ആ ഡിഎൻഎ 11,000 വർഷം മുമ്പത്തേത്; വടക്കൻ ബ്രിട്ടനിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യൻ ഒരു 'മൂന്നു വയസുകാരി'

മെസോലിത്തിക്ക് യുഗത്തിലെ ശവസംസ്കാര രീതികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നതാണ് പുതിയ കണ്ടെത്തൽ
ആ ഡിഎൻഎ 11,000 വർഷം മുമ്പത്തേത്; വടക്കൻ ബ്രിട്ടനിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യൻ ഒരു 'മൂന്നു വയസുകാരി'
Published on

വടക്കൻ ബ്രിട്ടനിൽ ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങൾ, ഏകദേശം 11,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു പെൺകുട്ടിയുടേത്. കുംബ്രിയ കൌണ്ടിയിലെ ഗ്രേറ്റ് ഉർസ്വിക്കിൽ ഹീനിംഗ് വുഡ് ബോൺ എന്ന ഒരു ഗുഹയിൽനിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ഇത്. എല്ലുകളുടെ ശേഷിപ്പുകളായിരുന്നു ഇതെന്നതിനാൽ ശ്മശാനഭൂമിയാണിവിടം എന്ന നിഗമനത്തിൽ ശാസ്ത്രജ്ഞരെത്തി.

ആ ഡിഎൻഎ 11,000 വർഷം മുമ്പത്തേത്; വടക്കൻ ബ്രിട്ടനിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യൻ ഒരു 'മൂന്നു വയസുകാരി'
മനുഷ്യ സഹവാസം നായ്ക്കളുടെ തലച്ചോറിനെ മാറ്റിയോ? നിർണായക കണ്ടെത്തലുമായി പുതിയ പഠനം

ഏറെനാളത്തെ പരിശ്രമത്തിനൊടുവിൽ ഇവയിൽനിന്ന് ഡിഎൻഎ വേർതിരിച്ചെടുത്തപ്പോഴാണ് ഇതൊരു പെൺകുട്ടിയുടേതാണെന്നും 11,000 വർഷങ്ങൾക്ക് മുമ്പ്, ശിലായുഗത്തിൽ ജീവിച്ചിരുന്ന കുട്ടിയാണിതെന്ന് കണ്ടെത്തുന്നതും.

മൂന്നു വയസ്സുള്ള കുട്ടിയുടേതാണ് ഡിഎൻഎ. മരിക്കുന്ന സമയത്തെ പ്രായമാണിത്. ഇതാദ്യമായാണ് ഇത്രയും പഴക്കമുള്ള ഒരു മനുഷ്യാവശിഷ്ടത്തിന്റെ പ്രായം കൃത്യമായി കണക്കാക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ.റിക്ക് പീറ്റേഴ്സൺ അഭിപ്രായപ്പെട്ടു.

ആ ഡിഎൻഎ 11,000 വർഷം മുമ്പത്തേത്; വടക്കൻ ബ്രിട്ടനിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യൻ ഒരു 'മൂന്നു വയസുകാരി'
ഭൂമിക്കപ്പുറത്തും ജീവനുണ്ടോ? അമിനോ ആസിഡുകൾ നൽകും നിർണാക വിവരങ്ങൾ

മെസോലിത്തിക്ക് യുഗത്തിലെ ശവസംസ്കാര രീതികളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്നതാണ് നിലവിലെ കണ്ടെത്തൽ. ഈ കാലഘട്ടത്തിലേതായി വടക്കുപടിഞ്ഞാറൻ യൂറോപ്പിൽ കണ്ടെത്തിയിട്ടുള്ള, ഏറ്റവും പഴക്കം ചെന്ന മൂന്നാമത്തെ ശ്മശാനമാണിതെന്നാണ് ഗവേഷകർ അറിയിക്കുന്നത്. ബ്രിട്ടനിൽ ഹിമയുഗത്തിനുശേഷം മനുഷ്യസാന്നിധ്യമുണ്ടായതിന്റെ ആദ്യകാല തെളിവുകളിലൊന്ന് ഈ അവശിഷ്ടങ്ങളാണെന്നും അവർ വ്യക്തമാക്കി.

ഗുഹയിൽനിന്നുള്ള കണ്ടെത്തലുകൾ, ഈ സ്ഥലം സംസ്കാരച്ചടങ്ങുകൾക്കായി ഉപയോഗിച്ചിരുന്നുവെന്ന നിഗമനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ഏകദേശം മാനിന്റെ പല്ലും മണികൾ ഉൾപ്പടെയുള്ള ആഭരണങ്ങളുടെ അവശിഷ്ടങ്ങളും പുരാവസ്തുശാസ്ത്രജ്ഞർ അടുത്തിടെ കണ്ടെത്തിയിരുന്നു.

അവശിഷ്ടങ്ങളുടെ അതേ കാലത്തേക്ക് തന്നെയാണ് ഈ ആഭരണങ്ങളുടെ കാലനിർണയവും പോകുന്നത്. ഇത് ഇവിടം ശ്മശാനഭൂമി തന്നെ എന്ന വാദങ്ങൾക്ക് ഊന്നൽ നൽകുന്നുണ്ടെന്നും ആ കാലഘട്ടത്തിൽ ഗുഹാസംസ്കാരങ്ങൾക്ക് ഉണ്ടായിരുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതെളിക്കുന്നുണ്ടെന്നും റിക്ക് കൂട്ടിച്ചേർത്തു.

ആ ഡിഎൻഎ 11,000 വർഷം മുമ്പത്തേത്; വടക്കൻ ബ്രിട്ടനിലെ ഏറ്റവും പ്രായം ചെന്ന മനുഷ്യൻ ഒരു 'മൂന്നു വയസുകാരി'
മനുഷ്യ സ്വപ്‌നങ്ങള്‍ ചന്ദ്രനും ചൊവ്വയും കടക്കുന്നു; ടൈറ്റനിലേക്കുള്ള യാത്ര ചര്‍ച്ചയാക്കി ശാസ്ത്രലോകം

മരണാനന്തര ജീവിതത്തിലേക്കുള്ള കവാടമായതാണ് ശിലായുഗത്തിലെ മനുഷ്യർ ഗുഹകളെ കണ്ടിരുന്നത്. ഗുഹകളിൽ നിന്ന് എല്ലുകളടക്കം കണ്ടെത്തുന്നതിന് കാരണവും ഇതാണ്. നിലവിൽ കണ്ടെത്തിയിരിക്കുന്ന ശേഷിപ്പുകൾക്ക് മുന്നേ 10,000 വർഷങ്ങൾക്ക് മുമ്പുള്ള ഒരു ശ്മശാനഭൂമിയുടെ ശേഷിപ്പുകളും വടക്കൻ ബ്രിട്ടനിൽ കണ്ടെത്തിയിരുന്നു.

English Summary: The oldest human remains ever discovered in northern Britain belong to a young girl who lived around 11,000 years ago. The remains were found three years ago in a cave called Heaning Wood Bone Cave in Great Urswick, Cumbria County. Since only skeletal remains were recovered, scientists concluded that the site had been used as a burial ground.

Madism Digital
madismdigital.com