

റഷ്യയുമായുള്ള യുദ്ധത്തിന് പണം കണ്ടെത്താൻ ഉക്രെയ്ൻ പോണോഗ്രഫി നിയമവിധേയമാക്കുന്നു. പോൺ വ്യവസായവും അശ്ലീല സാഹിത്യവും കുറ്റവിമുക്തമാക്കുന്നതിനും അതിലൂടെ നികുതി വരുമാനം വർധിപ്പിക്കുന്നതിനുമുള്ള ബില്ലിൽ നടപടികൾ ആരംഭിച്ചിരിക്കുകയാണ് ഉക്രെയ്ൻ പാർലമെന്റ്.
യുദ്ധ പശ്ചാത്തലത്തിൽ ഉക്രെയ്ന് വൻതോതിൽ സാമ്പത്തിക വിഭവങ്ങൾ ആവശ്യമുണ്ട്. അഡൾട് കണ്ടന്റ് ഇൻഡസ്ട്രിയെ (ഉദാഹരണത്തിന് OnlyFans പോലുള്ള പ്ലാറ്റ്‌ഫോമുകൾ) നിയമവിധേയമാക്കി നികുതി പരിധിയിൽ കൊണ്ടുവരുന്നതിലൂടെ വർഷത്തിൽ ഏകദേശം 25 ദശലക്ഷം ഡോളർ (ഏകദേശം 200 കോടിയോളം രൂപ) വരെ രാജ്യത്തിന് നികുതി വരുമാനമായി ലഭിക്കുമെന്ന് കണക്കാക്കുന്നു. ഡ്രോണുകളും സൈനിക ഉപകരണങ്ങളും വാങ്ങാൻ ഈ തുക ഉപയോഗിക്കാം എന്നാണ് വിലയിരുത്തൽ.
നിലവിൽ അശ്ലീല ഉള്ളടക്കങ്ങൾ നിർമ്മിക്കുന്നതിൽ നിന്നും പങ്കുവെക്കുന്നതിൽ നിന്നും ആളുകളെ തടയാൻ പൊലീസ് അനാവശ്യ റെയ്ഡുകൾ നടത്തുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്നു എന്ന പരാതി ശക്തമാണ്. നിയമവിധേയമാക്കുന്നതോടെ ഇത്തരം അഴിമതിയും തടയാൻ സാധിക്കും.
ചുരുക്കത്തിൽ, 18 വയസ്സിന് മുകളിലുള്ളവർ സ്വന്തം ഇഷ്ടപ്രകാരം നടത്തുന്ന ഇത്തരം ചിത്രീകരണങ്ങളോ ഉള്ളടക്കങ്ങളോ ഇനി കേസോ ജയിൽശിക്ഷയോ ക്ഷണിച്ചുവരുത്തില്ല.
അതേസമയം, കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, ചൈൽഡ് പോണോഗ്രഫി, സമ്മതമില്ലാതെ ചിത്രങ്ങൾ പ്രചരിപ്പിക്കൽ (Non-consensual content), മനുഷ്യക്കടത്ത് എന്നിവയ്‌ക്കെതിരെയുള്ള ശിക്ഷകൾ കൂടുതൽ കർശനമാക്കും. പ്രായപൂർത്തിയായവരാണെന്ന് ഉറപ്പാക്കൽ (Age verification), വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് കമ്പനികൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.
നിലവിൽ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ ഒന്നാം വായനയിൽ (First Reading) ഭൂരിപക്ഷത്തോടെ പാസായിട്ടുണ്ട്. രണ്ടാം വായനയ്ക്കും അന്തിമ അനുമതിക്കുമായി നിലവിൽ ബില്ലിൽ ഭേദഗതികൾ തയാറാക്കിവരികയാണ്. അന്തിമ ഘട്ട അനുമതിയും പ്രസിഡന്റിന്റെ ഒപ്പും ലഭിക്കുന്നതോടെ മാത്രമേ ഈ നിയമം പൂർണ്ണമായി പ്രാബല്യത്തിൽ വരികയുള്ളൂ.
