'സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് ലാത്തിയുടെ ആവശ്യമില്ല': പൊലീസ് ക്രൂരതയ്ക്ക് സുപ്രീം കോടതിയുടെ മറുപടി

പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ 'സൻസദ് ചലോ' മാർച്ചിനുനേരെ കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ച സംഭവങ്ങളിലാണ് പരാമർശം
'സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് ലാത്തിയുടെ ആവശ്യമില്ല': പൊലീസ് ക്രൂരതയ്ക്ക് സുപ്രീം കോടതിയുടെ മറുപടി
Published on

പ്രക്ഷോഭം ഉണ്ടായി എന്നത് ലാത്തിച്ചാർജിനുള്ള ന്യായീകരണമല്ലെന്ന് സുപ്രിംകോടതി. സമാധാനപരമായ പ്രതിഷേധം നടത്താൻ എല്ലാവർക്കും അവകാശം ഉണ്ടെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയത്. ജൂലൈ 20ന് പാർലമെന്റിലേക്ക് വിദ്യാർഥികൾ നടത്തിയ 'സൻസദ് ചലോ' മാർച്ചിനുനേരെ കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ച സംഭവങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങൾ സ്വതന്ത്രമായി പരിശോധിക്കപ്പെടണമെന്ന് ചൂണ്ടിക്കാണിച്ച കോടതി, രാജ്യത്തുടനീളം പ്രകടനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഏകീകൃത പോലീസ് മാർഗ്ഗരേഖകൾ ആവശ്യമാണെന്ന് ഊന്നിപ്പറയുകയും ചെയ്തു.

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നിരീക്ഷണം ഇങ്ങനെ:

സമാധാനപരവും നിയമപരവുമായ പ്രതിഷേധങ്ങൾക്കുള്ള അവകാശം ഭരണഘടന പൂർണ്ണമായും ഉറപ്പുനൽകുന്നുണ്ട്. പ്രക്ഷോഭം സമാധാനപരമായിരിക്കുന്നിടത്തോളം കാലം, പ്രതിഷേധം നടക്കുന്നു എന്നതുകൊണ്ട് മാത്രം അതിക്രമങ്ങൾ കാണിക്കാൻ പാടില്ല. അത്തരം അതിക്രമങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് സ്വതന്ത്രമായി അന്വേഷിക്കണം. ഇത് ഡൽഹിയുടെ മാത്രം വിഷയമല്ല. പൊലീസിന്റെ പെരുമാറ്റച്ചട്ടത്തിൽ ഏകീകൃത സ്വഭാവം ആവശ്യമാണ്. സമരം നടക്കുന്നു എന്നതുകൊണ്ട് മാത്രം ലാത്തിച്ചാർജ് നടത്തണം എന്ന് അർത്ഥമില്ല. ജനാധിപത്യ പ്രക്രിയയിൽ അച്ചടക്കം ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.

'സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് ലാത്തിയുടെ ആവശ്യമില്ല': പൊലീസ് ക്രൂരതയ്ക്ക് സുപ്രീം കോടതിയുടെ മറുപടി
ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍, പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കും; സിജെപി സമരം അവസാനിപ്പിച്ചു

സംഭവത്തിൽ പരിക്കേറ്റ പൊലീസുകാരുടെ കുടുംബങ്ങൾക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദനടപടികളിൽ പങ്കാളികളാകാനുള്ള അപേക്ഷയും കോടതി അനുവദിച്ചു. പൊലീസുകാർക്കായാലും വിദ്യാർഥികൾക്കായാലും, വ്യക്തികൾക്കേൽക്കുന്ന പരിക്ക് ഒരുപോലെ ആശങ്കയുണർത്തുന്ന കാര്യമാണെന്നായിരുന്നു ജസ്റ്റിസ് ബാഗ്ചിയുടെ നിരീക്ഷണം. ഇത്തരം സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ പോലീസിന് ആവശ്യത്തിന് സുരക്ഷാ ഉപകരണങ്ങൾ നൽകാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന സർക്കാരിനോട് ഞങ്ങൾക്ക് ചോദിക്കേണ്ടി വരുമെന്നും അവർക്ക് ഹെൽമെറ്റുകളെങ്കിലും നൽകേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതുസമരങ്ങളിൽ പൊലീസ് നടപടികൾ നിയന്ത്രിക്കണമെന്നായിരുന്നു ഹരജികളിലൊന്നിലെ ആവശ്യം. മഫ്തിയിൽ പൊലീസെത്തുന്നത് തടയണമെന്നും വിദ്യാർഥികൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ കർശന നടപടി വേണമെന്നും ഹർജികളിൽ പറയുന്നു.

