മകന്‍ കമ്മിഷൻ വക്കീല്‍, കേസ് കേള്‍ക്കുന്ന ബെഞ്ചില്‍ അച്ഛന്‍; നീതിന്യായ ഔചിത്യം ചോദ്യമുനയിൽ

ശര്‍മയുടെ മകന്‍ സിദ്ധാർഥ്‌ ശർമ 2024 ജൂലൈ പത്തിനാണ്‌ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്‌ കമീഷന്റെ സ്റ്റാൻഡിങ്‌ കോൺസലായി നിയമിക്കപ്പെട്ടത്
മകന്‍ കമ്മിഷൻ വക്കീല്‍, കേസ് കേള്‍ക്കുന്ന ബെഞ്ചില്‍ അച്ഛന്‍; നീതിന്യായ ഔചിത്യം ചോദ്യമുനയിൽ
Published on: 

തെരഞ്ഞെടുപ്പ് കമ്മിഷനിലെ പക്ഷപാതപരമായ തീരുമാനങ്ങളുടെ പേരിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വിമർശനങ്ങൾ നേരിടുന്നതിനിടെ, വിഷയത്തിൽ മറ്റൊരു വിവാദവും ഉടലെടുക്കുകയാണ്. സുപ്രിം കോടതി ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുമായി ബന്ധപ്പെട്ടാണിത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ കേസ് പരിഗണിക്കുന്ന ശർമയുടെ മകൻ മധ്യപ്രദേശ് ഹൈക്കോടതിയിൽ കമ്മിഷന്റെ അഭിഭാഷകനായിരുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ജുഡീഷ്യറിയുടെ ഔചിത്യത്തിൽ ചോദ്യം ഉയരുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന നിയമനങ്ങളുമായി ബന്ധപ്പെട്ട 2023-ലെ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിച്ചിരുന്നു. എന്നാൽ ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ മകൻ മധ്യപ്രദേശ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനായി പ്രവർത്തിക്കുന്നു എന്ന വിവരമാണ് അഭിഭാഷക സംഘടനകളും മറ്റ് പ്രമുഖരും ചൂണ്ടിക്കാണിക്കുന്നത്.

മകന്‍ കമ്മിഷൻ വക്കീല്‍, കേസ് കേള്‍ക്കുന്ന ബെഞ്ചില്‍ അച്ഛന്‍; നീതിന്യായ ഔചിത്യം ചോദ്യമുനയിൽ
തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പ്രതിപക്ഷ രോഷം: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

ശര്‍മയുടെ മകന്‍ സിദ്ധാർഥ്‌ ശർമ 2024 ജൂലൈ പത്തിനാണ്‌ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്‌ കമീഷന്റെ സ്റ്റാൻഡിങ്‌ കോൺസലായി നിയമിക്കപ്പെട്ടത്. കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെയും സ്റ്റാൻഡിങ്‌ കോൺസലുമാണ്‌ ഇദ്ദേഹം. ​തെരഞ്ഞെടുപ്പ് കമീഷണര്‍മാരുടെ നിയമന സമിതിയിൽ നിന്ന്‌ ചീഫ്‌ ജസ്റ്റിസിനെ ഒഴിവാക്കിയുള്ള നിയമ ഭേദഗതി ചോദ്യം ചെയ്യുന്ന ഹർജികൾ പരിഗണിക്കുന്നതിലെ ഔചിത്യമില്ലായ്‌മ മുൻനിർത്തി മുൻ ചീഫ്‌ ജസ്റ്റിസ്‌ സഞ്ജീവ്‌ ഖന്നയും നിലവിലെ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്തും കേസിൽനിന്ന്‌ വിട്ടുനിന്നിരുന്നു. എന്നാൽ ജസ്റ്റിസ്‌ ശർമ ഈ മാതൃക പിന്തുടർന്നില്ല. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെട്ട നിയമന സമിതിയിൽ പക്ഷഭേദമുണ്ടാകില്ലെന്നായിരുന്നു ശർമയുടെ വിധി.

മേധയുടെ കേസും വിവാദം

നോയിഡയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്‌ട്രേറ്റ് മേധാ രൂപമിനെതിരെയുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത ഹർജിയും ജസ്റ്റിസ് ശർമ്മ ഉൾപ്പെട്ട ബെഞ്ചാണ് പരിഗണിച്ചത്. മേധാ രൂപം നിലവിലെ ചീഫ് ഇലക്ഷൻ കമ്മീഷണറായ ഗ്യാനേഷ് കുമാറിന്റെ മകളാണ്.

തൊഴിലാളി സമരം പോലെയുള്ള കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾക്ക് പകരം പ്രത്യേക ബെഞ്ചിന് മുമ്പാകെ ഈ ഹർജി എങ്ങനെ എത്തി എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. മേധാ രൂപം 2104 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. മേധയ്ക്ക് പ്രത്യേക പരിഗണന കോടതി നൽകിയെന്നാണ് സിജെപി നേതാവ് ഗൗരവ് ദാസിൻറെ ആരോപണം. കോടതിയുടെ ഈ നടപടി ആശങ്കജനകമെന്നും സിജെപി പ്രതികരിച്ചു.

മകന്‍ കമ്മിഷൻ വക്കീല്‍, കേസ് കേള്‍ക്കുന്ന ബെഞ്ചില്‍ അച്ഛന്‍; നീതിന്യായ ഔചിത്യം ചോദ്യമുനയിൽ
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

നോയിഡയിലെ തൊഴിലാളി പ്രതിഷേധത്തിൽ വിദ്യാർഥി നേതാവ് ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമ പ്രകാരം തടങ്കലിൽ വെച്ച നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിദ്യാർഥിനിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റ് അടക്കം ഉദ്യോഗസ്ഥരിൽ നിന്ന് തുക ഈടാക്കാനും ഹൈക്കോടതി നിർദേശിച്ചു. ഇതിനെതിരെയാണ് ഐഎഎസ് ഉദ്യോഗസ്ഥയായ നോയിഡ ഡിഎം മേധാ രൂപവും ഉത്തർപ്രദേശ് സർക്കാരും സുപ്രിം കോടതിയെ സമീപിച്ചത്.

ജൂലൈ 13 മുതൽ നിലവിലുള്ള സുപ്രീംകോടതി റോസ്റ്റർ പ്രകാരം ഹേബിയസ് കോർപ്പസ്, കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള കേസുകൾ ആദ്യ നാല് ബെഞ്ചുകൾക്കാണ് അനുവദിച്ചിരിക്കുന്നത്.എന്നാൽ മേധാ രൂപത്തിന്റെ ഹർജി ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഈ ബെഞ്ച് ഇത്തരം കേസുകൾ പരിഗണിക്കാറില്ലെന്നാണ് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് അസോസിയേഷൻ ഫോർ കോൺസ്റ്റിറ്റിയൂഷന്റെ ആരോപണം.

Summary

Amid criticism of Chief Election Commissioner Gyanesh Kumar over alleged biased decisions by the Election Commission, another controversy has emerged. The issue concerns Supreme Court Justice Satish Chandra Sharma. Questions over judicial propriety have arisen after reports revealed that Sharma’s son had represented the Election Commission as its counsel in the Madhya Pradesh High Court in a case involving the poll panel, while the Supreme Court bench headed by Sharma is hearing the matter.

Madism Digital
madismdigital.com