

വർഷം 2024. ചിക്കമഗളൂരുവിലെ നാർസിപുര ഗ്രാമത്തിലുള്ള തിരുമല ക്ഷേത്രത്തിൽ രണ്ട് ദിവസം പൂജ മുടങ്ങി. ക്ഷേത്രപരിസരത്ത് ചില ദളിത് യുവാക്കൾ പ്രവേശിച്ചതായിരുന്നു കാരണം.
യുവാക്കളുടെ പ്രവൃത്തിയിൽ അസ്വസ്ഥരായ നാട്ടുകാരെ ഭരണകൂടം ഇടപെട്ടാണ് ഒടുവിൽ ശാന്തരാക്കിയത്. ക്ഷേത്രത്തിൽ പൂജകൾ പുനരാരംഭിക്കാൻ ശുദ്ധികലശം നടത്തേണ്ടിയും വന്നു.
എന്നാൽ ചിക്കമഗളൂരുവിപ്പോൾ ഒരു മാറ്റത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അമ്പത് വർഷത്തിനുശേഷം കദുർ താലൂക്കിലെ നിദാഘട്ട താലൂക്കിലുള്ള ആഞ്ജനേയ ക്ഷേത്രത്തിൽ ദളിതർക്കുണ്ടായിരുന്ന വിലക്ക് മാറ്റി. അരനൂറ്റാണ്ടിനിടെ ആദ്യമായി വ്യാഴാഴ്ച ഇവിടെ ദളിതർ പൂജാചടങ്ങുകളിൽ പങ്കെടുത്തു.
ഏകദേശം എൺപതോഓളം ദളിത് കുടുംബങ്ങൾ മാത്രമാണ് നിദാഘട്ടയിലുള്ളത്. 2000ത്തിലധികം കുടുംബങ്ങൾ ഇതരജാതിക്കാരാണ്. ദളിതർ ക്ഷേത്രത്തിലോ ക്ഷേത്രപരിസരത്തോ പ്രവേശിക്കുന്നത് ഇതരജാതിക്കാർ ശക്തമായി എതിർത്തിരുന്നു. ഇവർ പ്രവേശിച്ചാൽ ക്ഷേത്രവും പരിസരവും അശുദ്ധിയാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.
പ്രാദേശിക ദളിത് സംഘടനകളുടെ നേതൃത്വത്തിൽ വിശ്വാസികൾ ഒട്ടേറെ തവണ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ഇവർ സംഘടിതമായി ചെറുത്തു.
ഒരുമാസം മുമ്പ് പ്രദേശത്തെ ദളിത് സംഘടനകൾ വിഷയം ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തി. പിന്നാലെ വിഷയത്തിൽ പരിഹാരം കാണാൻ ജില്ലാകളക്ടർ തഹസിൽദാറിനെ ചുമതലപ്പെടുത്തുകയും തഹസിൽദാരുടെ ശക്തമായ ഇടപെടലിൽ ക്ഷേത്രത്തിൽ ദളിത് കുടുംബങ്ങൾക്കും പ്രവേശനം അനുവദിക്കാൻ മറ്റ് ഇതരജാതിക്കാർ തയ്യാറാവുകയുമായിരുന്നു.
സ്വാതന്ത്ര്യാനന്തര കാലം മുതൽ തുടങ്ങിയ പ്രതിഷേധങ്ങൾക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്. ക്ഷേത്രത്തിൽ പ്രവേശനമില്ലാത്തതിൽ പ്രതിഷേധിച്ച് ഇവിടെനിന്ന് കുറച്ച് മാറി മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ച് ആരാധന നടത്തിയിരുന്നു ദളിത് സംഘടനകൾ.
വ്യാഴാഴ്ച തരിക്കെരെ ഡിവൈ എസ് പി എസ് ഹലമൃത്തി റാവുവിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിന് ചുറ്റും പോലീസിനെ വിന്യസിച്ചാണ് ദളിതരെ അകത്ത് കയറ്റിയത്. തഹസിൽദാർ സി എസ് പൂർണിമ, താലൂക്ക് പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ സി ആർ പ്രവീൺ, സി ഐ എം റഫീഖ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. പിന്നാലെ ദളിത് വിഭാഗത്തിൽനിന്നുള്ള നൂറുകണക്കിനാളുകളും ക്ഷേത്രത്തിൽ പ്രവേശിച്ച് ആരാധന നടത്തി.
ചിക്കമഗളൂരുവിലെ ചില ഉൾഗ്രാമങ്ങളിൽ ദളിത് വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് നേരെ സവർണ സമുദായങ്ങൾ ജാതിവിലക്ക് ഏർപ്പെടുത്തിയതായി ഇതിനുമുമ്പും നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ദളിത് വിഭാഗക്കാർക്ക് ഗ്രാമത്തിലെ ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിക്കുക. ഇവർക്ക് കടകളിൽ നിന്ന് സാധനങ്ങൾ നൽകാതിരിക്കുക, പൊതു കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ അനുവദിക്കാതിരിക്കുക. എന്നിവയൊക്കെ പല ഗ്രാമങ്ങളിലും സാധാരണ സംഭവമാണ്.
ദളിത് വിഭാഗക്കാർ അബദ്ധത്തിൽ പോലും സവർണരുടെ വീടുകളിലോ ക്ഷേത്ര പരിസരത്തോ പ്രവേശിച്ചാൽ അവർക്ക് വലിയ തുക പിഴ ചുമത്തുന്ന സംഭവങ്ങൾ വരെ ഇവിടങ്ങളിൽ ഉണ്ടായിട്ടുണ്ട്.
ഗ്രാമങ്ങളിൽ സൗഹാർദ്ദം വളർത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സമാധാന യോഗങ്ങളും ബോധവൽക്കരണ പരിപാടികളും നടത്താറുണ്ടെങ്കിൽ പോലും പലയിടങ്ങളിലും ദളിതർക്ക് പൊതുവിടങ്ങളിൽ വിലക്ക് തന്നെയാണ്.
ഇത്തരം സംഭവങ്ങൾ മാധ്യമങ്ങളിലൂടെയും സാമൂഹിക പ്രവർത്തകരിലൂടെയും പുറത്തുവന്നതിനെ തുടർന്ന് കർണാടക സർക്കാരും പോലീസും കർശന നടപടികൾ സ്വീകരിക്കാറുണ്ട്. കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാറുണ്ടെങ്കിലും കാര്യമായ നടപടികൾ ഉണ്ടാവാറില്ല.
It was in 2024 that the Tirumala Temple in Narsipura village, Chikkamagaluru, remained closed for worship for two days after a few Dalit youths entered the temple premises.
The administration eventually stepped in to calm the agitated locals, and a purification ritual had to be performed before the temple rituals could resume.
Now, however, Chikkamagaluru is witnessing a significant change. After nearly 50 years, the ban on Dalits entering the Anjaneya Temple at Nidaghatta in Kadur taluk has been lifted. For the first time in half a century, Dalits entered the temple on Thursday.