മൂന്ന് വര്‍ഷം അവശിഷ്ടങ്ങള്‍ക്കിടയില്‍; 2023-ലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 112 പേര്‍ക്ക് ഗാസയില്‍ കൂട്ട സംസ്‌കാരം

ഗാസയിലുടനീളം 7,400-ലധികം ആളുകൾ ഇനിയും തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കിടയിൽ മരിച്ചുകിടക്കുന്നതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മൂന്ന് വര്‍ഷം അവശിഷ്ടങ്ങള്‍ക്കിടയില്‍; 2023-ലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 112 പേര്‍ക്ക് ഗാസയില്‍ കൂട്ട സംസ്‌കാരം
Published on

2023 നവംബറില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 40 കുട്ടികളടക്കം 112 പേരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ സംസ്‌ക്കരിച്ചു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ കാരണം മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നില്ല. ഒക്ടോബറില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം സിവില്‍ ഡിഫന്‍സ് സംഘം നടത്തിയ തിരച്ചിലില്‍ കണ്ടെടുത്ത മൃതദേഹങ്ങളാണ് സംസ്‌ക്കരിച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗാസ സിറ്റിയിലെ സബ്ര മേഖലയില്‍ നടന്നുവന്ന തെരച്ചിലിനൊടുവിലാണ് ഈ അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.

ദേര്‍ അല്‍-ബലാഹില്‍ പലസ്തീന്‍ പതാക പുതപ്പിച്ച നൂറിലധികം പെട്ടികള്‍ക്ക് മുന്നില്‍ നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടി പ്രാര്‍ഥനകളില്‍ പങ്കെടുത്തു. തുടര്‍ന്ന് തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കും അവശിഷ്ടങ്ങള്‍ക്കുമിടയിലൂടെ ഭൗതികശരീരങ്ങള്‍ വഹിച്ച് ബന്ധുക്കളും നാട്ടുകാരും അടുത്തുള്ള ഖബര്‍സ്ഥാനിലേക്ക് വിലാപയാത്രയായി നീങ്ങി. ഗാസ യുദ്ധത്തിലെ ഏറ്റവും വേദനാജനകമായ കൂട്ട സംസ്‌കാരച്ചടങ്ങുകളിലൊന്നായിരുന്നു ഇത്.

നഷ്ടമായത് ഒരേ കുടുംബത്തിലെ നൂറിലധികം പേരെ

2023 നവംബര്‍ 22-ന് ഗാസ സിറ്റിയിലെ റെസിഡന്‍ഷ്യല്‍ ബ്ലോക്കിന് നേരെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ നടത്തിയ ബോംബാക്രമണത്തില്‍ മുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന സമയത്ത് ഗാസയിലെ സാധാരണക്കാര്‍ നടത്തിയ തിരച്ചിലില്‍ 40-ഓളം മൃതദേഹങ്ങള്‍ മാത്രമാണ് പുറത്തെടുത്തത്. സുരക്ഷാ ഭീഷണിയും ബോംബാക്രമണവും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവസ്ഥലത്ത് എത്താന്‍ സാധിച്ചിരുന്നില്ല. റെഡ് ക്രോസിന്റെ പിന്തുണയോടെ ഗാസയിലെ സിവില്‍ ഡിഫന്‍സ് സംഘമാണ് സമീപകാലത്ത് കൂടുതല്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അബു ഷാരിയ, അല്‍-ഹസൈന എന്നീ രണ്ട് വലിയ കുടുംബങ്ങളില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഇതില്‍ 44 കുട്ടികളും 38 സ്ത്രീകളും ഏഴ് ഭിന്നശേഷിക്കാരും ഉള്‍പ്പെടുന്നു. ഈ ആക്രമണത്തില്‍ ഇനിയും 150-ലധികം ആളുകളെ കണ്ടെത്താനുണ്ട്.

