സ്കൂളിൽ ശുചിമുറിയും കുടിവെള്ളവും ഇല്ലേ? വീഡിയോ അയയ്ക്കാം; കോക്രോച്ച് പാർട്ടിയുടെ ക്യാംപെയ്ൻ ഇങ്ങനെ

ഓഗസ്റ്റ് 15 മുതൽ രാജ്യവ്യാപക പ്രചാരണത്തിന് സിജെപി തുടക്കമിടും
സ്കൂളിൽ ശുചിമുറിയും കുടിവെള്ളവും ഇല്ലേ? വീഡിയോ അയയ്ക്കാം; കോക്രോച്ച് പാർട്ടിയുടെ ക്യാംപെയ്ൻ ഇങ്ങനെ
Published on

ഗ്രാമപ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളുടെ നിലവാരം വർധിപ്പിക്കാൻ പുതിയ ക്യാംപെയ്നിന് തയ്യാറെടുക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി.

ദേശീയതലത്തിൽ വിപുലമായ പ്രചാരണ പരിപാടികളാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 മുതൽ രാജ്യവ്യാപക പ്രചാരണത്തിന് സംഘടന തുടക്കമിടും.

കുട്ടികളുടെ സ്കൂളുകളിൽ രക്ഷിതാക്കൾ പരിശോധന നടത്തണമെന്നും സ്കൂളുകളുടെ നിലവാരം വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഗ്രാമമുഖ്യന്മാർ നേതൃത്വം നൽകണമെന്നുമാണ് സിജെപി ആഹ്വാനം ചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഹിംഗോളി ഗ്രാമത്തിൽ നിന്ന് തുടങ്ങുന്ന സർപഞ്ച് ചലഞ്ച് എന്ന ക്യാംപെയ്നിൽ, അതാത് ഗ്രാമങ്ങളിലെ മുഖ്യന്മാരെ നേരിൽ കണ്ട് സിജെപി പ്രതിനിധികൾ കാര്യം അവതരിപ്പിക്കും.

സ്കൂളിൽ ശുചിമുറിയും കുടിവെള്ളവും ഇല്ലേ? വീഡിയോ അയയ്ക്കാം; കോക്രോച്ച് പാർട്ടിയുടെ ക്യാംപെയ്ൻ ഇങ്ങനെ
മക്കള്‍ പഠിക്കുന്നത് അംഗീകാരമില്ലാത്ത സ്‌കൂളിലോ? പൂട്ടിടാന്‍ സര്‍ക്കാര്‍, രക്ഷിതാക്കള്‍ അറിയേണ്ട സത്യങ്ങള്‍!

ഗ്രാമങ്ങളിലെ സ്കൂളുകളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പഞ്ചായത്ത് പ്രസിഡന്റുമാർക്ക് (സർപഞ്ച്) സി.ജെ.പി.യുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രത്യേക അംഗീകാരം നൽകും. സ്കൂളുകളുടെ പഴയതും പുതിയതുമായ ചിത്രങ്ങൾ സഹിതം ഇവരുടെ പ്രവർത്തനം പങ്കുവെക്കുന്ന 'സർപഞ്ച് ചലഞ്ച്' ഇതിന്റെ ഭാഗമായി നടപ്പിലാക്കും.

ഇതിനുപുറമെ, രക്ഷിതാക്കൾ നേരിട്ട് വിദ്യാലയങ്ങൾ സന്ദർശിച്ച് വൈദ്യുതി, കുടിവെള്ളം, ശുചിമുറികൾ, ഉച്ചഭക്ഷണം എന്നിവയുടെ ലഭ്യത പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കുന്ന പ്രിന്റബിൾ ഓഡിറ്റ് ഫോമും സി.ജെ.പി. പുറത്തിറക്കും. കുറവുകൾ കണ്ടാൽ വീഡിയോ ചിത്രീകരിച്ച് contact@cockroachjantaparty.org എന്ന ഇമെയിൽ വിലാസത്തിൽ അയക്കാമെന്നും അഭിജീത് ദീപ്കെ പുറത്തിറക്കിയ വീഡിയോയിൽ പറയുന്നു.

