ന്യൂയോർക്ക് ടൈംസ് മുതൽ ജപ്പാൻ വരെ; 'പാറ്റ പ്രതിഷേധത്തെ' സമഗ്രമായി കവർ ചെയ്ത് പാശ്ചാത്യ മാധ്യമങ്ങൾ

എസ്ഐആർ ക്രമക്കേടുകൾ, കോക്രോച്ച് ജനതാ പാർട്ടിയുടെ വളർച്ച, ജനപ്രതിനിധികളടക്കമുള്ള പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പൊലീസ് നടത്തുന്ന അതിക്രമങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് റിപ്പോർട്ടുകളെല്ലാം
ന്യൂയോർക്ക് ടൈംസ് മുതൽ ജപ്പാൻ വരെ; 'പാറ്റ പ്രതിഷേധത്തെ' സമഗ്രമായി കവർ ചെയ്ത് പാശ്ചാത്യ മാധ്യമങ്ങൾ
Published on: 

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സംഘർഷപരമ്പര സമഗ്രമായി കവർ ചെയ്ത് പാശ്ചാത്യ മാധ്യമങ്ങൾ. ബിജെപി സർക്കാരിനുള്ള രാഷ്ട്രീയ വെല്ലുവിളിയായും ജനാധിപത്യ സ്ഥാപനങ്ങളുടെ കടുത്ത പരീക്ഷണവുമായാണ് ബിബിസി, ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ സമരത്തെ ചിത്രീകരിക്കുന്നത്. എസ്ഐആർ ക്രമക്കേടുകൾ, കോക്രോച്ച് ജനതാ പാർട്ടിയുടെ വളർച്ച, ജനപ്രതിനിധികളടക്കമുള്ള പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പൊലീസ് നടത്തുന്ന അതിക്രമങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് റിപ്പോർട്ടുകളെല്ലാം തന്നെ.

നിലവിലെ രാഷ്ട്രീയ ഏറ്റുമുട്ടലുകളുടെ പ്രധാന കാരണം എസ്.ഐ.ആർ (SIR) പ്രക്രിയയാണെന്ന വാദത്തിനാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വാർത്തകളിൽ വലിയ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. യു.എസ്, യു.കെ, ജപ്പാൻ എന്നിവിടങ്ങളിലെ മുഖ്യധാരാ മാധ്യമങ്ങളിലെല്ലാം ആദ്യപേജിൽ തന്നെയാണ് ഡൽഹി പ്രതിഷേധങ്ങളുടെ വാർത്ത.

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ദേശീയ തലത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി എന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്. വ്യാജ വോട്ടർമാരെയും മരണപ്പെട്ടവരെയും ഒഴിവാക്കാനാണ് പരിഷ്കരണം എന്ന കേന്ദ്ര സർക്കാർ വാദം സൂചിപ്പിച്ച റിപ്പോർട്ടിൽ, പ്രതിപക്ഷം ഉയർത്തുന്ന വോട്ട് ചോരി ആരോപണങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ന്യൂയോർക്ക് ടൈംസ് മുതൽ ജപ്പാൻ വരെ; 'പാറ്റ പ്രതിഷേധത്തെ' സമഗ്രമായി കവർ ചെയ്ത് പാശ്ചാത്യ മാധ്യമങ്ങൾ
മാധ്യമപ്രവർത്തകർ 'അത്' ചോദിച്ച് വാങ്ങിയതെന്ന് ഡൽഹി പൊലീസ്; ചർച്ചയാവണം ഈ മാർഗനിർദേശങ്ങൾ!

