന് കേസുകൾ മാറ്റി; ആരാണ് രവി കുമാർ ദിവാകർ?
വെറും 'സഹായികള്‍', ഇന്ത്യയിലെ പകുതിയിലധികം വനിതാ കര്‍ഷകര്‍ക്കും പ്രതിഫലമില്ല; കാര്‍ഷിക മേഖലയിലെ ലിംഗവിവേചനം തുറന്നുകാട്ടി റിപ്പോര്‍ട്ട്

സ്ത്രീക്കും മൂന്ന് മക്കൾക്കും വധശിക്ഷ (ഏപ്രിൽ 28): 2019-ലെ കൊലപാതക കേസിൽ ഒരു സ്ത്രീക്കും അവരുടെ മൂന്ന് ആൺമക്കൾക്കും വധശിക്ഷ വിധിച്ചു.

അഭിഭാഷകന്റെ കൊലപാതകം (ഏപ്രിൽ 6): 45 ലക്ഷം രൂപയുടെ സാമ്പത്തിക തർക്കത്തെ തുടർന്ന് അഭിഭാഷകനായ മുഹമ്മദ് സമീറിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർക്ക് വധശിക്ഷ വിധിച്ചു.

ഈ കേസുകളിലൊക്കെ, ഹൈക്കോടതി അംഗീകരിച്ചാൽ മാത്രമേ ശിക്ഷ നടപ്പാക്കാനാവൂ. പരമാവധി ശിക്ഷയായി വധശിക്ഷയോ ജീവപര്യന്തമോ തടവു ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന കേസുകളാണ് നിലവിൽ രവികുമാറിന്റെ പക്കൽ നിന്ന് മാറ്റിയിരിക്കുന്നത്.

Summary

In a move that has made headlines, 100 murder cases have been transferred from the court of a Uttar Pradesh judge who has handed down 22 death sentences in the past four months. The cases were transferred from the court of Ravi Kumar Diwakar, Additional District and Sessions Judge in Muzaffarnagar. Through an order issued on Tuesday, District Sessions Judge Virendra Kumar Singh recalled the cases to his own court.

Ravi Kumar Diwakar is the judge who gained prominence in the Gyanvapi case after ordering a video survey of the area where the mosque stands. His 2022 order brought him national attention. He was subsequently transferred to Bareilly.

Ravi Kumar began his judicial career as an Additional Civil Judge in 2009 and has served as a district judge in Azamgarh, Sultanpur, Budaun, Varanasi and Bareilly.

With his recent death penalty verdicts in Muzaffarnagar, Ravi Kumar is once again making headlines.

Madism Digital
madismdigital.com