ഹോർമുസ് വിട്ടുതരില്ലെന്ന് ഇറാൻ, പറ്റില്ലെന്ന് അമേരിക്കയും; ദോഹയിലെ നാളത്തെ ചർച്ച ഉറ്റുനോക്കി ലോക രാജ്യങ്ങൾ

കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ സൈനിക ഏറ്റുമുട്ടലിലൂടെ ലക്ഷ്യം നേടാനാകില്ലെന്ന് ഇരു രാജ്യങ്ങളും തിരിച്ചറിഞ്ഞു എന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
ഹോർമുസ് വിട്ടുതരില്ലെന്ന് ഇറാൻ, പറ്റില്ലെന്ന് അമേരിക്കയും; ദോഹയിലെ നാളത്തെ ചർച്ച ഉറ്റുനോക്കി ലോക രാജ്യങ്ങൾ
Published on

ഹോർമുസ് കടലിടുക്കിനെചൊല്ലി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അമേരിക്ക-ഇറാൻ സൈനിക ഏറ്റുമുട്ടലുകൾക്ക് താത്കാലിക വിരാമമാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇരുരാജ്യങ്ങളും ആക്രമണം താൽക്കാലികമായി നിർത്തിവച്ച് ദോഹയിൽ വീണ്ടും ചർച്ചയ്ക്ക് തയ്യാറാകുന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അമേരിക്കയും ഇറാനും തമ്മിൽ കഴിഞ്ഞ ആഴ്ച്ചകളിൽ ദീർഘകാല സമാധാന കരാർ ഒപ്പിട്ടിരുന്നെങ്കിലും ഹോർമുസ് കടലിടുക്കിനെചൊല്ലി ഭിന്നാഭിപ്രായം രൂക്ഷമാണ്. അതുകൊണ്ടുതന്നെ നാളത്തെ ചർച്ചയോടെ പ്രതിസന്ധി അവസാനിക്കുമെന്ന് പറയാൻ കഴിയില്ലെന്നാണ് യുദ്ധ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം നടന്ന ആക്രമണങ്ങളിൽ സൈനിക ഏറ്റുമുട്ടലിലൂടെ ലക്ഷ്യം നേടാനാകില്ലെന്ന് ഇരു രാജ്യങ്ങളും തിരിച്ചറിഞ്ഞു എന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോർമുസ് കടലിടുക്ക് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതകളിലൊന്നായതുകൊണ്ടുതന്നെ ആ​ഗോള തലത്തിൽ അമേരിക്കയ്ക്കും ഇറാനുംമേലുള്ള സമ്മർദം ശക്തമാണ്. കഴിഞ്ഞ 17ന് നിലവിൽവന്ന സമാധാന കരാറോടെ കപ്പലുകളുടെ സഞ്ചാരത്തിന് തുടക്കം കുറിച്ചിരുന്നെങ്കിലും ശനിയാഴ്ച്ച കടലിടുക്ക് വീണ്ടും അക്രമാസക്തമാകുകയായിരുന്നു. ഇതാണ് ലോക രാജ്യങ്ങളെ ചൊടിപ്പിച്ചത്. വിഷയത്തിൽ ദോഹയുടെ നേതൃത്വത്തിൽ നാളെനടക്കുന്ന സമാധാന ചർച്ചയിൽ നയതന്ത്ര കാര്യങ്ങൾക്കാകും പ്രാധാന്യം നൽകുക എന്നത് വ്യക്തമാണ്.

എന്നാൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചിയുടെ പ്രതികരണം ചർച്ചകൾ എളുപ്പമാകില്ലെന്ന സൂചനകളാണ് നൽകുന്നത്. ഹോർമുസിന്റെ നിയന്ത്രണം പൂർണമായും ഇറാന്റേതാണ് എന്ന അദ്ദേഹത്തിന്റെ നിലപാട് ഇറാൻ ഈ വിഷയത്തിൽ വിട്ടുവീഴ്ചയ്ക്ക് രാജ്യം തയ്യാറല്ലെന്ന സന്ദേശമാണ് നൽകുന്നത്. കപ്പൽഗതാഗതത്തിൽ തങ്ങളുടെ ആധിപത്യം അംഗീകരിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറാൻ ഇറാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

ഹോർമുസ് വിട്ടുതരില്ലെന്ന് ഇറാൻ, പറ്റില്ലെന്ന് അമേരിക്കയും; ദോഹയിലെ നാളത്തെ ചർച്ച ഉറ്റുനോക്കി ലോക രാജ്യങ്ങൾ
രണ്ടുമാസംകൊണ്ട് ഇന്ത്യക്ക് മാത്രം വിറ്റത് 18 ലക്ഷം മെട്രിക് ടൺ എൽപിജി; ഇറാൻ യുദ്ധം നീണ്ടത് ട്രംപിന്റെ കച്ചവട താൽപ്പര്യത്തിനോ?

