ഗള്‍ഫ് രാജ്യങ്ങളില്‍ ചൈന നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ലക്ഷ്യമെന്ത്? ട്രംപിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നു

ഹോർമൂസിലെ അമേരിക്കന്‍ ഇടപെടലുകള്‍ ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്
ഗള്‍ഫ് രാജ്യങ്ങളില്‍ ചൈന നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ലക്ഷ്യമെന്ത്? ട്രംപിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നു
Published on

അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ നിര്‍ണായക നയതന്ത്ര നീക്കങ്ങളുമായി ചൈന. ഗള്‍ഫ് രാജ്യങ്ങളുമായുള്ള സൗഹൃദം ശക്തമാക്കാന്‍ ചൈന നയതന്ത്ര ഇടപെടലുകള്‍ നടത്തും. ചൈന ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് അമേരിക്ക-ഇസ്രയേല്‍ സഖ്യത്തിന് ശുഭകരമായ സൂചനകളല്ല നല്‍കുന്നത്. നേരത്തെ ഹോര്‍മൂസ് വഴി കടന്നുപോകുന്ന ചൈനീസ് കപ്പലുകള്‍ ആക്രമിക്കപ്പെട്ടാല്‍ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെ ഇറാന്റെയും അമേരിക്കയുടെയും പിന്തുണയോടെ ചൈനീസ് കപ്പല്‍ ഹോര്‍മൂസ് കടന്നുപോകുകയും ചെയ്തു.

ഗള്‍ഫ് രാജ്യങ്ങളില്‍ ചൈന നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ലക്ഷ്യമെന്ത്? ട്രംപിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നു
വിജയമോ കീഴടങ്ങലോ? വെടിനിർത്തൽ ഇറാനിൽ, കൊണ്ടത് മാഗയിൽ; ട്രംപിന്റെ പ്രസ്ഥാനത്തില്‍ കടുത്ത ഭിന്നത

മേഖലയിലെ സമാധാനപരമായ സഹവര്‍ത്തിത്വം, വികസനങ്ങള്‍ക്കും സുരക്ഷാ നയങ്ങള്‍ക്കും ഇടയിലെ മികച്ച ഏകോപനം, അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കല്‍, ദേശീയപരമാധികാരത്തോടുള്ള പരസ്പര ബഹുമാനം എന്നീ നാലിന നിര്‍ദേശങ്ങളാണ് ചൈന ഇപ്പോള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്‍ ആണവായുധവുമായി മുന്നോട്ടുപോവുകയും യുദ്ധം ട്രംപ് ഭരണകൂടം യുദ്ധം അവസാനിപ്പിക്കാതിരിക്കുകയും ചെയ്താല്‍ ഇത് പാലിക്കപ്പെടില്ല. അമേരിക്കന്‍ താല്‍പ്പര്യത്തിന് വിരുദ്ധമായ സമീപനം ചൈന സ്വീകരിക്കുമെന്ന് നേരിട്ട് ബെയ്ജിങ് പറഞ്ഞിട്ടില്ലെങ്കിലും നിലവിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഹോര്‍മൂസിലെ ട്രംപ് ഇടപെടല്‍ ചെറിയ പടലപിണക്കങ്ങള്‍ക്ക് വഴിതുറന്നിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ ചൈന നടത്തുന്ന നയതന്ത്ര നീക്കങ്ങളുടെ ലക്ഷ്യമെന്ത്? ട്രംപിന് മേല്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നു
ഹോർമുസിനു പിന്നാലെ ബാബ് അൽ-മന്ദബ്; ഹൂതികളുടെ ഇടപെടലോടെ രൂക്ഷമാകുന്ന പശ്ചിമേഷ്യൻ യുദ്ധം

ഇതര രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കാത്ത ഇടപെടലുകളെ ബെയ്ജിങ് ശക്തമായി എതിര്‍ക്കുമെന്നാണ് അധികൃതരുടെ നിലപാട്. ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരായ യുഎസിന്റെ ബ്ലോക്കേഡ് അപകടകരവും നിരുത്തരവാദപരവുമാണെന്ന് ചൈന പരസ്യമായി നിലപാട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യം കൂടിയാണിത്. അമേരിക്കയുടെ പുതിയ നടപടി വെടിനിര്‍ത്തലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ചൈനയ്ക്കുണ്ട്. ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള 42 ശതമാനത്തിലേറെ ക്രൂഡ് ഓയിലും നിലവില്‍ ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് എത്തിച്ചേരുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് അടച്ചിടുന്നത് വലിയ പ്രതിസന്ധിയും സൃഷ്ടിക്കും.

യുഎസ് ഭീഷണി വകവെക്കാതെ ചൈന

ഹോര്‍മൂസിന്റെ അധികാരം പിടിച്ചെടുക്കുന്നുവെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചൈന നിര്‍ണായകമായ മറ്റൊരു നീക്കം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 'റിച്ച് സ്റ്റാറി' എന്ന ചൈനീസ് ബന്ധമുള്ള കപ്പല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ മുന്നറിയിപ്പ് അവഗണിച്ച് സഞ്ചരിച്ചുവെന്നാണ് സൂചന. അനുമതിയോടെയും കപ്പലുകള്‍ കടന്നുപോകുന്നുണ്ട്.

English Summary: China is intensifying its diplomatic engagement with Gulf nations ahead of Iran-US talks, a move that could reshape regional alliances and increase pressure on the US, particularly on Donald Trump’s strategy in the Middle East.

Related Stories

No stories found.
Madism Digital
madismdigital.com