

യുദ്ധം മൂലം വൻതോതിലുണ്ടാകുന്ന മരണങ്ങളാൽ ഖബറടക്കത്തിന് സ്ഥലം തികയാതെ ഗസ്സ. സെമിത്തേരികൾ നിറയുകയും, യുദ്ധത്തിൽ നിരവധി ഖബറിസ്ഥാനുകൾ തകരുകയും ചെയ്തതോടെ ബദൽ മാർഗ്ഗങ്ങൾ തേടാൻ കുടുംബങ്ങൾ നിർബന്ധിതരാകുന്നു എന്നാണ് റിപ്പോർട്ടുകൾ.
യുദ്ധം ആരംഭിച്ചതിനുശേഷം 40ലധികം സെമിത്തേരികൾ തകർക്കപ്പെട്ടതായി ഗസ്സയിലെ എൻഡോവ്‌മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം അറിയിക്കുന്നുണ്ട്. ഇസ്രായേൽ സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഖബറിസ്ഥാനുകളിലേക്ക് പ്രവേശനം വിലക്കിയതും സ്ഥലപരിമിതി വർധിപ്പിച്ചു.
ഇസ്രായേലിന്റെ ബോംബാക്രമണവും നിർബന്ധിത ഒഴിപ്പിക്കൽ ഉത്തരവുകളും കാരണം ലക്ഷക്കണക്കിന് ഫലസ്തീനികൾ ഭവനരഹിതരായതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. മുമ്പ് ഖബറടക്കത്തിനായി ഉപയോഗിച്ചിരുന്ന ചില സ്ഥലങ്ങൾ ഇപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ താൽക്കാലിക അഭയകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്.
ഗസ്സയിലെ ഇസ്രായേൽ സൈനിക മേഖലയായ "യഷോ ലൈനിന്" സമീപം വെടിയേറ്റ് മരിച്ച മുഹമ്മദിന്റെ (40) മൃതദേഹം അടക്കം ചെയ്യാൻ ബുദ്ധിമുട്ടിയ 20 വയസ്സുകാരനായ മകൻ ഒമർ അൽ-സവാഹിയുടെ കഥ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജൂൺ 10-ന് ഗസ്സ സിറ്റിയിലെ സെയ്തൂൺ പരിസരത്ത്, റോഡരികിലെ തട്ടുകടയിൽ ചായയും കാപ്പിയും വിൽക്കുന്നതിനിടയിലാണ് കഴുത്തിന് വെടിയേറ്റ് മുഹമ്മദ് കൊല്ലപ്പെട്ടത്.
മൃതദേഹം അടക്കം ചെയ്യാൻ സെയ്തൂൺ സെമിത്തേരിയിൽ എത്തിയപ്പോൾ സബാഹി കണ്ട കാഴ്ച, അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന എണ്ണമറ്റാത്തത്ര ഖബറുകളായിരുന്നു. സ്ഥലപരിമിതിയും യുദ്ധം സൃഷ്ടിച്ച ദുരിതപൂർണ്ണമായ സാഹചര്യങ്ങളും കാരണം പല ഖബറുകൾക്കും മുകളിൽ ഒരു കല്ലും മരിച്ചയാളുടെ പേരെഴുതിയ ഒരു കഷ്ണം കടലാസും മാത്രമാണുണ്ടായിരുന്നത്.
ഒരു ഖബറിന് നിലവിൽ ഏകദേശം 500 ഷെക്കൽ ($167) ചെലവ് വരും, എന്നാൽ ഒമറിന്റെ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു ഈ തുക. പുതിയൊരു ഖബറിന് സ്ഥലമില്ലാതായതോടെ, അവർ കുടുംബത്തിന്റെ പഴയൊരു ഖബറിനെ തന്നെ ആശ്രയിച്ചു.
കുടുംബങ്ങൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തോട്ടങ്ങളിലും, തമ്പുകളിലും, അഭയാർത്ഥി ക്യാമ്പുകളിലും, സ്കൂളുകളിലും, ആശുപത്രി വളപ്പുകളിലുമാണ് അടക്കം ചെയ്യുന്നത്..
2025 ഒക്ടോബറിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷം, തകർന്ന വീടുകളിൽ നിന്നും താൽക്കാലിക ഖബറുകളിൽ നിന്നും പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ വീണ്ടെടുക്കാൻ പലർക്കും സാധിച്ചിരുന്നു. ആശുപത്രി വളപ്പുകളിലെ ഖബറുകളിൽ നിന്നായി ഇത്തരത്തിൽ 529 ഫലസ്തീനികളുടെ മൃതദേഹാവശിഷ്ടങ്ങളാണ് വീണ്ടെടുത്തത്. വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷം കുറഞ്ഞത് 1,200 ഫലസ്തീനികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഖബറടക്കത്തിനുള്ള സ്ഥലപരിമിതിക്കൊപ്പം മീസാൻ കല്ലുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും ഗസ്സയിൽ പ്രതിസന്ധി ഇരട്ടിയാക്കുന്നു. ഒരു ഖബറടക്കത്തിന് ഇപ്പോൾ 700 ($235) മുതൽ 1,000 ഷെക്കൽ ($335) വരെ ചെലവ് വരുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നുണ്ട്. ഉചിതമായ മീസാൻ കല്ലുകൾ വാങ്ങാൻ പണം തികയുന്നത് വരെ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും മണ്ണും ടിൻ ഷീറ്റുകളുമാണ് കുടുംബങ്ങൾ താൽക്കാലിക അടയാളങ്ങളായി ഉപയോഗിക്കുന്നത്.
ഖാൻ യൂനിസ് സിമിത്തേരിയിലെ കാഴ്ചയും ഈ പ്രതിസന്ധിയുടെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. കഴിഞ്ഞ 19 വർഷത്തിലേറെയായി ഖബറുവെട്ടുകാരനായി ജോലി ചെയ്യുന്ന 50 വയസ്സുകാരനായ തഫീഷ് അബു ഹത്താബ് പറയുന്നത്, യുദ്ധം തുടങ്ങുമ്പോൾ ഈ സിമിത്തേരിയിൽ 60 ഓളം ഖബറുകൾ മാത്രമാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അവിടെ 6,000 ഖബറുകളുണ്ട് എന്നാണ്. ഒരു ഘട്ടത്തിൽ ദിവസേന 35 ഖബറുകൾ വരെ തഫീഷ് തയ്യാറാക്കിയിരുന്നു അത്രേ.
ഗസ്സയിലുടനീളമുള്ള പൊതുസേവനങ്ങളുടെ തകർച്ചയും ഇസ്രായേൽ ആക്രമണങ്ങളുടെ അപകടസാധ്യതയും കാരണം കൊല്ലപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികളെ "കാണാതായവരുടെ" പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
Gaza is running out of space for burials as the war continues to cause mass deaths. With cemeteries filled to capacity and many burial grounds damaged in the conflict, families are reportedly being forced to seek alternatives.
Gaza’s Ministry of Endowments and Religious Affairs says more than 40 cemeteries have been damaged since the war began. Restrictions on access to burial grounds in areas under Israeli military control have further worsened the shortage of burial space.