ഉഷ്ണതരംഗത്തിൽ യൂറോപ്പിൽ 1300 മരണം; റെക്കോർഡ് ഭേദിച്ച് താപനില, 'സൈലന്റ് കില്ലർ' എന്ന് ലോകാരോഗ്യ സംഘടന

ഭൂമിയിലെ ഏറ്റവും ചൂടേറിയ ഭൂകണ്ഡമായി യൂറോപ്പ് മാറുകയാണെന്ന് ലോകാരോഗ്യ സംഘടന
ഉഷ്ണതരംഗത്തിൽ യൂറോപ്പിൽ 1300 മരണം; റെക്കോർഡ് ഭേദിച്ച് താപനില, 'സൈലന്റ് കില്ലർ' എന്ന് ലോകാരോഗ്യ സംഘടന
Published on

യൂറോപ്പിലെ ഉഷ്ണതരംഗത്തിൽ മരണം 1300 കടന്നതായി ലോകാരോഗ്യ സംഘടന. ജൂൺ 21 മുതലുള്ള കണക്കുകളാണ് സംഘടന പുറത്തുവിട്ടത്. കഠിനമായ ചൂടും ഈർപ്പവും നിറഞ്ഞ അന്തരീക്ഷത്തിൽ ശരീരത്തിന് താങ്ങാനാവാതെ വരുന്ന താപസമ്മർദം ഒരു സൈലൻറ് കില്ലറായി മാറിയിരിക്കുകയാണെന്നാണ് സംഘടനാ ഡയറക്ടർ ടെഡ്രോസ് അഥാനം വ്യക്തമാക്കുന്നത്. മരിച്ചവരെല്ലാം തന്നെ 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്.

ഭൂമിയിലെ ഏറ്റവും ചൂടേറിയ ഭൂകണ്ഡമായി യൂറോപ്പ് മാറുകയാണെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്ർറെ പശ്ചാത്തലത്തിൽ അടിയന്തരമായി ഒരു ഹീറ്റ് ഹെൽത്ത് ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ സംഘടന ഇയു രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.

ജർമനിയിൽ തുടർച്ചയായ മൂന്നാം ദിവസവും റെക്കോർഡ് താപനില രേഖപ്പെടുത്തി. ഞായറാഴ്ച, ബ്രാൻഡൻബർഗിലെ കോഷൻ എന്ന ഗ്രാമപ്രദേശത്ത് 41.7 ഡിഗ്രി സെൽഷ്യസ് ആണ് താപനിലയുണ്ടായിരുന്നത്. ഇതോടെ ശനിയാഴ്ച സാക്‌സണി-അൻഹാൾട്ടിലെ ഡ്രെവിറ്റ്സിൽ രേഖപ്പെടുത്തിയ 41.5 ഡിഗ്രി സെൽഷ്യസ് എന്ന റെക്കോർഡും തകർക്കപ്പെട്ടു.

ഉഷ്ണതരംഗത്തിൽ യൂറോപ്പിൽ 1300 മരണം; റെക്കോർഡ് ഭേദിച്ച് താപനില, 'സൈലന്റ് കില്ലർ' എന്ന് ലോകാരോഗ്യ സംഘടന
യൂറോപ്പിനെ വിഴുങ്ങി ഉഷ്ണതരംഗം, ഫ്രാൻസിൽ 40 മുങ്ങിമരണങ്ങൾ; റെക്കോർഡ് ചൂടിൽ ഗതാഗതവും ജനജീവിതവും സ്തംഭനത്തിൽ

പ്രാഗിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കുള്ള ഡോക്സാനിയിൽ 41.9 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഔദ്യോഗിക താപനിലയാണിത്. ചെക്ക് റിപ്പബ്ലിക്കിന്റെ ദേശീയ കാലാവസ്ഥാ നിരീക്ഷണ ശൃംഖലയിൽ ആദ്യമായാണ് 41 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില രേഖപ്പെടുത്തുന്നതെന്നും അധികൃതർ അറിയിച്ചു.

