'നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനാകില്ലേ?, ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; കേന്ദ്രത്തിനെതിരെ സുപ്രിം കോടതി

പരീക്ഷാ നടപടികളിലെ പിഴവുകളും വിവാദങ്ങളും ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു
'നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനാകില്ലേ?, ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; കേന്ദ്രത്തിനെതിരെ സുപ്രിം കോടതി
Published on

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആവർത്തിച്ച് ഉയരുന്ന വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രിം കോടതി. 'ഇത് ഇങ്ങനെ മുന്നോട്ടുപോകാൻ അനുവദിക്കാനാവില്ലന്ന് വ്യക്തമാക്കിയ കോടതി, പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും വ്യക്തമാക്കി.

ജസ്റ്റിസുമാരായ പി.എസ്. നരസിംഹയും അലോക് ആരാധെയും അടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പരീക്ഷാ നടപടികളിലെ പിഴവുകളും വിവാദങ്ങളും ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. വിഷയത്തിൽ സുപ്രിം കോടതി സൂക്ഷ്മമായ നിരീക്ഷണം തുടരുമെന്നും, നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉയരുന്ന വീഴ്ചകൾക്ക് അടിയന്തരമായി അറുതി വരുത്തണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

പരീക്ഷാ നടപടികൾ പൂർണ്ണമായും സുതാര്യവും ക്രമബദ്ധവുമാണെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. പരീക്ഷകൾ മുഴുവനായും കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കേന്ദ്രത്തോട് വിശദീകരണം തേടിയ കോടതി, അത്തരമൊരു സംവിധാനത്തിൽ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ടും സമർപ്പിക്കാൻ നിർദേശിച്ചു.

വിഷയത്തില്‍ വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. വിഷയത്തിൽ സമഗ്രമായ നിലപാട് അവതരിപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. തുടർന്ന് കേസ് ജൂലൈ 27-ലേക്ക് മാറ്റി.

'നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനാകില്ലേ?, ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; കേന്ദ്രത്തിനെതിരെ സുപ്രിം കോടതി
ചിതറിപ്പോയ ഒരു സമരം, പട്ടിണികിടക്കുന്ന ഒരു മനുഷ്യൻ: ജന്തർമന്തറിലെ സിജെപി പ്രതിഷേധം സോനം വാങ്ചുക്കിലേക്ക് ചുരുങ്ങിയതെങ്ങനെ?

ഇതിനിടെ, പൊതുപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കൂടുതൽ കർശനമായ നിയമഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച നിർദേശങ്ങൾ പരിഗണിച്ചേക്കുമെന്നാണ് സൂചന. സംഘടിതമായി പരീക്ഷാ തട്ടിപ്പുകൾ നടത്തുന്നവർക്കെതിരെ കൂടുതൽ കർശനമായ ശിക്ഷയും ഉയർന്ന തുക പിഴയും ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ നീങ്ങുന്നതെന്നാണ് വിവരം. ഇതിനായി 2024-ൽ പാസാക്കിയ പബ്ലിക് എക്‌സാമിനേഷൻ (പ്രിവൻഷൻ ഓഫ് അൺഫെയർ മീൻസ്) ആക്ടിൽ ഭേദഗതികൾ വരുത്തി നിയമം കൂടുതൽ ശക്തിപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം.

'നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനാകില്ലേ?, ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; കേന്ദ്രത്തിനെതിരെ സുപ്രിം കോടതി
സിജെപി സമരവേ​ദിയിൽ സംഘർഷം; സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി ഡൽഹി പൊലീസ്

സിജെപി സമരത്തിനെതിരെ ജെഎന്‍യുവിലും സര്‍ക്കുലര്‍

അതേസമയം ഐഐടി റൂർക്കിയും ഡൽഹി സർവകലാശാലയ്ക്കും പിന്നാലെ സിജെപി സമരത്തിൽ പങ്കെടുക്കരുതെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും നിർദേശം നൽകി ജവഹർലാൽ നഹ്റു യൂണിവേഴ്സിറ്റിയും. വെള്ളിയാഴ്ചയാണ് നിർദേശം പുറത്തിറക്കിയത്. നിയമലംഘനങ്ങൾക്ക് ശക്തമായ അച്ചടക്ക നടപടികൾ നേരിടേണ്ടിവരുമെന്ന് യൂണിവേഴ്സിറ്റി മുന്നറിയിപ്പ് നൽകി.

അക്കാദമിക് സമൂഹത്തിലെ എല്ലാവരും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണം. 'വ്യക്തി സുരക്ഷയ്ക്ക് മുൻ​ഗണന നൽകണം. ജന്തർ മന്തറിലോ അതിന് സമീപത്തോ നടക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുക്കുകയോ അവിടം സന്ദർശിക്കുകയോ ചെയ്യരുത്.' സർവകലാശാല പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോഴും ഉത്തരവാദിത്തബോധത്തോടെ പെരുമാറണമെന്ന് സർവകലാശാല ഓർമ്മിപ്പിച്ചു. നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നിയമനടപടികൾക്കും സർവകലാശാലയുടെ പെരുമാറ്റച്ചട്ടപ്രകാരമുള്ള അച്ചടക്ക നടപടികൾക്കും കാരണമാകാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഐഐടി റൂർക്കി, ഡൽഹി സർവകലാശാല ഉൾപ്പെടെയുള്ള മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രതിഷേധ കേന്ദ്രങ്ങൾ സന്ദർശിക്കരുതെന്നും പ്രതിഷേധത്തിൽ പങ്കെടുക്കരുതെന്നും നേരത്തേ വിദ്യാർഥികൾക്കും അധ്യാപകർക്കും നിർദേശം നൽകിയിരുന്നു.

'നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കാനാകില്ലേ?, ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; കേന്ദ്രത്തിനെതിരെ സുപ്രിം കോടതി
പശ്ചിമഘട്ടത്തെ തുരക്കുന്ന വികസനം! കള്ളാടി ദുരന്തം നല്‍കുന്ന മുന്നറിയിപ്പ്, ചോദ്യമുനയില്‍ വയനാട് തുരങ്കപാത

അതേസമയം, വിദ്യാർഥികൾ ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്നതിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഭീഷണിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹി സർവകലാശാലയുടെ എക്‌സ് പോസ്റ്റ് പങ്കുവെച്ച അദ്ദേഹം, "ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കുന്ന വിദ്യാർഥികളെ ഭീഷണിപ്പെടുത്താൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു‌വെന്നും ഒരിക്കൽ നിങ്ങൾ ചേദ്യം ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Summary

The Supreme Court has strongly criticised the Central government over the recurring lapses in the conduct of the NEET examination, stating that "this cannot be allowed to continue." The court made it clear that it views the irregularities in the examination process with utmost seriousness.

A bench comprising Justices P.S. Narasimha and Alok Aradhe heard the petitions and directed the Centre to take effective measures to prevent the recurrence of errors and controversies in the examination process. The bench also said it would closely monitor the matter and urged the Central government to bring an immediate end to the repeated lapses associated with the NEET examination.

Madism Digital
madismdigital.com