അഞ്ച് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍; വിജയ്‌യോട് നിര്‍ണായക വിവരങ്ങള്‍ തേടി സിബിഐ

പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ വിജയ് 11 മണിയോടെയാണ് സിബിഐക്ക് മുന്നില്‍ ഹാജരായത്.
Vijay, Karur stampede
Vijay, Karur stampedeImage Credit: Facebook
Published on

ന്യൂഡല്‍ഹി: കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്‌യെ സിബിഐ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ സിബിഐ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും ചട്ട ലംഘനങ്ങളുമാണ് സിബിഐ അന്വേഷിക്കുന്നത്. 5 മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങളാണ് താരത്തില്‍ നിന്ന് സിബിഐ തേടിയത്. എന്നാല്‍ നടപടി ക്രമങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ വിജയ് 11 മണിയോടെയാണ് സിബിഐക്ക് മുന്നില്‍ ഹാജരായത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27നാണ് കരൂരില്‍ ടിവികെയുടെ പൊതുയോഗം സംഘടിപ്പിച്ചത്. വിജയ് പങ്കെടുക്കുന്ന പരിപാടിയായതിനാല്‍ വലിയ ആള്‍ക്കൂട്ടം തന്നെ പരിപടിക്കുണ്ടായിരുന്നു. എന്നാല്‍ വിജയ് എത്താന്‍ വൈകിയതോടെ ആളുകള്‍ തിങ്ങിക്കൂടി, ഈ തിക്കിലും തിരക്കിലും പെട്ട് 41 പേരാണ് മരണപ്പെട്ടത്. ഈ ദാരുണ സംഭവത്തിന് ശേഷം വിജയ് മരണപ്പെട്ടവരുടെ കുടുംബത്തെ നേരിട്ട് കണ്ടിരുന്നു. ഇത്രയും ജനം പങ്കെടുത്ത കാരൂരിലെ പൊതുപരിപാടി നടത്താന്‍ ആരാണ് തീരുമാനിച്ചത്, പരിപാടിയെ കുറിച്ച് എപ്പോഴാണ് അറിഞ്ഞത്, ആരെയാണ് പരിപാടി ആസൂത്രണം ചെയ്യാന്‍ ഏല്‍പ്പിച്ചത്, പരിപാടി നടത്താന്‍ ലഭിച്ച അനുമതികള്‍ എന്തൊക്കെയായിരുന്നു, അപകട സാധ്യത വിലയിരുത്തിയിരുന്നോ? തുടങ്ങിയ ചോദ്യങ്ങളാണ് വിജയ്ക്ക് നേരെ സിബിഐ ചോദിച്ചത്. അതേസമയം 30000 ലധികം ആളുകള്‍ തിങ്ങികൂടിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലീസുമായും ജില്ലാ ഭരണകൂടമായും ചര്‍ച്ചകള്‍ നടന്നിരുന്നു എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചു.

Vijay, Karur stampede
കരൂർ ദുരന്തം; വിജയ് നാളെ സിബിഐക്ക് മുന്നിൽ ഹാജരാകും

വിജയ് കരൂരിലെ പരിപാടിക്കെത്താന്‍ വൈകിയതിനുള്ള കാരണവും പങ്കെടുക്കാനെത്തിയവര്‍ക്ക് കുടിവെള്ളവും ആളുകള്‍ക്ക് അകത്തു കടക്കാനും പുറത്തിറങ്ങാനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരുന്നോ എന്ന വിവരവും താരത്തില്‍ നിന്ന് തേടിയിട്ടുണ്ട്.

English Summary: Actor and TVK leader Vijay was questioned for nearly five hours by the CBI in Delhi in connection with the Karur tragedy, focusing on security lapses, permissions, and crowd management failures.

Related Stories

No stories found.
Madism Digital
madismdigital.com