നേപ്പാളിന്റെ 'ശാപമോ'? നിറഞ്ഞുകവിഞ്ഞ് ഗംഗയും യമുനയും... വാരാണസിയും പ്രയാഗ്‌രാജും മുങ്ങി!

യുപിയിലെ 35 ജില്ലകളിൽ 23നെയും മഴ കാര്യമായി തന്നെ ബാധിച്ചതായാണ് വിവരം
നേപ്പാളിന്റെ 'ശാപമോ'? നിറഞ്ഞുകവിഞ്ഞ് ഗംഗയും യമുനയും... വാരാണസിയും പ്രയാഗ്‌രാജും മുങ്ങി!
Published on

കനത്ത മഴയിൽ വലയുകയാണ് ഉത്തരേന്ത്യ. യുപിയിലും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമൊക്കെ മഴക്കെടുതികളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ യുപിയിലെ 35 ജില്ലകളിൽ 23നെയും മഴ കാര്യമായി തന്നെ ബാധിച്ചതായാണ് വിവരം. വിവിധയിടങ്ങളിലായി മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 16,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. നേപ്പാൾ പ്രളയത്തിന് തൊട്ടുപിന്നാലെയാണ് യുപിയിലെ വെള്ളപ്പൊക്കവും എന്നതിനാൽ ആശങ്കയിലാണ് സംസ്ഥാനം.

ഓഗസ്റ്റ് 26ന് നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് ഉത്തർ പ്രദേശിന്റെ കിഴക്കൻ പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പുകൾ നൽകിയിരുന്നു. എന്നാൽ അത്തരം ഭീതിദമായ സംഭവങ്ങൾ അന്നുണ്ടായില്ല. പക്ഷേ പിന്നീടാണ് മഴ കനത്തതും നദികൾ കരകവിഞ്ഞ് ഒഴുകിത്തുടങ്ങിയതും. ഗംഗ, യമുന, മന്ദാകിനി തുടങ്ങിയ നദികൾ ഇതിനോടകം തന്നെ നിറഞ്ഞുകവിഞ്ഞ് പ്രളയസമാന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. നേപ്പാൾ പ്രളയവുമായി യു.പിയിലെ നിലവിലെ സാഹചര്യത്തിന്റെ ബന്ധം കണ്ടില്ലെന്ന് നടിക്കാനാവില്ല.

ഇന്ത്യയിലേക്ക് നേപ്പാളിൽ നിന്ന് നേരിട്ടൊഴുകുന്ന നദിയാണ് ഗന്ധക്. നേപ്പാളിലെ പ്രളയജലവും മറ്റ് അവശിഷ്ടങ്ങളും യു.പിയിലേക്ക് ഒഴുകിയെത്തി നദികൾ കരകവിഞ്ഞതിന് ഗന്ധക് നദി ഒരു പ്രധാന കാരണമാണ്. മഹാരജ്‌ഗഞ്ജിലും കുഷിനഗറിലും നദികളിൽ നേപ്പാളിൽ നിന്ന് മൃതദേഹങ്ങൾ വന്നടിഞ്ഞിരുന്നു. കുഷിനഗറിൽ കണ്ടെത്തിയ അഞ്ച് മൃതദേഹങ്ങൾ കഴിഞ്ഞ ദിവസമാണ് നേപ്പാൾ പൊലീസിന് കൈമാറിയത്. നിലവിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ടെങ്കിലും വിവിധയിടങ്ങളിൽ അലർട്ടുകൾ നിലനിൽക്കുന്നുണ്ട്.

നേപ്പാളിന്റെ 'ശാപമോ'? നിറഞ്ഞുകവിഞ്ഞ് ഗംഗയും യമുനയും... വാരാണസിയും പ്രയാഗ്‌രാജും മുങ്ങി!
പ്രളയച്ചുഴിയിൽ നേപ്പാൾ; 1,243 മരണം, 4,875 പേരെ കാണാനില്ല, ആഗോളതാപനത്തിന്റെ ഇരകളെന്ന് ബലേൻ ഷാ

നേപ്പാളിൽ നിന്ന് ഒഴുകുന്ന നദികൾ

ഉത്തർപ്രദേശിന് നേപ്പാളുമായി ജലസംബന്ധിയായ അനവധി ബന്ധങ്ങളുണ്ട്. നേപ്പാളിൽ നാരായണി എന്നും സപ്തഗന്ധി എന്നുമറിയപ്പെടുന്ന ഗന്ധക് നദി ഇതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. നേപ്പാളിൽ ഉത്ഭവിച്ച്, ബിഹാറിലെ ചമ്പാരൻ ജില്ല വഴിയാണിത് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നത്. തുടർന്ന് പട്‌നയ്ക്കടുത്തുള്ള ഹാജിപ്പൂരിൽ വെച്ച് ഗംഗാനദിയിൽ ചേരും.

