'അച്ഛനെവിടെ' പരിഹാസത്തിന് മറുപടിയായി സ്ത്രീവിരുദ്ധ പരാമർശം; തമിഴ്‌നാട്ടിൽ ബിജെപി അധ്യക്ഷൻ വിവാദത്തിൽ, വ്യാപക വിമർശനം

വിജയ്‌യുടെ അമ്മയെ കുറിച്ച് വ്യക്തിപരവും സ്ത്രീവിരുദ്ധവുമായ പരാമർശമാണ് നൈനാർ നാഗേന്ദ്രൻ നടത്തിയത്
'അച്ഛനെവിടെ' പരിഹാസത്തിന് മറുപടിയായി സ്ത്രീവിരുദ്ധ പരാമർശം; തമിഴ്‌നാട്ടിൽ ബിജെപി അധ്യക്ഷൻ വിവാദത്തിൽ, വ്യാപക വിമർശനം
Published on

തമിഴ്‌നാട്ടിൽ ഒരു പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. തമിഴ്‌നാട് നിയമസഭയിൽ ഇപ്പോൾ പതിവായ, വിജയ്-ഉദയനിധി സ്റ്റാലിൻ വാക്‌പോരിന് മറുപടിയായി നൽകിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഉദയനിധിയോട് വിജയ് ചോദിക്കാറുള്ള 'അച്ഛൻ എവിടെ' എന്ന പരിഹാസത്തിന് നൈനാർ നാഗേന്ദ്രൻ സ്ത്രീവിരുദ്ധമായ മറുപടി നൽകിയതാണ് വിവാദങ്ങൾക്ക് ആധാരം.

വിജയ്‌യുടെ ഭരണപരിഷ്‌കാരങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും സംബന്ധിച്ചുള്ള ഉദയനിധിയുടെ പരിഹാസങ്ങൾക്ക് അദ്ദേഹത്തിന്റെ പിതാവും മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരോക്ഷമായി പരാമർശിച്ചാണ് വിജയ് മറുപടികൾ നൽകാറ്. ഇതിൽ പ്രധാനമാണ് വിജയ് പ്രതിപക്ഷത്തെ പരിഹസിച്ച് ചോദിക്കാറുള്ള 'അച്ഛൻ എവിടെ?' എന്ന ചോദ്യം. അതായത്, ഉദയനിധിയുടെ അച്ഛനും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനാണ് ഈ പ്രശ്നങ്ങളൊക്കെ വരുത്തി വെച്ചത് എന്നർഥം. എന്നാൽ ഈ പരിഹാസത്തിന്, വിജയ്‌യുടെ അമ്മയെ കുറിച്ച് വ്യക്തിപരവും സ്ത്രീവിരുദ്ധവുമായ മറുപടിയാണ് നൈനാർ നാഗേന്ദ്രൻ നൽകിയത്.

'നിയമസഭയിൽ കിടന്ന് 'അച്ഛൻ എവിടെ? അച്ഛൻ എവിടെ?' എന്ന് ചോദിച്ചുകൊണ്ടേയിരുന്നാൽ എങ്ങനെ അറിയാനാണ്? വീട്ടിൽ പോയി നിങ്ങളുടെ ചോദിക്കണം,അപ്പോൾ മാത്രമേ അച്ഛൻ എവിടെയാണെന്ന് അവർ നിങ്ങളോട് പറയൂ. നിയമസഭയിൽ വന്ന് അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം?' എന്നായിരുന്നു നാഗേന്ദ്രന്റെ പരാമർശം. ബിജെപി ആസ്ഥാനത്ത് നടന്ന പരിപാടിക്കിടെയാണ് നാഗേന്ദ്രൻ അധിക്ഷേപ പരാമർശമുന്നയിച്ചത്.

'അച്ഛനെവിടെ' പരിഹാസത്തിന് മറുപടിയായി സ്ത്രീവിരുദ്ധ പരാമർശം; തമിഴ്‌നാട്ടിൽ ബിജെപി അധ്യക്ഷൻ വിവാദത്തിൽ, വ്യാപക വിമർശനം
ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും മോചനവും; തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ സംഭവിച്ചതെന്ത്?

