വനസംരക്ഷണ ഫണ്ട് തട്ടാന്‍ അദാനിയുടെ കൊള്ള; ജല വൈദ്യുത പദ്ധതിച്ചെലവ് 5,675 കോടിയില്‍ നിന്ന് 56.75 കോടിയാക്കി കുറച്ചു, കൂട്ടുനിന്ന് വനം വകുപ്പും

5,675 കോടി രൂപയുടെ പദ്ധതിച്ചെലവ് 56.75 കോടി രൂപയായി പുതുക്കി നിശ്ചയിക്കാന്‍ കമ്പനി നല്‍കിയ അപേക്ഷ മഹാരാഷ്ട്ര വനംവകുപ്പ് അംഗീകരിച്ചതോടെ, വന്യജീവി സംരക്ഷണത്തിനായി കമ്പനി നല്‍കേണ്ടിയിരുന്ന 227 കോടി രൂപ 2.27 കോടി രൂപയായി ചുരുങ്ങി
വനസംരക്ഷണ ഫണ്ട് തട്ടാന്‍ അദാനിയുടെ കൊള്ള; ജല വൈദ്യുത പദ്ധതിച്ചെലവ് 5,675 കോടിയില്‍ നിന്ന് 56.75 കോടിയാക്കി കുറച്ചു, കൂട്ടുനിന്ന് വനം വകുപ്പും
Published on: 

മഹാരാഷ്ട്രയിലെ സത്താറ ജില്ലയില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് നടപ്പാക്കാനൊരുങ്ങുന്ന 1,500 മെഗാവാട്ട് താരളി പമ്പ്ഡ് സ്റ്റോറേജ് ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണച്ചെലവ് ഒറ്റയടിക്ക് 99 ശതമാനം വെട്ടിക്കുറച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. 5,675 കോടി രൂപയുടെ പദ്ധതിച്ചെലവ് 56.75 കോടി രൂപയായി പുതുക്കി നിശ്ചയിക്കാന്‍ കമ്പനി നല്‍കിയ അപേക്ഷ മഹാരാഷ്ട്ര വനംവകുപ്പ് അംഗീകരിച്ചതോടെ, വന്യജീവി സംരക്ഷണത്തിനായി കമ്പനി നല്‍കേണ്ടിയിരുന്ന 227 കോടി രൂപ 2.27 കോടി രൂപയായി ചുരുങ്ങി. സംഭവത്തില്‍ വന്‍ ക്രമക്കേട് ആരോപിച്ച് പരാതികള്‍ ഉയര്‍ന്നതോടെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

ചെലവ് നൂറിലൊന്നായി കുറഞ്ഞതെങ്ങനെ?

സത്താറയിലെ സഹ്യാദ്രി കടുവ സങ്കേതത്തിന്റെ ഭാഗമായ കോയ്ന വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയിലൂടെയാണ് അദാനിയുടെ താരളി ജലവൈദ്യുത പദ്ധതി കടന്നുപോകുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം, വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള 10 കിലോമീറ്റര്‍ പരിധിയിലുള്ള പരിസ്ഥിതി ലോല മേഖലയില്‍ പദ്ധതികള്‍ നടപ്പാക്കുന്ന സ്വകാര്യ കമ്പനികള്‍ വനസംരക്ഷണത്തിനായി പദ്ധതിച്ചെലവിന്റെ നാല് ശതമാനം തുക കെട്ടിവെക്കേണ്ടതുണ്ട്. സത്താറ ജില്ലയിലെ പത്താന്‍ താലൂക്കില്‍പ്പെട്ട നിവാഡെ, തോണ്ടോഷി, കളംബെ, ജാലു എന്നീ ഗ്രാമങ്ങളിലെ 150.74 ഹെക്ടര്‍ വനേതര ഭൂമിയാണ് പദ്ധതി പ്രദേശം.

2025 ഫെബ്രുവരിയില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് മുന്‍കൂര്‍ അനുമതി നല്‍കിയപ്പോള്‍ 5,675 കോടി രൂപയായിരുന്നു പദ്ധതിച്ചെലവായി രേഖപ്പെടുത്തിയിരുന്നത്. ഇതനുസരിച്ച് പദ്ധതിച്ചെലവിന്റെ നാല് ശതമാനമായ 227 കോടി രൂപ സഹ്യാദ്രി കടുവ സങ്കേതത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ചേര്‍ന്ന സംസ്ഥാന വന്യജീവി ബോര്‍ഡ് യോഗം അവശ്യപ്പെട്ടിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ എട്ടിന് അദാനി ഗ്രീന്‍ എനര്‍ജി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നരേഷ് തെലുഗു മഹാരാഷ്ട്ര വനംവകുപ്പിന് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പദ്ധതിച്ചെലവ് 56.75 കോടി രൂപയാണെന്ന് തിരുത്തി നല്‍കി.