ദീപ്‌കെയുടെ വാക്കുകൾ ഇങ്ങനെ:

ഈ വരുന്ന ഓഗസ്റ്റ് 15ന് നമ്മുടെ 80ാം സ്വാതന്ത്ര്യദിനമാണ്. ഈ എൺപത് വർഷത്തിൽ നമ്മളേതെങ്കിലും ഒരു കാര്യം പാടേ അവഗണിച്ചിട്ടുണ്ടെങ്കിൽ അത് ഗ്രാമപ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളുടെ അവസ്ഥ ആയിരിക്കും.

നമ്മളൊരു പുതിയ പാർലമെന്റ് ഉണ്ടാക്കി, പുതിയ പാർലമെന്റ് മന്ദിരമുണ്ടാക്കി... പക്ഷേ ഗ്രാമങ്ങളിൽ പുതിയ സ്കൂളുകൾ മാത്രം പണിതില്ല. കർഷകരുടെയും സാധാരണക്കാരായ തൊഴിലാളികളുടെയും കുട്ടികളും ഇന്ത്യയുടെ ഭാവിവാഗ്ദാനങ്ങൾ തന്നെയല്ലേ...

ഇപ്പോഴും കിലോമീറ്ററുകളോളം നടന്നാണ് ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾ സ്കൂളിൽ പോകുന്നത്. ആ സ്കൂളുകളിലോ, കുടിവെള്ളമോ ശുചിമുറിയോ ഇല്ല. ഈ സ്വാതന്ത്ര്യദിനത്തിൽ നമ്മളൊരു പുതിയ കാര്യത്തിന് തുടക്കമിടുന്നെങ്കിൽ അത് സർക്കാർ സ്കൂളുകളുടെ നവീകരണത്തിനാവണം.

സ്കൂളിൽ ശുചിമുറിയും കുടിവെള്ളവും ഇല്ലേ? വീഡിയോ അയയ്ക്കാം; കോക്രോച്ച് പാർട്ടിയുടെ ക്യാംപെയ്ൻ ഇങ്ങനെ
സിജെപി പ്രതിഷേധക്കാർക്കെതിരായ എഫ്ഐആറുകൾ പിൻവലിക്കൽ: സർക്കാർ വിചാരിച്ചാൽ മാത്രം പോരാ, നിയമനടപടികൾ സങ്കീർണ്ണമെന്ന് വിദഗ്ധർ

സ്കൂളുകളിലെ സൌകര്യമില്ലായ്മ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാം. നിങ്ങളുടെ ഇടപെടൽ കൊണ്ട് ഒരു സ്കൂളിനെങ്കിലും മാറ്റമുണ്ടായാൽ അതിന് വലിയ സ്വാധീനം ചെലുത്താനാവും. കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്ക് ചെല്ലൂ, അവിടുത്തെ സൌകര്യക്കുറവ് വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിക്കൂ.. മാറ്റത്തിന് നമുക്ക് ഒന്നിച്ച് തുടക്കമിടാം.

കുട്ടികൾ മെച്ചപ്പെട്ട സ്കൂളുകളിൽ പഠിക്കേണ്ടത് നമ്മുടെ അവകാശമാണ്. ഗ്രാമങ്ങളിലാണ് യഥാർഥ ഇന്ത്യ. മാറ്റം തുടങ്ങേണ്ടത് അവിടെ നിന്നാണ്.

Summary

The Cockroach Janata Party (CJP) is preparing to launch a new campaign aimed at improving the quality of government schools in rural areas.

CJP founder Abhijeet Deepke has announced a nationwide outreach programme, which will begin on August 15. The organisation is urging parents to inspect their children's schools and calling on village heads to take the lead in efforts to improve educational standards.

As part of the Sarpanch Challenge campaign, which will be launched from Hingoli village in Maharashtra, CJP representatives will meet village leaders across the country and present their proposals for strengthening government schools.

Madism Digital
madismdigital.com