വാക്ക് പാലിക്കാതെ അമേരിക്ക, തിരിച്ചടിക്കാന്‍ റവല്യൂഷ്ണറി ഗാര്‍ഡ്; പുതിയ നീക്കങ്ങള്‍ക്ക് പിന്നിലാര്, ലക്ഷ്യം വീണ്ടും യുദ്ധമോ?

അപ്രതീക്ഷിതമായി നടന്ന ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇറാന്‍
വാക്ക് പാലിക്കാതെ അമേരിക്ക, തിരിച്ചടിക്കാന്‍ റവല്യൂഷ്ണറി ഗാര്‍ഡ്; പുതിയ നീക്കങ്ങള്‍ക്ക് പിന്നിലാര്, ലക്ഷ്യം വീണ്ടും യുദ്ധമോ?
Published on

പശ്ചിമേഷ്യ വീണ്ടും സംഘര്‍ഭരിതമാകാനുള്ള സാധ്യതകള്‍ വര്‍ധിക്കുന്നു. ഹോര്‍മൂസ് കടലിടുക്കില്‍ അമേരിക്ക നടത്തിയ അപ്രതീക്ഷിത വ്യോമാക്രമണമാണ് പുതിയ പ്രതിസന്ധിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ അതിര്‍ത്തി കടന്ന് തിരിച്ചടിക്കുമെന്ന് ഇറാന്‍ റവല്യൂഷ്ണറി ഗാര്‍ഡും വ്യക്തമാക്കിയിട്ടുണ്ട്. ആണവനിരായുധീകരണം മുതല്‍ ഇസ്രയേല്‍ ഇടപെടല്‍ വരെയുള്ള കാര്യങ്ങളില്‍ സമാവയ ചര്‍ച്ച അന്തിമ ഘട്ടത്തിലായിരിക്കെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നതെന്നും ശ്രദ്ധേയമാണ്. സ്വയരക്ഷാര്‍ത്ഥമാണ് ആക്രമണമെന്ന അമേരിക്ക ന്യായീകരിക്കുന്നുണ്ടെങ്കിലും ഇത് അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായിട്ടില്ല. പ്രവിശ്യയില്‍ സമാധാനം പുലരുന്നതിനിടെ നടത്തിയ ആക്രമണത്തോട് സന്ധിയില്ലെന്ന നിലപാടിലാണ് ഇറാന്‍.

വാക്ക് പാലിക്കാതെ അമേരിക്ക, തിരിച്ചടിക്കാന്‍ റവല്യൂഷ്ണറി ഗാര്‍ഡ്; പുതിയ നീക്കങ്ങള്‍ക്ക് പിന്നിലാര്, ലക്ഷ്യം വീണ്ടും യുദ്ധമോ?
ട്രംപിന്റെ മുന്നറിയിപ്പും ഇറാന്റെ പ്രത്യാക്രമണ ഭീഷണിയും: ഗൾഫ് മേഖല വീണ്ടും ആശങ്കയിൽ

അമേരിക്കന്‍ ഇടപെടല്‍ സൃഷ്ടിക്കാന്‍ പോകുന്നത് വലിയ പ്രതിസന്ധിയാണെന്നാണ് നിലവില്‍ യുദ്ധ നിരീക്ഷകരുടെ വിലയിരുത്തല്‍. നയതന്ത്ര തലത്തിലെ ചര്‍ച്ചകളെ ആക്രമണം പ്രതികൂലമായി ബാധിക്കും. ചര്‍ച്ചകള്‍ ഫലം കാണുമെന്ന പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി ഏകദേശം 25ഓളം വാണിജ്യ കപ്പലുകള്‍ ഹോര്‍മൂസ് വഴി കഴിഞ്ഞ 48 മണിക്കൂറില്‍ കടന്നുപോയിരുന്നു. ഇക്കാര്യം റവല്യൂഷ്ണറി ഗാര്‍ഡ് സ്ഥിരീകരിക്കുകയും ചെയ്തതാണ്.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ ചരക്ക് നീക്കം വീണ്ടും നിരോധിക്കപ്പെടും. അങ്ങനെ വന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കാവും വലിയ തിരിച്ചടിയുണ്ടാവുക. പാചക വാതകം, ക്രൂഡോയില്‍ നീക്കങ്ങള്‍ നിലച്ചാല്‍ ഇന്ത്യയെ പോലെ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങള്‍ സമ്പൂര്‍ണ പ്രതിസന്ധിയിലാവും. ദിവസങ്ങള്‍ക്കിടെ രണ്ടിലധികം തവണയാണ് ഇന്ത്യയില്‍ ഇന്ധനവില വര്‍ധിച്ചത്. പ്രതിസന്ധി തുടര്‍ന്നാല്‍ രാജ്യത്തെ സമ്പദ്ഘടന തന്നെ ആപത്തിലാവും.

വാക്ക് പാലിക്കാതെ അമേരിക്ക, തിരിച്ചടിക്കാന്‍ റവല്യൂഷ്ണറി ഗാര്‍ഡ്; പുതിയ നീക്കങ്ങള്‍ക്ക് പിന്നിലാര്, ലക്ഷ്യം വീണ്ടും യുദ്ധമോ?
എല്ലാ നിബന്ധനകളും അംഗീകരിക്കില്ല, വീണ്ടും മലക്കംമറിഞ്ഞ് ട്രംപ്; അന്ത്യമില്ലാതെ പശ്ചിമേഷ്യന്‍ പ്രതിസന്ധി

വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം സ്വയരക്ഷയ്ക്കാണെന്ന യുഎസ് വാദം മുഖവിലയ്‌ക്കെടുത്താല്‍ തന്നെ ഹോര്‍മൂസിലുണ്ടായ നഷ്ടം ഇറാന് വലിയ തിരിച്ചടിയാണ്. എണ്ണക്കപ്പലുകള്‍ക്ക് ചുങ്കം ഏര്‍പ്പെടുത്തി യുദ്ധത്തിലുണ്ടായ നഷ്ടങ്ങള്‍ നികയ്ത്താമെന്ന പ്രതീക്ഷയിലാണ് നിലവില്‍ ഇറാന്‍. ഹോര്‍മൂസില്‍ ആക്രമണങ്ങള്‍ കടുപ്പിച്ചാല്‍ ചുങ്ക തുക വര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടാവും. ഇത് ഇന്ത്യയെ പോലുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് കനത്ത് തിരിച്ചടിയാവും സൃഷ്ടിക്കുക.

ഇറാന്റെ പുനരുദ്ധാരണത്തിന് റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സഹായം നല്‍കാനുള്ള സാധ്യകളുണ്ട്. എന്നാല്‍ ഇത് യുദ്ധം അവസാനിച്ചാല്‍ മാത്രം സാധ്യമാവുന്ന കാര്യമാണ്, ഇതിനും അമേരിക്ക തുരങ്കം വെക്കുമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ യുദ്ധത്തിനിടെ പരസ്യമായി ഇരുപക്ഷവും സൈനിക സഹായം നല്‍കാന്‍ തയ്യാറാവില്ല.

English Summary: Middle East tensions are escalating again after a sudden US airstrike near the Hormuz Strait triggered strong warnings from Iran’s Revolutionary Guard. Ongoing diplomatic discussions over nuclear disarmament and regional peace now face uncertainty. Experts warn that renewed conflict could severely affect global oil supply chains and fuel prices, impacting countries like India that rely heavily on crude oil imports.

Madism Digital
madismdigital.com