വനസംരക്ഷണ ഫണ്ട് തട്ടാന്‍ അദാനിയുടെ കൊള്ള; ജല വൈദ്യുത പദ്ധതിച്ചെലവ് 5,675 കോടിയില്‍ നിന്ന് 56.75 കോടിയാക്കി കുറച്ചു, കൂട്ടുനിന്ന് വനം വകുപ്പും
യുപിയിൽ ഒവൈസി-ആസാദ് സഖ്യം: 'സമാജിക് പരിവർത്തൻ മോർച്ച' ലക്ഷ്യമിടുന്നത് ആരെ? ബിജെപിക്കോ അതോ 'ഇന്ത്യ' സഖ്യത്തിനോ ഭീഷണി?

നേരത്തെ നല്‍കിയത് സമാന പദ്ധതികളെ അടിസ്ഥാനമാക്കിയുള്ള ഏകദേശ ചെലവിന്റെ കണക്കാണെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. ഒക്ടോബര്‍ 12-ന് സംസ്ഥാന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എം. ശ്രീനിവാസ് റെഡ്ഡി ഈ സത്യവാങ്മൂലം അംഗീകരിക്കുകയും പുതുക്കിയ തുകയുടെ ഒരു ശതമാനമായ 56.75 ലക്ഷം രൂപ ഉടന്‍ നിക്ഷേപിക്കാനും ബാക്കി മൂന്നു ശതമാനം (1.7075 കോടി രൂപ) ദേശീയ വന്യജീവി ബോര്‍ഡിന്റെ അനുമതിക്ക് ശേഷം അടയ്ക്കാനും നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് കമ്പനി 56.75 ലക്ഷം രൂപ കടുവ സങ്കേതത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു.

പദ്ധതിച്ചെലവ് കൃത്രിമമായി കുറച്ചുകാണിച്ച് വനംവകുപ്പിന് ലഭിക്കേണ്ട കോടികള്‍ നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സത്താറയിലെ ഓണററി വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ രോഹന്‍ ഭാട്ടെ ഒക്ടോബര്‍ 30-ന് പ്രധാനമന്ത്രിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിക്കും പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നവംബര്‍ ആറിന് സംസ്ഥാന വനംവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ കോയ്ന വന്യജീവി സങ്കേതം ഡെപ്യൂട്ടി ഡയറക്ടറോടും അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിശദീകരണങ്ങളിലെ അവ്യക്തത

പദ്ധതി പൂര്‍ണ്ണമായും സ്വകാര്യ ഭൂമിയിലാണെന്നും വനഭൂമി ഇതില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദാനി ഗ്രൂപ്പ് വക്താവ് അവകാശപ്പെട്ടു. പദ്ധതി പ്രദേശത്തെ ജലസംഭരണികള്‍ അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിലൂടെ പ്രാദേശിക പരിസ്ഥിതിക്ക് ഗുണകരമാകുമെന്നും വക്താവ് പറഞ്ഞു. എന്നാല്‍, 5,675 കോടി രൂപയുടെ പദ്ധതി എങ്ങനെയാണ് 56.75 കോടി രൂപയായി കുറഞ്ഞതെന്ന നിര്‍ണ്ണായക ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ കമ്പനി തയ്യാറായില്ല. മറുവശത്ത്, സത്യവാങ്മൂലത്തിലെ കണക്കുകളെക്കുറിച്ച് കമ്പനിയോടാണ് ചോദിക്കേണ്ടതെന്ന ഒഴുക്കന്‍ മറുപടിയാണ് വനംവകുപ്പ് മേധാവി എം. ശ്രീനിവാസ് റെഡ്ഡി നല്‍കിയത്.

വനസംരക്ഷണ ഫണ്ട് തട്ടാന്‍ അദാനിയുടെ കൊള്ള; ജല വൈദ്യുത പദ്ധതിച്ചെലവ് 5,675 കോടിയില്‍ നിന്ന് 56.75 കോടിയാക്കി കുറച്ചു, കൂട്ടുനിന്ന് വനം വകുപ്പും
കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മുസ്ലിംങ്ങള്‍ക്കും ക്രിസ്ത്യാനികളും എതിരെ നടന്നത് 322 വിദ്വേഷ കുറ്റകൃത്യങ്ങള്‍; 119 എണ്ണത്തിലും ഭരണകൂടത്തിന് പങ്കാളിത്തം
Summary

Adani Green Energy Limited is facing allegations of underreporting the cost of its 1,500 MW Tarali Pumped Storage Hydropower Project in Maharashtra's Satara district, after revising the estimated project cost from Rs 5,675 crore to just Rs 56.75 crore. The revision, accepted by the Maharashtra Forest Department, has reduced the company's proposed wildlife conservation contribution from Rs 227 crore to approximately Rs 2.27 crore. The project is located within the deemed Eco-Sensitive Zone of Koyna Wildlife Sanctuary, part of the Sahyadri Tiger Reserve. In February 2026, the State Board for Wildlife had directed the company to deposit 4% of the project cost towards wildlife conservation. However, Adani Green Energy subsequently submitted an affidavit claiming that the earlier estimate was based on analogous projects and that the actual cost was Rs 56.75 crore.