മൂന്ന് വര്‍ഷം അവശിഷ്ടങ്ങള്‍ക്കിടയില്‍; 2023-ലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 112 പേര്‍ക്ക് ഗാസയില്‍ കൂട്ട സംസ്‌കാരം
അമേരിക്കൻ രാഷ്ട്രീയം വഴിമാറുന്നു; സാമ്പത്തിക രംഗത്ത് റിപ്പബ്ലിക്കന്മാരെ പിന്തള്ളി ഡെമോക്രാറ്റുകൾ

ദുരന്തഭൂമിയിലെ കണ്ണീരോര്‍മ്മകള്‍

'ഈ വേര്‍പാടിന്റെ വേദനയും ദുഖവും വിവരിക്കാനാവാത്തതാണ്', സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത അലി അബു ഷാരിയ പറഞ്ഞു. 'മാസങ്ങള്‍ക്ക് ശേഷമെങ്കിലും അവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി കൃത്യമായി സംസ്‌കരിക്കാന്‍ സാധിച്ചത് വലിയൊരു ആശ്വാസമാണ്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഈ കുഞ്ഞുങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത്? ഇത് എന്റെ ഒമറിന്റെ സ്‌കൂള്‍ ബാഗും ഇബ്രാഹിമിന്റെ ഷൂസുമാണ്. ഇവരെ എന്തിനാണ് കൊന്നൊടുക്കിയത്?' വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് തന്റെ ബന്ധുക്കളായ കുട്ടികളുടെ പഠന സാമഗ്രികളും ഷൂസും ഉയര്‍ത്തിക്കാട്ടി നാഹെദ് അല്‍ ഹസൈന ചോദിച്ചു. 'ഇന്ന് എന്റെ ഉമ്മയും ഉപ്പയും ഇളയച്ഛനും സഹോദരങ്ങളുമെല്ലാം ഈ മണ്ണടിഞ്ഞു. ഞാന്‍ മാത്രമാണ് ബാക്കിയായത്', യൂസഫ് അബു ഷാരിയ പറഞ്ഞു.

പതിനായിരങ്ങള്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കടിയില്‍

വെടിനിര്‍ത്തലിന് ശേഷവും ഇടയ്ക്കിടെ ആക്രമണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിക്കുന്നത് കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണെന്ന് റെഡ് ക്രോസ് വക്താവ് പാട്രിക് ഗ്രിഫിത്ത്‌സ് പറഞ്ഞു. ജെസിബിയും സുരക്ഷാ സാമഗ്രികളും നല്‍കി പ്രാദേശിക സിവില്‍ ഡിഫന്‍സിനെ റെഡ് ക്രോസ് സഹായിക്കുന്നുണ്ട്. ഗാസയിലുടനീളം 7,400-ലധികം ആളുകള്‍ ഇനിയും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ മരിച്ചു കിടക്കുന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചില ആക്രമണങ്ങളില്‍ കുടുംബങ്ങള്‍ മുഴുവനായി കൊല്ലപ്പെട്ടതിനാല്‍ കാണാതായവരുടെ കൃത്യമായ കണക്കുകള്‍ ഇതിലും എത്രയോ ഇരട്ടിയാകാമെന്നാണ് വിവരം.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രായേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 73,000-ത്തിലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിലെ വലിയൊരു വിഭാഗം ജനങ്ങളും വീടുകള്‍ നഷ്ടപ്പെട്ട് അതിദാരുണമായ സാഹചര്യത്തിലാണ് താല്‍ക്കാലിക ടെന്റുകളില്‍ കഴിയുന്നത്. അതേസമയം, ഒക്ടോബര്‍ വെടിനിര്‍ത്തലിന്റെ രണ്ടാംഘട്ടം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള കരാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇസ്രായേല്‍ ഗാസയില്‍ ആക്രമണം തുടരുന്നുണ്ട്. കുറഞ്ഞത് 1,250 പലസ്തീനികളെങ്കിലും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി 'ദി ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് വര്‍ഷം അവശിഷ്ടങ്ങള്‍ക്കിടയില്‍; 2023-ലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 112 പേര്‍ക്ക് ഗാസയില്‍ കൂട്ട സംസ്‌കാരം
ഉദയനിധി സ്റ്റാലിന്റെ അറസ്റ്റും മോചനവും; തൃഷയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ സംഭവിച്ചതെന്ത്?
Summary

The remains of 112 Palestinians, including 40 children, who were killed in an Israeli airstrike in November 2023, have finally been buried in Gaza after being recovered from the rubble months later. Continuous bombardment had prevented rescue teams from reaching the site, and the bodies were located only after the ceasefire enabled search operations. The victims were mostly from the Abu Sharia and Al-Husain families, with many members of the same extended families killed in the attack. Hundreds of mourners attended the mass funeral in Deir al-Balah, where coffins draped in Palestinian flags were carried through the devastated streets. Gaza's Civil Defense, supported by the International Committee of the Red Cross (ICRC), recovered the remains from the Sabra neighborhood. More than 150 people from the same attack remain missing.

Madism Digital
madismdigital.com