ഡൽഹിയിൽ പൊലീസ് നരനായാട്ട്; പിണറായി അടക്കമുള്ള സിപിഎം നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ

നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്.
ഡൽഹിയിൽ പൊലീസ് നരനായാട്ട്; പിണറായി അടക്കമുള്ള സിപിഎം നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ
Published on: 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധത്തിനെത്തിയ പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. കേരള ഹൗസിൽ നിന്ന് മാർച്ചിന് ഒരുങ്ങുന്നതിനിടെയായിരുന്നു നടപടി. പിണറായി വിജയന് പുറമെ കെ എൻ ബാലഗോപാൽ, സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി, രാജ്യസഭാ എം പി ജോൺ ബ്രിട്ടാസ്, കെ കെ ശൈലജ, ഇ പി ജയരാജൻ, ബൃന്ദാ കാരാട്ട്, പി കെ ശ്രീമതി, ശിവദാസൻ എംപി എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഡൽഹിയിൽ പൊലീസ് നരനായാട്ട്; പിണറായി അടക്കമുള്ള സിപിഎം നേതാക്കൾ കൂട്ടത്തോടെ കസ്റ്റഡിയിൽ
LIVE: ജന്തർ മന്തർ 2.0: ഡൽഹിയിൽ പൊലീസ് നരനായാട്ട്; അഭിജീത് ദീപ്കെ, ധ്രുവ് റാഠി, പിണറായി വിജയൻ, എം എ ബേബി കസ്റ്റഡിയിൽ

നേതാക്കളെ പൊലീസ് ബലം പ്രയോഗിച്ചാണ് വാഹനത്തിൽ കയറ്റിയത്. രാജ്യതലസ്ഥാനത്ത് നടക്കുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കോക്രോച്ച് ജനതാ പാർട്ടിയുടെ സമരത്തിന് പിന്തുണ നൽകേണ്ടത് ജനാധിപത്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary

Former Kerala Chief Minister Pinarayi Vijayan and senior CPI(M) leaders K.N. Balagopal, M.A. Baby, and John Brittas were taken into police custody in New Delhi ahead of the CJP protest at Jantar Mantar. Vijayan condemned the police action, calling it an attack on democracy, and stated that supporting the CJP protest is essential for democratic values.

Madism Digital
madismdigital.com