യുഎസ് പടക്കപ്പലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇറാന്റെ ഡ്രോണ്‍; വെടിവെച്ചിട്ടെന്ന് ട്രംപ് ഭരണകൂടം

ഇറാന്റെ തെക്കന്‍ തീരത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെ വെച്ചാണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎസ് പടക്കപ്പലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇറാന്റെ ഡ്രോണ്‍; വെടിവെച്ചിട്ടെന്ന് ട്രംപ് ഭരണകൂടം
Published on

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷഭീതി. അറബിക്കടലില്‍ നങ്കുരമിട്ടിരുന്ന യുഎസ് പടക്കപ്പലിനെ നിരീക്ഷിക്കാന്‍ ഇറാന്‍ ഡ്രോണ്‍ അയച്ചെന്ന് റിപ്പോര്‍ട്ടുകള്‍. അബ്രഹാം ലിങ്കണ്‍ എന്ന യുഎസ് പടക്കപ്പലിന്റെ സഞ്ചാരവും സന്നാഹവും നിരീക്ഷിക്കുകയായിരുന്നു ഡ്രോണിന്റെ ദൗത്യമെന്നാണ് സൂചന.

Also Read
ട്രംപും മോദിയും മുതൽ ഹോക്കിങും ബിൽ​ഗേറ്റ്സും വരെ; ഭയപ്പെടുത്തുന്ന എപ്സ്റ്റീൻ കുറ്റകൃത്യങ്ങളുടെ രേഖകൾ
യുഎസ് പടക്കപ്പലിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച് ഇറാന്റെ ഡ്രോണ്‍; വെടിവെച്ചിട്ടെന്ന് ട്രംപ് ഭരണകൂടം

അതേസമയം ഇറാന്‍ ഷഹേദ്-139 ഡ്രോണ്‍ വെടിവെച്ചു വീഴ്ത്തിയെന്ന് അമേരിക്കന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അവകാശവാദമുന്നയിച്ചിട്ടുണ്ട്. ഇറാന്റെ തെക്കന്‍ തീരത്ത് നിന്ന് 800 കിലോമീറ്റര്‍ അകലെ വെച്ചാണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പടക്കപ്പലിന് നേരെ വന്ന ഡ്രോണ്‍, മുന്‍കരുതല്‍ നടപടികളെന്ന നിലയിലാണ് വെടിവെച്ചിട്ടതെന്ന് അമേരിക്ക പറഞ്ഞു. പ്രതിരോധ നടപടികളില്‍ വിമാന വാഹിനി കപ്പലിനോ സൈനികര്‍ക്കോ പരുക്കേറ്റിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്-35 സിയാണ് ഡ്രോണിനെ പ്രതിരോധിക്കാനായി ആകാശത്ത് പറന്നുയര്‍ന്നത്. സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെ ഉണ്ടായിരിക്കുന്ന സംഭവങ്ങള്‍ പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി പടര്‍ത്തിയിരിക്കുകയാണ്. നിലവില്‍ സമാവായ ചര്‍ച്ചകള്‍ക്കായി അമേരിക്ക പ്രത്യേക ദൂതനെ നിയോഗിച്ചിട്ടുണ്ട്.

English Summary: Iran sent a drone to monitor the US aircraft carrier USS Abraham Lincoln in the Arabian Sea, escalating tensions in West Asia. The US claims it shot down the Iranian Shahed-139 drone approximately 800 km from Iran’s southern coast using an F-35C fighter jet as a precautionary measure.

Related Stories

No stories found.
Madism Digital
madismdigital.com