ശൗചാലയം എന്ന സേഫ് ലോക്കർ, സിസിടിവിയിലെ ഒളിച്ചുകളി; രാമക്ഷേത്രത്തിലെ സംഭാവന ചോർന്ന വഴി

ക്ഷേത്രത്തിനകത്തെ സിസിടിവി ക്യാമറകളുടെ സ്ഥാനം എവിടെയാണെന്നും അവയുടെ പരിധിയിൽ വരാത്ത ഇടങ്ങൾ ഏതൊക്കെയാണെന്നും പ്രതികൾക്ക് വ്യക്തമായി അറിയാമായിരുന്നു
ശൗചാലയം എന്ന സേഫ് ലോക്കർ, സിസിടിവിയിലെ ഒളിച്ചുകളി; രാമക്ഷേത്രത്തിലെ സംഭാവന ചോർന്ന വഴി
Published on

അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയുടെ സംഭാവന അപഹരിക്കപ്പെട്ട സംഭവത്തിൽ, സിനിമാക്കഥകളെ വെല്ലുന്ന ആസൂത്രണത്തിന്റെയും ഉന്നതതല ബന്ധങ്ങളുടെയും വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിൽ, ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്തുകളിയും ക്ഷേത്രത്തിലെ ഉന്നതരുടെ പിൻബലവും സിസിടിവി ക്യാമറകളുടെ കണ്ണുവെട്ടിക്കാനുള്ള തന്ത്രങ്ങളും അടങ്ങിയ വൻ ഗൂഢാലോചനയുടെ ചുരുളഴിയുകയാണ്.

വൻ സുരക്ഷാ സന്നാഹങ്ങളുള്ള ക്ഷേത്രത്തിൽ നിന്ന് സിസിടിവി ക്യാമറകളുടെ കണ്ണുവെട്ടിച്ച് എങ്ങനെ പണം കടത്തി എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ആദ്യം കുഴപ്പിച്ചത്. അറസ്റ്റിലായ പ്രതി അവിനാശ് ശുക്ലയുടെ മൊഴിയിൽ നിന്നാണ് ഈ തന്ത്രം വ്യക്തമായത്. ക്ഷേത്രത്തിനകത്തെ സിസിടിവി ക്യാമറകളുടെ സ്ഥാനം എവിടെയാണെന്നും അവയുടെ പരിധിയിൽ വരാത്ത ഇടങ്ങൾ ഏതൊക്കെയാണെന്നും പ്രതികൾക്ക് വ്യക്തമായി അറിയാമായിരുന്നു.

ശൗചാലയം എന്ന സേഫ് ലോക്കർ, സിസിടിവിയിലെ ഒളിച്ചുകളി; രാമക്ഷേത്രത്തിലെ സംഭാവന ചോർന്ന വഴി
കണ്ണുകറുക്കുന്ന സ്‌പൈഡര്‍മാനും ഫുട്‌ബോള്‍ മിശിഹായും; പുതിയ ടീസറിലെ ആ രഹസ്യമെന്ത്?

സംഘത്തിലെ ഒരാൾ പണം എടുക്കുമ്പോൾ മറ്റുള്ളവർ അയാൾക്ക് ചുറ്റും നിന്ന് സിസിടിവിയിൽ പതിയാത്ത രീതിയിൽ ഒരു 'മനുഷ്യ മതിൽ' തീർക്കുകയായിരുന്നു ഇവരുടെ രീതി. ഇങ്ങനെ കൈക്കലാക്കുന്ന പണം ആദ്യം കൊണ്ടുപോയി ഒളിപ്പിച്ചിരുന്നത് ക്ഷേത്ര സമുച്ചയത്തിലെ ശൗചാലയങ്ങളിലാണ്. പിന്നീട് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത സുരക്ഷിതമായ സമയത്ത് ഈ പണം ശൗചാലയത്തിൽ നിന്ന് പുറത്തേക്ക് കടത്തും. കൺട്രോൾ റൂമിലിരുന്ന് സുരക്ഷാ ജീവനക്കാർ ക്യാമറകൾ കൃത്യമായി നിരീക്ഷിക്കാതിരുന്നതും ഇവർക്ക് സഹായകമായി.

താക്കോൽ രഹസ്യവും ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്തുകളിയും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഒരു സ്വകാര്യ ഏജൻസിക്കാണ് സംഭാവനകൾ എണ്ണുന്നതിന്റെ ചുമതല. 11 ബാങ്ക് ജീവനക്കാരും ക്ഷേത്രം ട്രസ്റ്റിലെ മൂന്നുപേരുമുൾപ്പെടെ 14 പേർ ചേർന്നാണ് ക്ഷേത്രത്തിലെ നാല് കാണിക്കവഞ്ചികളിലെ പണം എണ്ണുന്നത്.