തുടർന്ന് വിജയ്‌യുടെ അമ്മയെയും സ്ത്രീത്വത്തെയും രാഷ്ട്രീയ പോരിലേക്ക് വലിച്ചിഴച്ചിന് വലിയ പ്രതിഷേധം ഉടലെടുത്തു.വ്യക്തിത്വത്തെയും സ്ത്രീകളെയും അപമാനിക്കുന്ന രീതിയിൽ സംസാരിച്ച നൈനാർ നാഗേന്ദ്രനെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ഓഫീസിൽ ഓൺലൈനായി പരാതിയെത്തിയിട്ടുണ്ട് എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഡിഎംകെ, വിസികെ തുടങ്ങിയ വിവിധ കക്ഷി നേതാക്കൾ പരാമർശം രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതാണെന്ന് വിശേഷിപ്പിക്കുകയും നാഗേന്ദ്രൻ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ, വൈസ് പ്രസിഡന്റ് ഖുശ്ബു സുന്ദർ തുടങ്ങിയ മുതിർന്ന ബിജെപി നേതാക്കളും പരാമർശത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. നൈനാറിന്റെ വാക്കുകൾ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിക്കുന്നതാണെന്നും നേതാക്കളുടെ കുടുംബാംഗങ്ങളെയും സ്ത്രീകളെയും അധിക്ഷേപിക്കുന്ന നികൃഷ്ടമായ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്നും അണ്ണാമലൈ വ്യക്തമാക്കി.

വിജയ്‌യുടെ രാഷ്ട്രീയ പ്രവർത്തനങ്ങളെ നിരന്തരം വിമർശിക്കുന്ന നൈനാർ നാഗേന്ദ്രൻ, സിനിമയിലെ ജനപ്രീതി വെച്ച് രാഷ്ട്രീയം കളിക്കാൻ ആകില്ലെന്ന് മുൻപും പ്രതികരിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ വ്യക്തിപരമായ കുടുംബബന്ധങ്ങളെയും മാതാവിനെയും അധിക്ഷേപിക്കുന്ന രീതിയിലേക്ക് പ്രസംഗം മാറിയതാണ് തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായത്. സംഭവം വിവാദമായതോടെ, ന്യായീകരണവുമായി നൈനാർ രംഗത്തെത്തിയിട്ടുണ്ട്. താൻ പറഞ്ഞത് മോശം അർഥത്തിലല്ല എന്നാണ് വിശദീകരണം.

'അച്ഛനെവിടെ' പരിഹാസത്തിന് മറുപടിയായി സ്ത്രീവിരുദ്ധ പരാമർശം; തമിഴ്‌നാട്ടിൽ ബിജെപി അധ്യക്ഷൻ വിവാദത്തിൽ, വ്യാപക വിമർശനം
പള്ളിച്ചട്ടമ്പിയിലെ 'ബലാത്സംഗ കോമഡി': ഡിജോ ജോസ് ആന്റണിക്ക് സംഭവിച്ചതെന്ത്?

നേരത്തേ, വിജയ്‌യെയും തൃഷയെയും ചേർത്ത് അധിക്ഷേപ പരാമർശം നടത്തിയും നൈനാർ വാർത്തകളിലിടം പിടിച്ചിട്ടുണ്ട്. വിജയ്‌ക്ക് രാഷ്ട്രീയത്തിൽ യാതൊരു അനുഭവവുമില്ലെന്നും തൃഷയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങി യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണമെന്നുമായിരുന്നു പരാമർശം. തുടർന്ന് തന്റെ വ്യക്തിജീവിതത്തെ രാഷ്ട്രീയ പോരുകളിലേക്ക് വലിച്ചിഴച്ചതിനെതിരെ തൃഷ രൂക്ഷമായി പ്രതികരിക്കുകയും നൈനാറിന് ലീഗൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു. പിന്നാലെ, പ്രസംഗത്തിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കാട്ടി, നൈനാർ പരസ്യമായി ഖേദം പ്രകടിപ്പിച്ചു.

Summary

BJP state president Nainar Nagenthran has sparked a new controversy in Tamil Nadu. His remarks came in response to the increasingly common war of words between Vijay and Udhayanidhi Stalin in the Tamil Nadu Assembly. The controversy erupted after Nainar Nagenthran responded in a misogynistic manner to Vijay’s taunt directed at Udhayanidhi, “Where is your father?”

Vijay often responds to Udhayanidhi’s jibes over his governance and political decisions by indirectly referring to his father, former Tamil Nadu Chief Minister M.K. Stalin. One of his most prominent taunts is the question, “Where is your father?”, directed at the opposition. The remark implies that Udhayanidhi’s father and former Chief Minister M.K. Stalin is responsible for the issues being raised.

However, Nainar Nagenthran responded to the taunt with a personal and misogynistic remark about Vijay’s mother, triggering controversy.

Madism Digital
madismdigital.com