ഉടമകളില്ലാതെ പിഎഫിൽ കെട്ടിക്കിടക്കുന്നത് 9,330 കോടി രൂപ, ഉടമസ്ഥരെ കാത്തിരിക്കുന്നത് 31 ലക്ഷം അകൗണ്ടുകൾ

പുതിയ ഇപിഎഫ് സ്കീം 2026 പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പുറത്തുവന്ന ആർടിഐ വിവരങ്ങളിളാണ് തൊഴിലാളികളുടെ വിരമിക്കൽ സമ്പാദ്യത്തിന്റെ ഈ ഞെട്ടിക്കുന്ന കണക്ക് ഉള്ളത്
ഉടമകളില്ലാതെ പിഎഫിൽ കെട്ടിക്കിടക്കുന്നത് 9,330 കോടി രൂപ, ഉടമസ്ഥരെ കാത്തിരിക്കുന്നത് 31 ലക്ഷം അകൗണ്ടുകൾ
Published on

ഇന്ത്യയിലാകമാനം 30.91 ലക്ഷം പ്രവർത്തനരഹിത ഇപിഎഫ് അകൗണ്ടുകളിലായി 9,330 കോടിയോളം രൂപ കെട്ടിക്കിടക്കുന്നുണ്ടെന്ന് വിവരാവകാശ രേഖ. പുതിയ ഇപിഎഫ് സ്കീം 2026 പ്രാബല്യത്തിൽ വന്നതിന് പിന്നാലെ പുറത്തുവന്ന ആർടിഐ വിവരങ്ങളിളാണ് തൊഴിലാളികളുടെ വിരമിക്കൽ സമ്പാദ്യത്തിന്റെ ഈ ഞെട്ടിക്കുന്ന കണക്ക് ഉള്ളത്. രാജ്യത്ത് എട്ട് കോടിയോളം സജീവ ഇപിഎഫ് അകൗണ്ടുകളാണ് ഉള്ളത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ ആർടിഐ മറുപടി പ്രകാരം, 2026 മാർച്ച് 31-ലെ കണക്ക് അനുസരിച്ച് രാജ്യത്ത് 30,91,862 പ്രവർത്തനരഹിത ഇപിഎഫ് അക്കൗണ്ടുകളാണുള്ളത്. ഇവയിൽ ക്ലെയിം ചെയ്യാതെ കിടക്കുന്ന തുക ഏകദേശം 9,330 കോടി രൂപയാണ്.

2025നെ അപേക്ഷിച്ച് സ്ഥിതിയിൽ നേരിയ പുരോഗതിയുണ്ട്. 2025 മാർച്ച് 31ന് 31.83 ലക്ഷം പ്രവർത്തനരഹിത അക്കൗണ്ടുകളിലായി 10,181 കോടി രൂപയായിരുന്നു ക്ലെയിം ചെയ്യാതെ കിടന്നിരുന്നത്. ഒരു വർഷത്തിനിടെ അക്കൗണ്ടുകളുടെ എണ്ണത്തിൽ 92,000വും തുകയിൽ 851 കോടി രൂപയുടെ കുറവ് വന്നെങ്കിലും പ്രശ്നത്തിന്റെ വ്യാപ്തി ഇപ്പോഴും വളരെ വലുതാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഉടമകളില്ലാതെ പിഎഫിൽ കെട്ടിക്കിടക്കുന്നത് 9,330 കോടി രൂപ, ഉടമസ്ഥരെ കാത്തിരിക്കുന്നത് 31 ലക്ഷം അകൗണ്ടുകൾ
ഇപിഎഫ്: തുക മുഴുവൻ പിൻവലിക്കാം എന്ന് കരുതുന്നുണ്ടോ, നിങ്ങൾക്ക് തെറ്റി; അറിഞ്ഞിരിക്കാം 25% മിനിമം ബാലന്‍സ് നിയമം?

കെട്ടിക്കിടക്കുന്ന തുകയുടെ വ്യാപ്തി വ്യക്തമാക്കുന്ന ചില താരതമ്യങ്ങളും റിപ്പോർട്ടിലുണ്ട്. 2016 മുതൽ കേന്ദ്ര സർക്കാർ ഉഡാൻ പ്രാദേശിക വ്യോമഗതാഗത പദ്ധതിക്കായി ചെലവഴിച്ച തുകയ്ക്ക് ഏകദേശം തുല്യമാണ് ഈ തുക.

ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിക്കായി 2026-27 ബജറ്റിൽ വകയിരുത്തിയ തുകയോടും ഇത് അടുത്തുനിൽക്കുന്നു. 2014ൽ ഒരു ഐഐടി സ്ഥാപിക്കാൻ 1,750 കോടി രൂപ ചെലവാകുമെന്നായിരുന്നു സർക്കാർ കണക്ക്. പണപ്പെരുപ്പം കണക്കിലെടുത്താൽ 2026ൽ അത് ഏകദേശം 2,934 കോടി രൂപ വരും. അതായത്, ക്ലെയിം ചെയ്യാതെ കിടക്കുന്ന ഇപിഎഫ് തുക ഉപയോഗിച്ച് മൂന്ന് ഐഐടികൾ സ്ഥാപിക്കാനും 500 കോടിയിലധികം രൂപ ബാക്കി വരാനും കഴിയുമെന്നാണ് റിപ്പോർട്ടിലെ താരതമ്യം.

കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലെ പ്രവർത്തനരഹിത അക്കൗണ്ടുകളുടെ വർഷം തിരിച്ചുള്ള വിവരങ്ങളും ദേശീയ മാധ്യമങ്ങൾ ആർടിഐയിലൂടെ തേടിയിരുന്നു. എന്നാൽ 2025, 2026 വർഷങ്ങളിലെ വിവരങ്ങൾ മാത്രമാണ് ഇപിഎഫ്ഒ നൽകിയത്. 2025-26 സാമ്പത്തിക വർഷത്തിലാണ് ഇനോപ്പറേറ്റീവ് അക്കൗണ്ട്സ് സെൽ രൂപീകരിച്ചതെന്നും അതിന് മുമ്പുള്ള വിവരങ്ങൾ ഈ വിഭാഗത്തിൽ പ്രത്യേകം സൂക്ഷിച്ചിട്ടില്ലെന്നുമാണ് ഇപിഎഫ്ഒ അറിയിച്ചത്.

അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപമുള്ള പ്രവർത്തനരഹിത ഇപിഎഫ് അക്കൗണ്ടുകളുടെ എണ്ണം എത്രയെന്ന ചോദ്യത്തിനും ഇപിഎഫ്ഒയ്ക്ക് മറുപടി നൽകാനായില്ല. ആവശ്യപ്പെട്ട രീതിയിൽ ഇത്തരം വിവരങ്ങൾ പ്രത്യേകം സൂക്ഷിക്കുന്നില്ലെന്നും അതിനാൽ നൽകാനാവില്ലെന്നുമാണ് വിശദീകരണം.

ഉടമകളില്ലാതെ പിഎഫിൽ കെട്ടിക്കിടക്കുന്നത് 9,330 കോടി രൂപ, ഉടമസ്ഥരെ കാത്തിരിക്കുന്നത് 31 ലക്ഷം അകൗണ്ടുകൾ
വില 1.2 ലക്ഷത്തിലേക്ക് താഴും? പരിഭ്രാന്തിയില്‍ ഉപയോക്താക്കൾ, 3 മാസം കൊണ്ട് വിറ്റത് 50 ടണ്‍ പഴയ സ്വര്‍ണം; എന്താണ് റിവേഴ്‌സ് ഗോള്‍ഡ് റഷ്?

പ്രവർത്തനരഹിത അക്കൗണ്ടുകളുടെ എണ്ണത്തിലും ക്ലെയിം ചെയ്യാത്ത തുകയിലും നേരിയ കുറവുണ്ടായെങ്കിലും, രാജ്യത്തെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ വിരമിക്കൽ സമ്പാദ്യമായ ആയിരക്കണക്കിന് കോടി രൂപ ഇപ്പോഴും അവകാശികൾ ക്ലെയിം ചെയ്യാതെ കിടക്കുകയാണെന്ന് ആർടിഐ വിവരങ്ങൾ വ്യക്തമാക്കുന്നു. പുതിയ ഇപിഎഫ് സ്കീം 2026 നടപ്പാക്കിയ സാഹചര്യത്തിൽ, ഈ തുക യഥാർഥ അവകാശികൾക്ക് വേഗത്തിൽ ലഭ്യമാക്കുന്നതും പ്രവർത്തനരഹിത അക്കൗണ്ടുകൾ കുറയ്ക്കുന്നതും ഇപിഎഫ്ഒയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളിയായിരിക്കും.

India has over 30.91 lakh inoperative EPF accounts holding Rs 9,330 crore in unclaimed retirement savings, according to an RTI reply. Although the figures have improved from 2025, the amount remains substantial. The EPFO said data before 2025-26 is unavailable, as the Inoperative Accounts Cell was created only recently. It also could not provide details of high-value dormant accounts. The findings highlight the challenge of reconnecting millions of workers and their families with their long-forgotten provident fund savings.

Madism Digital
madismdigital.com