പ്രതിഷേധത്തിന് നേരെ വൻതോതിലുള്ള പോലീസ് വിന്യാസം, ബാരിക്കേഡുകൾ ഉയർത്തൽ, കണ്ണീർവാതകം, ലാത്തിച്ചാർജ്, വ്യാപകമായ കസ്റ്റഡിയിലെടുക്കലുകൾ എന്നിവയാണ് ഉണ്ടായതെന്നാണ് ഹർജികളിലെല്ലാം ചൂണ്ടിക്കാട്ടുന്നത്. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ ശാരീരിക ആക്രമണങ്ങൾ, വനിതാ പ്രതിഷേധക്കാർക്കെതിരായ അതിക്രമങ്ങൾ, തിരിച്ചറിയാത്തവരോ സാധാരണ വസ്ത്രധാരികളായോ എത്തിയ ഉദ്യോഗസ്ഥരുടെ ബലപ്രയോഗം എന്നിവയെക്കുറിച്ചും ഹർജിയിൽ ആരോപിക്കുന്നുണ്ട്. പൊലീസിന്റെ നടപടിയിൽ കുറഞ്ഞത് 60 പ്രതിഷേധക്കാർക്കെങ്കിലും പരിക്കേറ്റതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ ഈ ആരോപണങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണെന്നും ഹരജിക്കാർ വാദിക്കുന്നു.

'സമാധാനപരമായ പ്രക്ഷോഭങ്ങൾക്ക് ലാത്തിയുടെ ആവശ്യമില്ല': പൊലീസ് ക്രൂരതയ്ക്ക് സുപ്രീം കോടതിയുടെ മറുപടി
ധർമേന്ദ്ര പ്രധാന്റെ രാജി: വിട്ടുവീഴ്ചയില്ലാതെ സിജെപി, 'ഒളിച്ചോടില്ലെന്ന്' കേന്ദ്രം; ചർച്ചകൾ അനിശ്ചിതത്വത്തിൽ

പ്രതിഷേധം നടന്ന ദിവസങ്ങളിൽ മെട്രോ സ്റ്റേഷനുകൾ അടച്ച, ഇന്റ‍‍‍ർനെറ്റ് കണക്ഷൻ വിച്ഛേദിച്ച നടപടികളും ഹർജിക്കാർ സുപ്രിംകോടതിയെ അറിയിച്ചു. ഇത് ഡൽഹിയിലെ പ്രതിഷേത്തിന്റെ മാത്രം കാര്യമല്ലെന്നും പൊലീസിന്ർറെ നടപടിയിൽ വ്യാപകമായ വിമർശനം മുമ്പും ഉണ്ടായിട്ടുണ്ടെന്നും ഹർജിക്കാർ വാദിക്കുന്നു.

Summary

The Supreme Court has observed that the mere existence of a protest cannot justify a police lathi charge. Chief Justice Surya Kant stated that every citizen has the right to hold peaceful demonstrations.

The observation came while a Bench headed by the Chief Justice was hearing petitions seeking an investigation into the tear gas shelling and lathi charge on students during the 'Sansad Chalo' march towards Parliament on July 20. The court made the significant remark while considering the pleas

Madism Digital
madismdigital.com