വോട്ടർ പട്ടിക പരിഷ്കരണത്തിലൂന്നി തന്നെയാണ് ബിബിസിയുടെയും റിപ്പോർട്ടുകൾ. പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കരട് വോട്ടർ പട്ടികയിൽ നിന്ന് 13 കോടിയിലധികം ആളുകൾ പുറത്തായ കാര്യം ഊന്നിപ്പറയുന്നുമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷണിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ പിന്തുടർന്ന് വന്ന ഏകാധിപത്യ സമീപനം ചൂണ്ടിക്കാട്ടിയ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പരാമർശിച്ചാണ് ബിബിസി വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ദാരിദ്ര്യവും വോട്ടവകാശ നിഷേധവും കടുത്ത ഭാഷയിൽ അവതരിപ്പിച്ച അൽ ജസീറ, ദശലക്ഷക്കണക്കിന് യോഗ്യരായ വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കാൻ സാധ്യതയുള്ള ഒരു പ്രക്രിയയായാണ് എസ്ഐആറിനെ വിശേഷിപ്പിച്ചത്. പ്രക്രിയ ദരിദ്രരെയും ന്യൂനപക്ഷ സമുദായങ്ങളെയും നേരിട്ട് ബാധിക്കുന്നുവെന്നും തിരഞ്ഞെടുപ്പ് അട്ടിമറിയായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾക്കെതിരെയുള്ള വിശാലമായ പ്രചാരണത്തിന്റെ പ്രധാന കേന്ദ്രബിന്ദുവായി ഇത് മാറിയിരിക്കുന്നുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഒരു ഇന്ർറർനെറ്റ് ജോക്കിൽ നിന്നും വലിയൊരു സാമൂഹിക രാഷ്ട്രീയ ശക്തിയായി സിജെപി മാറിയതിന്റെ തുടർ ചലനങ്ങളായി ന്യൂയോർക്ക് ടൈംസ് പ്രക്ഷോഭങ്ങളെ വീക്ഷിക്കുന്നുണ്ട്. ബിബിസിയും സമാനരീതിയിൽ സിജെപിയുടെ വളർച്ച തന്നെയാണ് ഫോക്കസ് ചെയ്യുന്നത്. ജനാധിപത്യപരമായ ഉത്തരവാദിത്തിനും തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു ദേശീയ പ്രസ്ഥാനമായി സിജെപി മാറിയെന്ന് ബിബിസി എടുത്ത് പറയുന്നു.

ന്യൂയോർക്ക് ടൈംസ് മുതൽ ജപ്പാൻ വരെ; 'പാറ്റ പ്രതിഷേധത്തെ' സമഗ്രമായി കവർ ചെയ്ത് പാശ്ചാത്യ മാധ്യമങ്ങൾ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ കഴിയുമോ? ഭരണഘടനയും നിയമവും പറയുന്നത് എന്ത്?

ശനിയാഴ്ച ഡൽഹിയിലുണ്ടായ അതിക്രമങ്ങളെ രൂക്ഷമായ ഭാഷയിലാണ് പാശ്ചാത്യ മാധ്യമങ്ങളെല്ലാം തന്നെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരാൽ ചുറ്റപ്പെട്ടും, മെട്രോ അടക്കമുള്ള ഗതാഗതമാർഗങ്ങൾ റദ്ദാക്കപ്പെട്ടും രാജ്യതലസ്ഥാനം ഒരു കോട്ടയായി മാറിയെന്ന് ബിബിസിയും DWഉം റിപ്പോർട്ട് ചെയ്തു. സംഘർഷങ്ങൾ ലൈവായി കവർ ചെയ്ത ന്യൂയോർക്ക് ടൈംസ്, പൊലീസുകാരുടെ അതിക്രമങ്ങളോട് പ്രതിരോധം തീർക്കുന്ന പ്രതിഷേധക്കാരുടെ ക്യാരിക്കേച്ചർ ചിത്രം ഒപ്പം നൽകുകയും ചെയ്തു. തടങ്കൽ ബസുകളിൽ പൊലീസ് കയറ്റിക്കൊണ്ടുപോകുന്ന പ്രതിഷേധക്കാരുടെയും ഡൽഹിയിലെ വിപുലമായ സുരക്ഷാ സന്നാഹങ്ങളുടെയും ചിത്രങ്ങളായിരുന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുകളിലേറെയും.

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ തകർച്ച ചൂണ്ടിക്കാട്ടിയുള്ള ഇൻഡിപെൻഡെന്റ് റിപ്പോർട്ടും ഇതിനൊപ്പം തന്നെ ശ്രദ്ധയാകുന്നുണ്ട്. ഡൽഹി പ്രതിഷേധങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന അതിക്രമങ്ങൾ ഇന്ത്യയിൽ മാധ്യമപ്രവർത്തനം എത്രത്തോളം അപകടത്തിലാണെന്ന് വെളിവാക്കുന്നുവെന്നാണ് റിപ്പോർട്ട്.

'ഡൽഹിയിലെ പ്രക്ഷോഭ അടിച്ചമർത്തലിൽ ആയിരങ്ങളെ കസ്റ്റഡിയിലെടുത്തു; കോക്രോച്ച് നേതാവും പിടിയിൽ’ എന്ന തലക്കെട്ടിലാണ് ദി ഗാഡിയൻ വാർത്ത പ്രസിദ്ധീകരിച്ചത്. ഡൽഹി ‘കടുത്ത ലോക്ക്ഡൗണിലാണ്’ എന്ന് വിശേഷിപ്പിച്ച പത്രം, എതിർപ്പുകൾ അടിച്ചമർത്താനുള്ള സർക്കാരിന്റെ നീക്കങ്ങളെ എടുത്തുപറഞ്ഞു. കൂട്ട അറസ്റ്റുകൾ, ബാരിക്കേഡുകൾ, ഗതാഗത നിയന്ത്രണങ്ങൾ എന്നിവയെക്കുറിച്ച് റിപ്പോർട്ട് ചെയ്തതോടൊപ്പം, പൗരാവകാശങ്ങൾക്ക് നേരെയുള്ള ആക്രമണം, ജനാധിപത്യപരമായ ഉത്തരവാദിത്തം, ഇലക്ഷൻ കമ്മീഷനിലുള്ള വിശ്വാസ്യതയുടെ തകർച്ച എന്നിവയും പത്രം പരിശോധിച്ചു.

