

ഡൽഹിയിൽ വിദ്യാർഥി പ്രതിഷേധങ്ങളിലെ 'മാസ്‌മരിക പ്രകടനത്തിന്' നാലുപാട് നിന്നും പഴി കേട്ടതോടെ, സമരങ്ങളിൽ സംയമനം പാലിക്കാൻ ഡൽഹി പൊലീസിന് നിർദേശം. ജെൻസീ സമരങ്ങളോട് എങ്ങനെയൊക്കെ പ്രതികരിക്കണം എന്നത് പോലെ തന്നെ, എങ്ങനെയൊക്കെ പ്രതികരിക്കരുത് എന്നതും പ്രധാനമാണെന്ന് കേന്ദ്ര ഏജൻസികൾ പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ പറയുന്നു.
ഈ മാസമാദ്യമാണ് കേന്ദ്ര ഏജൻസികൾ, ഡൽഹി പൊലീസിന്റെ റെയിൽവേ, മെട്രോ യൂണിറ്റുകൾക്കായി മാർഗനിർദേശം പുറപ്പെടുവിച്ചത്. ജെൻസി കുട്ടികളുടെ സമരങ്ങളെ പതിവ് രീതിയിൽ കൈകാര്യം ചെയ്യുന്നത് പോലെ ചെയ്യരുതെന്നാണ് മാർഗനിർദേശത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പൊലീസിനെ പ്രകോപിപ്പിക്കാൻ കുട്ടികൾ എന്തും ചെയ്യുമെന്നും, ദേഷ്യപ്പെട്ട ഒരു എക്‌സ്പ്രഷനോ പ്രതികരണമോ ഒക്കെ ഇൻസ്റ്റഗ്രാമിൽ വൈറലായേക്കാമെന്നും മാർഗനിർദേശത്തിൽ സൂചിപ്പിക്കുന്നു.
പ്രധാന നിർദേശങ്ങൾ ഇങ്ങനെ:
പുതിയ കാലത്തെ കുട്ടികളാണ്. അവർ നിങ്ങളോട് വഴക്കടിക്കില്ല. പകരം, നിങ്ങളുടെ മുഖത്തെ എക്‌സ്പ്രഷനുകൾ പകർത്തി സോഷ്യൽ മീഡിയയിൽ വൈറലാക്കും. അവർ ഭാവനയിലൊരുക്കുന്ന സിനിമയിലെ വില്ലനാവാതിരിക്കുക.
പ്രതിഷേധക്കാർ ചിലപ്പോൾ അലറിക്കരഞ്ഞേക്കാം, കാലിൽ വീണേക്കാം. അല്ലെങ്കിൽ പ്രകോപനപരമായ കമന്റുകൾ പറഞ്ഞേക്കാം. ആ പ്രതികരണങ്ങളിൽ വീഴാതിരിക്കുക. ഞങ്ങൾ ഞങ്ങളുടെ ഡ്യൂട്ടി ആണ് ചെയ്യുന്നത്, സഹകരിക്കണം എന്ന് മാത്രം പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കണം. അതിൽ കൂടുതൽ ഒന്നും വിശദീകരിക്കേണ്ടതില്ല.
സ്ത്രീ പ്രതിഷേധക്കാരെ നേരിടാൻ സ്ത്രീകളായ ഉദ്യോഗസ്ഥരെ മാത്രം അനുവദിക്കുക. ഒരുകാരണവശാലും സമരക്കാരുടെ ശരീരത്തിൽ തൊടരുത്.
നിങ്ങളുടെ മുഖത്തേക്ക് ഫോൺ പിടിച്ച് അവർ ചോദ്യങ്ങൾ ചോദിച്ചേക്കാം. അത്തരം സന്ദർഭങ്ങളിൽ ഒന്നും മിണ്ടാതെ നേരെ നോക്കി നിൽക്കുക. എപ്പോഴും പോസിറ്റീവ് സമീപനം സ്വീകരിക്കണം.
നിങ്ങളുടേതായ ഒരു ക്ലിപ്പും സോഷ്യൽ മീഡിയയിൽ വൈറലാകാൻ അനുവദിക്കരുത്.
Facing criticism from all quarters over the Delhi Police's ‘heavy-handed response’ to student protests in the capital, the force has been instructed to exercise restraint during demonstrations.
Guidelines issued by central agencies state that knowing how not to respond to Gen Z protests is just as important as knowing how to respond to them.