വാർഡന്റെ മുന്നിൽ നിന്ന് വസ്ത്രം മാറണം, ഒടുവിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിയും! ദോഡ ഹോസ്റ്റൽ വിവാദം എന്ത്?

തുടർച്ചയായ ഭയവും സമ്മർദ്ദവും കാരണം ഏകദേശം 25ഓളം പെൺകുട്ടികൾ ബോധരഹിതരായി ദോഡ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്
വാർഡന്റെ മുന്നിൽ നിന്ന് വസ്ത്രം മാറണം, ഒടുവിൽ  ദൃശ്യങ്ങൾ പകർത്തി ഭീഷണിയും! ദോഡ ഹോസ്റ്റൽ വിവാദം എന്ത്?
Published on

ജമ്മുകശ്‌മീരിൽ പട്ടികവർഗ വിഭാഗത്തിലെ പെൺകുട്ടികൾക്കായുള്ള ദോഡ ഹോസ്റ്റലിനെതിരെ പരാതി ഉയർന്നിട്ട് കുറച്ച് ദിവസങ്ങളായി. കടുത്ത മാനസിക-ശാരീരിക പീഡനവും സ്വകാര്യതാലംഘനവും ആരോപിച്ച് ഒരു കൂട്ടം വിദ്യാർഥിനികളാണ് ഹോസ്റ്റൽ വാർഡനെതിരെ രംഗത്തു വന്നത്. സംഭവം വിവാദമായതോടെ വാർഡനെ സസ്പെൻഡ് ചെയ്യുകയും ദോഡ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സമിതിയെ ജില്ലാ ഭരണകൂടം നിയോഗിക്കുകയും ചെയ്തു. എന്താണ് സത്യത്തിൽ ദോഡ ഹോസ്റ്റൽ വിവാദം? ഒരു ഹോസ്റ്റൽ വാർഡന്റെ അപമര്യാദയായി മാത്രം ഈ വാർത്തയെ കണക്കാക്കാനാവുമോ? ഇല്ല എന്നാണുത്തരം.

നടന്നതെന്ത്?

സെപ്റ്റംബർ 4നാണ്, ഹോസ്റ്റൽ വാർഡനിൽ നിന്നുള്ള മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ഇവിടെ താമസിച്ചു പഠിക്കുന്ന വിദ്യാർഥിനികൾ പരസ്യമായി രംഗത്തു വന്നത്. വാർഡനെതിരെ ഓഗസ്റ്റ് 26ന് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും നിരന്തരം ആവർത്തിച്ചിട്ടും വിഷയം കണക്കിലെടുക്കാൻ ജില്ലാ ഭരണകൂടം തയ്യാറായില്ലെന്നും കുട്ടികൾ ആരോപിച്ചിരുന്നു. പിന്നാലെ വാർഡനെ സസ്‌പെൻഡ് ചെയ്തെങ്കിലും വിദ്യാർഥികളുടെ ആരോപണങ്ങളിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ദോഡ ഡെപ്യൂട്ടി കമ്മിഷണർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

വാർഡന്റെ മുന്നിൽ നിന്ന് വസ്ത്രം മാറണം, ഒടുവിൽ  ദൃശ്യങ്ങൾ പകർത്തി ഭീഷണിയും! ദോഡ ഹോസ്റ്റൽ വിവാദം എന്ത്?
സ്നേഹലത റെഡ്ഡിയെന്ന പോരാളി: ചരിത്രം മറക്കാൻ ശ്രമിക്കുന്നവരെ 'മിസ' ഓർമിപ്പിക്കുന്നത്

വാർഡന്റേത് അസഹനീയമായ പെരുമാറ്റമാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. കുട്ടികളെ കൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുകയും ഭക്ഷണവും വെള്ളവും നിഷേധിക്കുകയും ചെയ്യും. ഇവിടെ പെൺകുട്ടികൾ ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിക്കപ്പെടുക പതിവാണെന്നാണ് വിവരം. പട്ടികവർഗ വിദ്യാർഥികളുടെ ക്ഷേമത്തിനായി സർക്കാർ അനുവദിക്കുന്ന സൌജന്യ റേഷനും വസ്ത്രങ്ങളും മറ്റ് പഠന സൌകര്യങ്ങളും നൽകാതെ വാർഡൻ അഴിമതി നടത്തിയെന്നും സൌകര്യങ്ങൾ ലഭിച്ചുവെന്ന് കാട്ടി രേഖകളിൽ കുട്ടികളെ കൊണ്ട് നിർബന്ധിച്ച് ഒപ്പു വെപ്പിച്ചുവെന്നും കുട്ടികൾ പറയുന്നുണ്ട്.