മറുവശത്ത്, അമേരിക്കയുടെ നിലപാടും വ്യക്തമാണ്. ഹോർമുസ് കടലിടുക്കിലൂടെ അന്താരാഷ്ട്ര കപ്പൽഗതാഗതം തടസ്സമില്ലാതെ തുടരണമെന്നാണ് ട്രംപിന്റെ ആവശ്യം. അതിനാൽ ദോഹയിലെ ചർച്ചകളിൽ പ്രധാന തർക്കവിഷയമാകുക സുരക്ഷയേക്കാൾ നിയന്ത്രണാവകാശം തന്നെയായിരിക്കും.

ഇതിനിടെ, അമേരിക്കയിൽ ട്രംപ് ഭരണകൂടത്തിന്റെ യുദ്ധനയത്തിനെതിരെ വിമർശനം ശക്തമാകുകയാണ്. യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ മാറിമറിയുകയാണെന്നും വ്യക്തമായ വിജയമൊന്നും കൈവരിക്കാനായിട്ടില്ലെന്നും പ്രതിപക്ഷം വീണ്ടും ആരോപിച്ചു. സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്നുപോലും ട്രംപിന് വിമർശനം നേരിട്ടിരുന്നു. ഇതിനിടയിൽ യുദ്ധാനന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിയന്തരമായി 87.6 ബില്യൺ ഡോളർ അനുവദിക്കണമെന്ന് വൈറ്റ് ഹൗസ് അമേരിക്കൻ കോൺഗ്രസിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത് വാർത്തയായിരുന്നു. അതിനിടയിലാണ് അമേരിക്ക ഇന്നലെ ഇറാനിൽ അക്രമണം നടത്തിയതെന്നാണ് പ്രതിപക്ഷം ഇന്നലെ ആരോപിച്ചത്.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇറാനെതിരെയുള്ള സൈനിക നടപടിയെ വിമർശിച്ചുകൊണ്ടുള്ള പ്രമേയം കോൺഗ്രസ് പാസാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു ഈ സഹായ അഭ്യർത്ഥന എന്നുള്ളതാണ് തമാശ. അമേരിക്കയിൽ നവംബറിൽ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ഇറാനുമായുള്ള യുദ്ധം രാജ്യത്തെ ജനങ്ങൾക്കിടയിൽ വലിയ പിന്തുണ നേടാനായില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന സർവേകൾ പുറത്തുവിട്ടിരുന്നു. ത‍ിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ട്രംപിന്റെ സമാധാന കരാറെന്ന വിമർശനവും രാജ്യത്ത് കഴിഞ്ഞ ആഴ്ച്ച മുതൽ സജീവമാണ്.

ഹോർമുസ് വിട്ടുതരില്ലെന്ന് ഇറാൻ, പറ്റില്ലെന്ന് അമേരിക്കയും; ദോഹയിലെ നാളത്തെ ചർച്ച ഉറ്റുനോക്കി ലോക രാജ്യങ്ങൾ
പണം വേണം; ഇറാനെതിരെ നടത്തിയ യുദ്ധാനന്തര ചെലവിനായി 87 ബില്യൺ ഡോളർ ആവശ്യപ്പെട്ട് ട്രംപ്, ചോദ്യങ്ങളുമായി കോൺഗ്രസ്

ഇറാനുമായി നിലവിൽ വെടിനിർത്തൽ പ്രാബല്യത്തിലുണ്ടെങ്കിലും യുദ്ധച്ചെലവിനെച്ചൊല്ലിയുള്ള ആശങ്കകൾ ശക്തമാണ്. അതുകൊണ്ടുതന്നെ നിലവിൽ കോൺ​ഗ്രസിൽ സമർപ്പിച്ച ഈ ധനസഹായ നിർദേശം അംഗീകാരം നേടുക എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. ആവശ്യപ്പെട്ടിരിക്കുന്ന തുകയിൽ നല്ലൊരു ശതമാനം സംഖ്യയും പ്രതിരോധ വകുപ്പിനായാണ് നീക്കിവെച്ചിരിക്കുന്നതെന്നാണ് കോൺ​ഗ്രസിന് സമർപ്പിച്ച അഭ്യർത്ഥനയിൽ സൂചിപ്പിച്ചിട്ടുള്ളത്. 21 ബില്യൺ ഡോളർ ആയുധങ്ങളും മിസൈലുകളും ഉൾപ്പെടെയുള്ള സൈനിക ഉപകരണങ്ങൾക്കായാണ്. 17.3 ബില്യൺ ഡോളർ യുദ്ധപ്രവർത്തനങ്ങളുടെയും സൈനിക ഓപ്പറേഷനുകളുടെയും ചെലവുകൾക്കായി നീക്കിവെക്കും. 12.1 ബില്യൺ ഡോളർ രഹസ്യ പദ്ധതികൾക്കായും ആവശ്യപ്പെട്ടിട്ടുണ്ട്.

Temporary signs of de-escalation have emerged in the US-Iran conflict over the Strait of Hormuz, with both sides reportedly preparing for fresh talks in Doha. However, analysts warn that deep disagreements over control of the strategic waterway remain unresolved. While global pressure has pushed both nations toward diplomacy, Iran insists the strait is under its authority, whereas the US demands unrestricted commercial navigation. Meanwhile, President Donald Trump faces mounting domestic criticism over the war's objectives, rising military spending, and a proposed $87.6 billion emergency funding package.

Madism Digital
madismdigital.com