അമേരിക്കയെ തുരത്താൻ ഇറാന് ചൈനയുടെ രഹസ്യ സഹായം? റിപ്പോർട്ട് പുറത്തുവിട്ട് വാൾസ്ട്രീറ്റ് ജേണൽ, തള്ളി ട്രംപ്

ജൂലൈ 17ന് വടക്കുകിഴക്കൻ ജോർദാനിലെ മുവഫാഖ് സാൽതി എയർ ബേസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്
അമേരിക്കയെ തുരത്താൻ ഇറാന് ചൈനയുടെ രഹസ്യ സഹായം? റിപ്പോർട്ട് പുറത്തുവിട്ട് വാൾസ്ട്രീറ്റ് ജേണൽ, തള്ളി ട്രംപ്
Published on

ജോർദാനിലെ യു.എസ് എയർഫോഴ്സ് ആക്രമണത്തിന്, ഇറാന് ചൈന സഹായം നൽകിയെന്ന വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. മൂന്ന് അമേരിക്കൻ സൈനികരുടെ മരണത്തിനിടയാക്കിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പിന്നിൽ ചൈനീസ് സ്ഥാപനങ്ങൾ നൽകിയ ഉപഗ്രഹ ചിത്രങ്ങൾക്കും വിവരങ്ങൾക്കും പങ്കുണ്ടെന്നായിരുന്നു കണ്ടെത്തൽ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുൻപ് പുറത്തുവന്ന കണ്ടെത്തൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തലുണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈ 17ന് വടക്കുകിഴക്കൻ ജോർദാനിലെ മുവഫാഖ് സാൽതി എയർ ബേസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. 24 മണിക്കൂറിനിടെ മൂന്ന് തവണ ആക്രമണമുണ്ടായി. സൈനികരുടെ മരണം കൂടാതെ, താവളത്തിലുണ്ടായിരുന്ന ചെറുതും വലുതുമായ യുദ്ധവിമാനങ്ങൾക്കും നാശനഷ്ടമുണ്ടായി. ലോകത്തിൽ തന്നെ, അമേരിക്കയുടെ അതീവ സുരക്ഷിത താവളമാണ് ജോർദാനിലേത്. ഇവിടെ ആക്രമണം നടത്താനായി താവളത്തിന്റെ വിവരങ്ങളും ഉപഗ്രഹ ചിത്രങ്ങളും ചൈനീസ് സ്ഥാപനങ്ങൾ ഇറാന് കൈമാറിയെന്നാണ് വാൾ സ്ട്രീറ്റ് ജേണൽ കണ്ടെത്തിയത്.

എന്നാൽ ആരോപണം ചൈന തള്ളി. ഒരു ചൈനീസ് കമ്പനിയും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും ഇറാനുമായുള്ള സഹകരണം രാജ്യാന്തര നിയമങ്ങൾക്കനുസരിച്ചാണെന്നും അമേരിക്കയിലെ ചൈനീസ് എംബസി വ്യക്തമാക്കി. നിലവിലെ സംഘർഷ സാഹചര്യം ഉപയോഗപ്പെടുത്തി ചൈനയെ മനപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും എംബസി ആരോപിച്ചു.

അമേരിക്കയെ തുരത്താൻ ഇറാന് ചൈനയുടെ രഹസ്യ സഹായം? റിപ്പോർട്ട് പുറത്തുവിട്ട് വാൾസ്ട്രീറ്റ് ജേണൽ, തള്ളി ട്രംപ്
അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷം: അഞ്ച് ഇറാനിയൻ എണ്ണക്കപ്പലുകൾ യുഎസ് തകർത്തു; ജോർദാനിലെ സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം

അതിനിടെ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കഴിഞ്ഞ മാസങ്ങളിൽ കൂടിക്കാഴ്ച നടത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ചൈനയുടെ നീക്കങ്ങൾ യുദ്ധത്തിന്റെ ദിശയിൽ കാര്യമായ മാറ്റമുണ്ടാക്കിയിട്ടില്ലെന്നാണ് പറഞ്ഞത്. എന്നാൽ ഇറാന്റെ പ്രവർത്തനങ്ങൾക്ക് ചൈനീസ് സഹായത്തിന് പുറമെ ഇറാന്റെ സ്വന്തം ഉപഗ്രഹങ്ങളും റഷ്യ നൽകുന്ന വിവരങ്ങളും ഉപയോഗിക്കുന്നുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പശ്ചിമേഷ്യയിലെ യുഎസ് നാവിക കപ്പലുകളെ നിരീക്ഷിക്കുന്നതിനും ചൈനയോ റഷ്യയോ ഇറാനെ ഇനിയും സഹായിച്ചേക്കുമെന്ന ആശങ്കയും അമേരിക്കയ്ക്കുണ്ട്.

അതേസമയം ഇറാന് വേണ്ടി ചൈന ഇടപെടൽ നടത്തിയെന്ന റിപ്പോർട്ടിനോട് മൃദുസമീപനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഇനിയിപ്പോൾ ചൈന ചാരവൃത്തി നടത്തിയെങ്കിൽ തന്നെ അത് അമേരിക്കയും ചെയ്യാറുള്ളതാണെന്നും അത് കോപ്പിയടിച്ചതേ ഉള്ളൂവെന്നുമായിരുന്നു പ്രതികരണം. ഷീ ജിൻപിങ് തന്നോടും അമേരിക്കയോടും മര്യാദയോടെയുള്ള സമീപനമേ സ്വീകരിച്ചിട്ടുള്ളൂ എന്നും തിരിച്ചങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും ട്രംപ് കൂട്ടിച്ചേർക്കുന്നുണ്ട്. സെപ്റ്റംബർ 24നാണ് ഷീ-ട്രംപ് കൂടിക്കാഴ്ച.

Summary

The Wall Street Journal reported recently that China had provided assistance to Iran for the U.S. Air Force strike in Jordan. The report found that satellite imagery and information supplied by Chinese companies played a role in the ballistic missile attack that killed three American soldiers. The findings, which emerged ahead of a planned meeting between U.S. President Donald Trump and Chinese President Xi Jinping, were seen as potentially straining diplomatic ties between the two countries.

Madism Digital
madismdigital.com