വാർഡന്റെ മുന്നിൽ നിന്ന് മാത്രമേ വസ്ത്രം മാറാൻ പാടുള്ളൂ എന്ന് നിബന്ധനയുണ്ടായിരുന്നു. ഇത്തരത്തിൽ വസ്ത്രം മാറുന്നിതിനിടെ ഒരു കുട്ടിയുടെ ദൃശ്യം പകർത്തി പിന്നീട് ഭീഷണിപ്പെടുത്തി എന്നതാണ് വിദ്യാർഥിനികളുന്നയിച്ച ഗുരുതര ആരോപണങ്ങളിലൊന്ന്.

കഴിഞ്ഞ രണ്ട് വർഷമായി തങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ പ്രാദേശിക ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നും, ശബ്ദമുയർത്തുന്ന കുട്ടികളെ കൂടുതൽ ദ്രോഹിച്ചതായും വിദ്യാർത്ഥിനികൾ പറയുന്നു. തുടർച്ചയായ ഭയവും സമ്മർദ്ദവും കാരണം ഏകദേശം 25ഓളം പെൺകുട്ടികൾ ബോധരഹിതരായി ദോഡ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

വാർഡന്റെ മുന്നിൽ നിന്ന് വസ്ത്രം മാറണം, ഒടുവിൽ  ദൃശ്യങ്ങൾ പകർത്തി ഭീഷണിയും! ദോഡ ഹോസ്റ്റൽ വിവാദം എന്ത്?
മൃതദേഹത്തിന്റെ കഴുത്തറുത്തത് യന്ത്രം ഉപയോ​ഗിച്ച്, ബിരിയാണി ചാക്കിന് പിന്നാലെ അന്വേഷണം; അട്ടപ്പാടി കൊലപാതകത്തിൽ നിർണായക വഴിത്തിരിവ്

പെൺകുട്ടികൾ ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ജില്ലാ ഭരണകൂടം ഇടപെട്ട് വാർഡനെ സസ്പെൻഡ് ചെയ്തത്. ദോഡ ഡെപ്യൂട്ട് കമ്മീഷണർ കൃഷ്ണലാൽ, എസ് എസ് പി കാർത്തിക ശ്രോതിയ എന്നിവർ ഹോസ്റ്റൽ സന്ദർശിച്ച് കുട്ടികളിൽ നിന്ന് വിവരം ശേഖരിക്കുകയും ചെയ്തു. പിന്നാലെയാണ് അന്വേഷണ സമിതിയെ നിയോഗിച്ചതും.

തള്ളിക്കളയേണ്ട വിഷയമല്ല!

ജമ്മു കശ്മീരിലെ പട്ടികവർഗ ഗോത്ര വിഭാഗമായ ഗുജ്ജർ-ബാക്കർവാൾ സമൂഹത്തിലെ വിദ്യാർഥിനികൾക്കായുള്ള ഹോസ്റ്റലുകളിലൊന്നാണ് ദോഡ ഹോസ്റ്റൽ. ജമ്മുകശ്മീരിലും ഹിമാചൽ പ്രദേശിലുമുള്ള, പാർശ്വവത്കരിക്കപ്പെട്ട ഒരു പരമ്പരാഗത ആദിവാസി വിഭാഗമാണിത്. ഇസ്ലാം മതവിശ്വാസികളായ ഇവർക്ക് സവിശേഷമായ പരമ്പരാഗത വസ്ത്രധാരണ രീതികളും ആചാരങ്ങളുമുണ്ട്. ദോഡ ഹോസ്റ്റൽ വിവാദവും ഗുജ്ജർ-ബക്കർവാൾ സമൂഹവും തമ്മിലുള്ള ബന്ധം കേവലം ഒരു സ്ഥാപനത്തിലെ അഴിമതിയെയോ വ്യക്തിഗത പീഡനത്തെയോ കുറിച്ചുള്ള പരാതി മാത്രമല്ല. മറിച്ച് ഒരു ആദിവാസി സമൂഹത്തിന്റെ അതിജീവനത്തിന്റെയും മൌലികാവകാശങ്ങളുടെയും പ്രശ്നമാണ്.