നേപ്പാളിലെ മലനിരകളിൽ മേഘവിസ്‌ഫോടനമോ കനത്ത മഴയോ ഹിമപാതമോ ഉണ്ടാകുമ്പോൾ ഗന്ധക് നദിയിൽ ജലനിരപ്പ് പെട്ടെന്നുയരും. വെള്ളത്തിന്റെ ഒഴുക്ക് താങ്ങാനാവാതെ വരുമ്പോൾ അതിർത്തിയിലെ വാൽമീകി നഗർ ഗന്ധക് ബാരേജിന്ർറെ ഗേറ്റുകൾ തുറന്നുവിടാൻ അധികൃതർ നിർബന്ധിതരാകുന്നു.

ബാരേജിൽ നിന്ന് സെക്കൻഡിൽ ലക്ഷക്കണക്കിന് ക്യൂസെക്സ് വെള്ളമാണ് താഴേക്ക് കുതിച്ചെത്തുന്നത്. ഇത് യു.പിയിലെ നദീതീര ഗ്രാമങ്ങളെ പെട്ടെന്ന് വെള്ളത്തിനടിയിലാക്കും. ഗന്ധക് കൂടാതെ ഗഘര,റാപ്‌തി തുടങ്ങിയ നദികളും നേപ്പാളിൽ ഉദ്ഭവിച്ച്, യുപിയിലൂടെ ഒഴുകുന്നവയാണ്. നിലവിലെ പ്രളയത്തിന്, നേപ്പാൾ പ്രളയവുമായി നേരിട്ട് ബന്ധമില്ലെങ്കിലും ഇത്രയും നദികളുടെ സ്വാധീനം തള്ളിക്കളയാനാവില്ല.

നേപ്പാളിന്റെ 'ശാപമോ'? നിറഞ്ഞുകവിഞ്ഞ് ഗംഗയും യമുനയും... വാരാണസിയും പ്രയാഗ്‌രാജും മുങ്ങി!
നേപ്പാൾ മിന്നൽ പ്രളയം; ദുരന്ത വ്യാപ്തി കൂട്ടിയ മുന്നറിയിപ്പ് വീഴ്ചകൾ

യുപിയിലെ പല നദികളുടെയും മടിത്തട്ടിലാണ് സത്യത്തിൽ നേപ്പാളിന്റെ സ്ഥാനം. നേപ്പാളിൽ ഏത് പ്രകൃതിദുരന്തമുണ്ടാവുമെങ്കിലും യുപിയിൽ മുന്നറിയിപ്പുകൾ നൽകുന്നത് അതിനാലാണ്. യുപിയിലെ നിലവിലെ വെള്ളപ്പൊക്കം മൺസൂൺ മഴയുമായി മാത്രം ബന്ധപ്പെട്ടതാണെങ്കിലും ഈ നദികളും അതിൽ കാര്യമായ പങ്കുവഹിക്കുന്നുണ്ട്.

വാരാണസിയിൽ ഗംഗയാണ് വെള്ളപ്പൊക്കങ്ങൾക്ക് പ്രധാനകാരണം. മഴ അല്പം കനത്താൽ ജലനിരപ്പ് ഉയരുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയും ചെയ്യാറുണ്ട്. ഇത്തവണ 16ഓളം ഘാട്ടുകൾ ഗംഗയിൽ ജലനിരപ്പ് ഉയന്നതിനെ തുടർന്ന് അടച്ചിട്ടിരുന്നു.

നേപ്പാളിന്റെ 'ശാപമോ'? നിറഞ്ഞുകവിഞ്ഞ് ഗംഗയും യമുനയും... വാരാണസിയും പ്രയാഗ്‌രാജും മുങ്ങി!
രാക്ഷസ തിരമാലകൾ വിഴുങ്ങി ​​ഗ്രാമങ്ങൾ; നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണം ചൈനയുടെ ഡാമോ?

അതേസമയം പ്രയാഗ്‌രാജിൽ ഗംഗയും യമുനയും മഴക്കാലത്ത് പ്രശ്നക്കാരാവാറുണ്ട്. മധ്യപ്രദേശിലെ ഡാമുകളിൽ നിന്നൊഴുക്കി വിടുന്ന ജലവും ഇവിടെ യമുനയിലെ ജലനിരപ്പ് ഉയർത്തും. മധ്യപ്രദേശിൽ മന്ദാകിനി നദിയാണ് മഴക്കാലത്തെ പ്രധാന ഭീഷണി.

Summary

North India is reeling under heavy rains. Rain-related disruptions have also been reported in Uttar Pradesh, Uttarakhand and Himachal Pradesh. In Uttar Pradesh, 23 of the state’s 35 districts have been significantly affected by the heavy rainfall. Three deaths have been reported from different parts of the state, while around 16,000 people have been evacuated so far.

The state is particularly concerned as the floods in Uttar Pradesh come shortly after the devastating floods in Nepal. Following the flash floods in Nepal on August 26, flood warnings had been issued for eastern parts of Uttar Pradesh. However, no such alarming situation occurred at the time. It was only later that the rains intensified and rivers began overflowing.

The Ganga, Yamuna and Mandakini rivers have already swollen beyond their banks, creating flood-like conditions in several areas. The possible link between the Nepal floods and the current situation in Uttar Pradesh cannot be ignored.

Madism Digital
madismdigital.com