ഉക്രെയ്നിലെ ക്രിമിനൽ കോഡ് അനുസരിച്ച്, മുതിർന്നവരുടെ ഉള്ളടക്കം സൃഷ്ടിക്കുന്നതും പങ്കുവെക്കുന്നതും കൈവശം വെക്കുന്നതും ജയിൽശിക്ഷ ലഭിക്കാവുന്ന (3 മുതൽ 7 വർഷം വരെ) കുറ്റമാണ്. ഉക്രെയ്നിൽ നിന്നും ആയിരക്കണക്കിന് ആളുകൾ ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ (പ്രത്യേകിച്ച് OnlyFans) വഴി വരുമാനം കണ്ടെത്തുന്നുണ്ട്.എന്നാൽ നിയമപ്രകാരം ഇത് കുറ്റകരമായതിനാൽ, ഇവർക്ക് തങ്ങളുടെ വരുമാനം ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനോ കൃത്യമായി നികുതി അടയ്ക്കാനോ സാധിച്ചിരുന്നില്ല.
അനുകൂലിക്കുന്നവരുടെ വാദം:
ഇതൊരു 'വിക്ടംലെസ് ക്രൈം' (ഇരകളില്ലാത്ത കുറ്റകൃത്യം) ആണ്. പോലീസ് സമയം ഇത്തരം ആളുകളെ പിടികൂടാൻ പാഴാക്കാതെ യഥാർത്ഥ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ഉപയോഗിക്കാം. കൂടാതെ സ്വാതന്ത്ര്യത്തിനും ലിബറൽ മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന യൂറോപ്യൻ യൂണിയൻ (EU) മാനദണ്ഡങ്ങളോട് രാജ്യം അടുത്തുവരുകയും ചെയ്യും.
എതിർക്കുന്നവരുടെ വാദം:
യുദ്ധസമയത്ത് ഇത്തരം നിയമങ്ങൾ പാസാക്കുന്നത് രാജ്യത്തിന്റെ പരമ്പരാഗതവും സാംസ്കാരികവുമായ മൂല്യങ്ങളെ ബാധിക്കുമെന്നും, സ്ത്രീകളെ ചൂഷണം ചെയ്യുന്നതിലേക്ക് നയിച്ചേക്കാമെന്നും ചില യാഥാസ്ഥിതിക രാഷ്ട്രീയക്കാരും സംഘടനകളും വാദിക്കുന്നു.
യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിലും ചൈൽഡ് പോണോഗ്രഫി നിർമ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും കൈവശം വെക്കുന്നതും അതീവ ഗൗരവമുള്ള ക്രിമിനൽ കുറ്റമാണ്. ഇതിനെതിരെ ശക്തമായ നിയമങ്ങളും സെൻസർഷിപ്പും ഉണ്ട്. വ്യക്തികളുടെ അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്നത് ഇ.യു-വിലെ എല്ലാ രാജ്യങ്ങളിലും വലിയ കുറ്റകൃത്യമാണ്.ഓൺലൈൻ പോൺ പ്ലാറ്റ്‌ഫോമുകൾക്ക് വയസ്സ് സ്ഥിരീകരണം (Age Verification), ഉപയോക്താക്കളുടെ വിവരങ്ങളുടെ സംരക്ഷണം, നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉടൻ നീക്കം ചെയ്യൽ തുടങ്ങിയ കർശന നിയന്ത്രണങ്ങൾ ഇ.യു ലെവലിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Ukraine is taking steps to legalize pornography to raise funds for the war with Russia. The Ukrainian parliament has begun proceedings on a bill aimed at decriminalizing the porn industry and obscene literature, thereby increasing tax revenue.
Amid the war, Ukraine needs substantial financial resources. By legalizing the adult content industry, including platforms such as OnlyFans, and bringing it under the tax system, the country is estimated to generate up to $25 million (around ₹200 crore) in annual tax revenue. The funds could be used to purchase drones and military equipment.