കന്നുകാലികളെ മേയിക്കാനായി വർഷത്തിൽ പല മാസങ്ങളിലും മലനിരകളിലേക്കും താഴ്‌വരകളിലേക്കും മാറിമാറി യാത്ര ചെയ്യുന്നവരാണ് ഗുജ്ജർ-ബാക്കർവാൾ വിഭാഗങ്ങൾ. മാതാപിതാക്കളുടെ ഈ തുടർച്ചയായ യാത്രകൾ കാരണം കുട്ടികൾക്ക് സ്ഥിരമായി സ്കൂളുകളിൽ പോകാൻ സാധിക്കാറില്ല. അതിനാൽ ഇവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സർക്കാരും വിവിധ ക്ഷേമ വകുപ്പുകളും സ്ഥാപിച്ച പ്രത്യേക റസിഡൻഷ്യൽ ഹോസ്റ്റലുകളാണ് ഗുജ്ജർ-ബാക്കർവാൾ ഹോസ്റ്റലുകൾ. വിശേഷിച്ചും ദൂരദേശങ്ങളിൽ നിന്നും പർവ്വത മേഖലകളിൽ നിന്നും എത്തുന്ന പെൺകുട്ടികൾക്ക് സുരക്ഷിതമായി താമസിച്ച് പഠിക്കാൻ ഇത്തരം സർക്കാർ ഹോസ്റ്റലുകൾ അല്ലാതെ വേറെ വഴിയില്ല.

ചെനാബ് താഴ്‌വരയിൽ നിന്ന് മാത്രം 108 വിദ്യാർഥിനികൾ ദോഡ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നുണ്ട്.

വാർഡന്റെ മുന്നിൽ നിന്ന് വസ്ത്രം മാറണം, ഒടുവിൽ  ദൃശ്യങ്ങൾ പകർത്തി ഭീഷണിയും! ദോഡ ഹോസ്റ്റൽ വിവാദം എന്ത്?
മുകൾ നിലകൾ നിലനിൽക്കെ ബേസ്മെന്റ് നിർമാണം, താമസക്കാരെയും അറിയിച്ചില്ല! ഡൽഹി അപകടം വരുത്തിവച്ചതോ?

ഗുജ്ജർ-ബാക്കർവാൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും അവരെ സമൂഹത്തിന്റെ പ്രധാന ന്യൂക്ലിയസിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ച് സ്ഥാപിച്ച ഇത്തരം ഹോസ്റ്റലുകളിൽ ഉണ്ടാകുന്ന വീഴ്ചകൾ, ആ സമൂഹത്തിന്റെ പിന്നോക്കാവസ്ഥ വർധിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ. അതിനാൽ കേവലം ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതിൽ ഒതുക്കാതെ, ഇത്തരത്തിലുള്ള മുഴുവൻ ആദിവാസി ഹോസ്റ്റലുകളുടെയും സുരക്ഷയും പ്രവർത്തനവും ഭരണകൂടം കർശനമായി നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് ദോഡ വിവാദം ചൂണ്ടിക്കാണിക്കുന്നത്.

Summary

Complaints have been mounting for days against the Doda hostel for girls from Scheduled Tribe communities in Jammu and Kashmir. A group of students came forward with allegations of severe mental and physical harassment, as well as violations of their privacy, against the hostel warden. Following the controversy, the warden was suspended, and the district administration appointed a special committee headed by the Doda Deputy Commissioner to investigate the matter.

But what exactly is the Doda hostel controversy? Can this incident be dismissed as nothing more than the misconduct of a hostel warden? The answer is no.

Madism Digital
madismdigital.com