പോളണ്ടിലും അതിശക്തമായ ചൂട് അനുഭവപ്പെടുകയാണ്. അതിർത്തി നഗരമായ സ്ലുബിസെയിൽ 40.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഇത് സ്ഥിരീകരിക്കപ്പെട്ടാൽ, 1994-ൽ ഇതേ നഗരത്തിൽ രേഖപ്പെടുത്തിയ 39.5 ഡിഗ്രി സെൽഷ്യസ് എന്ന രാജ്യത്തിന്റെ മുൻ റെക്കോർഡ് മറികടക്കും. 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനില മധ്യ-കിഴക്കൻ യൂറോപ്പിൽ അത്യപൂർവമായ സംഭവമായാണ് കണക്കാക്കപ്പെടുന്നത്.

ഫ്രാൻസിനെയും ഉഷ്ണതരംഗം രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. അതിശക്തമായ ചൂട് അനുഭവപ്പെട്ട കാലയളവിൽ ശരാശരിയേക്കാൾ 1,000-ത്തിലധികം അധിക മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഉഷ്ണതരംഗത്തിൽ യൂറോപ്പിൽ 1300 മരണം; റെക്കോർഡ് ഭേദിച്ച് താപനില, 'സൈലന്റ് കില്ലർ' എന്ന് ലോകാരോഗ്യ സംഘടന
ചൂട് തന്നെ ചൂട്; ഇന്ത്യയ്ക്കും യൂറോപ്പിനും പരസ്പരം പഠിക്കാനേറെയുണ്ട്, അനുമാനങ്ങളിലൂന്നി ഇനി നിലനില്പ് സാധ്യമല്ല !

ദേശീയ ഹീറ്റ്-ഹെൽത്ത് ആക്ഷൻ പ്ലാനുകൾ ഉൾപ്പെടെ രാജ്യങ്ങളുടെ തയ്യാറെടുപ്പും പൊതുജനാരോഗ്യ പ്രതികരണവും ശക്തിപ്പെടുത്താൻ അംഗരാജ്യങ്ങളുമായും പങ്കാളികളുമായും പ്രവർത്തിച്ചുവരികയാണെന്നാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്.

കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനമനുസരിച്ച്, നിലവിലെ ഹീറ്റ് ഡോം അടുത്ത ദിവസങ്ങളിൽ കിഴക്കോട്ട് നീങ്ങും. ഇതോടെ മധ്യ യൂറോപ്പിലെയും ബാൽക്കൻ മേഖലയിലെയും ചില ഭാഗങ്ങളിൽ അപകടകരമായ ഉയർന്ന താപനില അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, പശ്ചിമ യൂറോപ്പിൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

കനത്ത ചൂടിനെ വെല്ലാൻ ആവശ്യമായതെല്ലാം കരുതുകയാണ് ജനങ്ങൾ. ഫാനും എസിയും കൂളറുമുൾപ്പടെ ചൂട് കുറയ്ക്കാനുള്ള ഉപകരണങ്ങളെല്ലാം അതിവേഗം വിറ്റുതീരുകയാണ്. പൊതുവേ തണുപ്പൻ കാലാവസ്ഥയായതിനാൽ യൂറോപ്പിൽ വീടുകളിലൊന്നും തന്നെ ശീതീകരണ സംവിധാനങ്ങളില്ല.

The World Health Organization has reported that the death toll from Europe's ongoing heat wave has crossed 1,300, based on data collected since June 21.

WHO Director-General Tedros Adhanom Ghebreyesus said that heat stress—caused by extreme heat and humidity overwhelming the body's ability to regulate its temperature—has become a silent killer. All of those who died were over the age of 65.

The WHO also warned that Europe is becoming the fastest-warming continent on Earth. In light of climate change, the agency has urged European Union member states to urgently develop and implement Heat Health Action Plans.

Madism Digital
madismdigital.com