സംഭാവനകൾ എണ്ണുന്ന മുറിക്ക് രണ്ട് താക്കോലുകളാണുള്ളത്. ഇതിലൊന്ന് സംഘത്തിലെ പ്രധാനിയും അറസ്റ്റിലായ പ്രതിയുമായ തിന്നു യാദവിന്റെ (രാമശങ്കർ) കൈവശമായിരുന്നു. രണ്ടാമത്തെ താക്കോൽ ബാങ്ക് ഉദ്യോഗസ്ഥരുടെ പക്കലും. ബാങ്ക് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ചാണ് പ്രതികൾ ഈ പണം അപഹരിച്ചത് എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മോഷ്ടിച്ച പണത്തിന്റെ വിഹിതം തിന്നു യാദവിനും ബാങ്ക് ഉദ്യോഗസ്ഥർക്കും ലഭിച്ചിരുന്നു. ക്ഷേത്ര ഭാരവാഹികളുമായുള്ള അടുപ്പം കാരണം ഇവർ ഒരിക്കലും സുരക്ഷാ പരിശോധനകൾക്ക് വിധേയരായില്ല.

ഈ സംഭാവനത്തട്ടിപ്പ് കേസിൽ ഏറ്റവും വലിയ ആരോപണങ്ങൾ നേരിടുന്നത് അടുത്തിടെ രാജിവെച്ച ക്ഷേത്രം മുൻ ട്രസ്റ്റി അനിൽ മിശ്രയാണ്. പ്രതികൾക്ക് ക്ഷേത്രത്തിൽ സ്വതന്ത്രമായി ഇടപെടാൻ കഴിഞ്ഞത് അനിൽ മിശ്രയുമായുള്ള അടുപ്പം കാരണമാണെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ കൗണ്ടിംഗ് ജീവനക്കാരായ അനുകൽപ് മിശ്ര, ലവ് കുശ് മിശ്ര എന്നിവർ ഇദ്ദേഹത്തിന്റെ ബന്ധുക്കളാണ്.

ക്ഷേത്രത്തിലെ 125-ഓളം ജീവനക്കാരെ നിയമിച്ചത് അനിൽ മിശ്രയുടെ ശുപാർശയിലാണെന്ന നിർണായക വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ നിയമനങ്ങൾക്ക് അദ്ദേഹം കമ്മീഷൻ കൈപ്പറ്റിയിട്ടുണ്ടോ എന്ന കാര്യവും പ്രത്യേക അന്വേഷണ സംഘം ഇപ്പോൾ പരിശോധിക്കുന്നുണ്ട്. ട്രസ്റ്റി ആയതിന് ശേഷം ഇദ്ദേഹത്തിന്റെ സ്വത്തുക്കളിലുണ്ടായ വൻ വർദ്ധനവും സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ പരിധിയിലുണ്ട്. വിവാദങ്ങളെ തുടർന്ന് അനിൽ മിശ്രയും ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും കഴിഞ്ഞയാഴ്ച സ്ഥാനങ്ങൾ രാജിവെച്ചിരുന്നു.

ശൗചാലയം എന്ന സേഫ് ലോക്കർ, സിസിടിവിയിലെ ഒളിച്ചുകളി; രാമക്ഷേത്രത്തിലെ സംഭാവന ചോർന്ന വഴി
ഹൂഡി ധരിച്ചു നടക്കുന്നത് ചേതൻ ചൗധരിയോ? കേതൻ അഗർവാൾ കൊലക്കേസിൽ ശരീരചലനം ശാസ്ത്രീയമായി പരിശോധിക്കാൻ പൊലീസ്; എന്താണ് 'ഗെയ്റ്റ് അനാലിസിസ്'

മോഷ്ടിച്ച കോടിക്കണക്കിന് രൂപ ഉപയോഗിച്ച് പ്രതികൾ ഭൂമിയും വീടും വാങ്ങിയതായി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട് സംശയമുണർത്തുന്ന മറ്റൊരു കാര്യം കൂടെ പുറത്തുവന്നിട്ടുണ്ട്. ജൂൺ 13-നാണ് ഉത്തർപ്രദേശ് സർക്കാർ കേസിൽ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ ഇതിനുമുമ്പ് തന്നെ, ജൂൺ 5-ന് പ്രതി അവിനാശ് ശുക്ലയുടെ വീട്ടിൽ നിന്ന് ട്രസ്റ്റ് 58 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ബാക്കി തുക ജൂൺ 5-നും 8-നും ഇടയിൽ ബാങ്ക് ട്രാൻസ്ഫർ വഴി പ്രതികൾ തിരികെ നൽകുകയും ചെയ്തു. അതായത്, പൊലീസിൽ ഔദ്യോഗികമായി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തന്നെ രഹസ്യമായി പണം തിരികെ പിടിക്കാനും വിഷയം പുറത്തറിയാതെ ഒതുക്കിത്തീർക്കാനും ട്രസ്റ്റിന്റെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടന്നിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

Summary

Details of a massive conspiracy to embezzle crores of rupees donated by devotees at the Ayodhya Ram Temple are emerging, revealing a movie-like plot involving high-level connections. A Special Investigation Team (SIT) has uncovered that the scam involved the collusion of bank officials and the backing of temple authorities. Initially baffled by how the funds were smuggled out despite heavy security, investigators discovered the method from the arrested accused, Avinash Shukla. The perpetrators successfully carried out the theft by utilizing their precise knowledge of the temple's CCTV camera locations and intentionally exploiting the blind spots to evade detection.

Madism Digital
madismdigital.com