'ഇലക്ഷൻ കമ്മീഷണർക്കെതിരായ സമരം തടയാൻ ആയിരങ്ങളെ കസ്റ്റഡിയിലെടുത്ത് ഇന്ത്യ; ഡൽഹി ലോക്ക്ഡൗണിൽ’ എന്ന തലക്കെട്ടിലായിരുന്നു ദി സ്ട്രെയിറ്റ്സ് ടൈംസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രധാനമായും റോയിട്ടേഴ്സ് അധിഷ്ഠിത വിവരങ്ങൾ അടങ്ങിയ വാർത്തയിൽ, സുരക്ഷാ നടപടികൾക്കും വോട്ടർ പട്ടിക പരിഷ്കരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾക്കുമാണ് പത്രം മുൻഗണന നൽകിയത്. 2,000-ത്തിലധികം പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തതും, മെട്രോ സ്റ്റേഷനുകൾ അടച്ചതും, മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണങ്ങളും റിപ്പോർട്ടിൽ എടുത്തുപറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ വിമർശനവും, ഇത്തരത്തിലുള്ള പരാമർശങ്ങൾ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണെന്ന ഇന്ത്യയുടെ മറുപടിയും പത്രം നൽകിയിട്ടുണ്ട്. ‘തിരഞ്ഞെടുപ്പ് മേധാവിക്കെതിരായ രണ്ടാം ദിവസത്തെ പ്രക്ഷോഭത്തിന് മുന്നോടിയായി ഇന്ത്യൻ തലസ്ഥാനം ജാഗ്രതയിൽ’ എന്ന തലക്കെട്ടിൽ ഞായറാഴ്ച, മറ്റൊരു റിപ്പോർട്ടും ഇതിന്റെ തുടർച്ചയായി പത്രം പ്രസിദ്ധീകരിച്ചു.

ന്യൂയോർക്ക് ടൈംസ് മുതൽ ജപ്പാൻ വരെ; 'പാറ്റ പ്രതിഷേധത്തെ' സമഗ്രമായി കവർ ചെയ്ത് പാശ്ചാത്യ മാധ്യമങ്ങൾ
ഗ്യാനേഷ് കുമാറിന്റെ രാജിക്കായി മുറവിളി: രാജ്യവ്യാപക പ്രതിഷേധം, തെരുവിലിറങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍

ഇങ്ങനെ, ഡൽഹി സമരങ്ങളെ കേവലമൊരു പ്രതിഷേധം എന്നതിലുപരി, തിരഞ്ഞെടുപ്പിന്റെ സുതാര്യത (വിശ്വാസ്യത), ജനാധിപത്യപരമായ എതിർപ്പുകൾ പ്രകടിപ്പിക്കാനുള്ള അവകാശം, ഇന്ത്യയുടെ രാഷ്ട്രീയ സ്ഥാപനങ്ങളുടെ ഭാവി ദിശ എന്നിവയെച്ചൊല്ലിയുള്ള വിശാലമായ ഒരു പോരാട്ടമായാണ് പാശ്ചാത്യ മാധ്യമങ്ങളെല്ലാം തന്നെ അവതരിപ്പിക്കുന്നത്. ഇന്ത്യ തലസ്ഥാനം അടച്ചുപൂട്ടി എന്നും ഇന്ത്യ പൌരന്‍മാരുമായി യുദ്ധത്തിലാണെന്നുമൊക്കെയുള്ള തലക്കെട്ടുകൾ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള കൃത്യമായ നിലപാടായി തന്നെ കണക്കാക്കണം.

Summary

Western media outlets are extensively covering the series of clashes in Delhi demanding Gyanesh Kumar’s resignation. The BBC, The New York Times and other media organisations have portrayed the protests as a political challenge to the BJP government and a major test for democratic institutions. Their reports focus on alleged irregularities in the Special Intensive Revision (SIR) of electoral rolls, the rise of the Cockroach Janata Party (CJP), and alleged police excesses against protesters, including elected representatives

Madism Digital
madismdigital.com