'അവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍'; ഇറാനെതിരെ കടുപ്പിച്ച് ട്രംപ്, വീണ്ടും ശക്തമായ ആക്രമണം

ഹോർമുസ് കടലിടുക്ക് മുതൽ ഒമാൻ ഉൾക്കടൽ വരെയുള്ള ഇറാന്റെ തെക്കൻ തീരങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നത്
'അവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍'; ഇറാനെതിരെ കടുപ്പിച്ച് ട്രംപ്, വീണ്ടും ശക്തമായ ആക്രമണം
Published on

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസമില്ലാതെ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇറാനില്‍ പുതിയ വ്യോമാക്രമണങ്ങള്‍ ആരംഭിച്ചതായി യുഎസ് സൈന്യം അറിയിച്ചു. നിലവിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള താല്‍ക്കാലിക ധാരണാ കരാര്‍ 'അവസാനിച്ചു' എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ നീക്കം. ചൊവ്വാഴ്ച കടലിടുക്കിലൂടെ കടന്നുപോയ മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് തങ്ങള്‍ ഈ ആക്രമണം നടത്തിയതെന്ന് യുഎസ് വ്യക്തമാക്കി.

പുതിയ ആക്രമണ പരമ്പര ഇറാന്റെ തെക്കന്‍ തീരത്തെ നിരവധി നഗരങ്ങളെ പിടിച്ചുകുലുക്കുകയും ചില പ്രദേശങ്ങളില്‍ പൂര്‍ണ്ണമായി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. 'ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് ഭീഷണിയുയര്‍ത്തുന്നത് ഇല്ലാതാക്കാന്‍ യുഎസ് സേന ഇറാനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ ആരംഭിച്ചിരിക്കുന്നു,' യുഎസ് സൈന്യത്തിന്റെ മിഡില്‍ ഈസ്റ്റ് കമാന്‍ഡായ സെന്റകോം തങ്ങളുടെ ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.

അതിപ്രധാനമായ അന്താരാഷ്ട്ര ജലപാതയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകള്‍ക്കും സാധാരണക്കാരായ ജീവനക്കാര്‍ക്കും എതിരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനെതിരെ അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ വളരെ വലുതാണെന്നും യുഎസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. ഇറാന്‍ കപ്പലുകള്‍ക്കെതിരെ ഇനിയും ആക്രമണങ്ങള്‍ നടത്തിയാല്‍ കാര്യങ്ങള്‍ ഇതിലും മോശമാകും എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചത്.

'അവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍'; ഇറാനെതിരെ കടുപ്പിച്ച് ട്രംപ്, വീണ്ടും ശക്തമായ ആക്രമണം
ഹോർമുസ് കടലിടുക്കിലെ പുതിയ പ്രതിസന്ധി: അമേരിക്ക-ഇറാൻ സംഘർഷം എണ്ണവിലയെയും ഇന്ത്യയെയും ബാധിക്കുന്നതെങ്ങനെ?

ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളിൽ വ്യോമാക്രമണം

ഹോർമുസ് കടലിടുക്ക് മുതൽ ഒമാൻ ഉൾക്കടൽ വരെയുള്ള ഇറാന്റെ തെക്കൻ തീരങ്ങളിലാണ് പ്രധാനമായും ആക്രമണം നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ഏറ്റവും വലിയ തുറമുഖവും നാവികസേന-റെവല്യൂഷണറി ഗാർഡ്സ് താവളങ്ങളും സ്ഥിതി ചെയ്യുന്ന ബന്ദർ അബ്ബാസ്, പാകിസ്താൻ അതിർത്തിയോട് ചേർന്നുള്ള തീരദേശ നഗരങ്ങളായ കൊനാരക്, ചബഹാർ എന്നിവയും ആക്രമിക്കപ്പെട്ട സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. ആക്രമണത്തെത്തുടർന്ന് ചബഹാർ നഗരത്തിലെ ചില ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടിരുന്നെങ്കിലും മിക്കയിടങ്ങളിലും അത് പുനസ്ഥാപിച്ചതായി പ്രാദേശിക വൈദ്യുതി വകുപ്പിനെ ഉദ്ധരിച്ച് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചബഹാറിലെ മാരിടൈം ട്രാഫിക് കൺട്രോൾ ടവറിന് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തെക്കുകിഴക്കൻ നഗരമായ ഇറാൻഷഹറിലെ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വടക്കൻ ഇറാനിലെ അഖ്ഖല നഗരത്തിന് സമീപമുള്ള ഒരു റെയിൽവേ പാലത്തിന് നേരെയും ആക്രമണം ഉണ്ടായതായി പ്രസ് ടിവി റിപ്പോർട്ട് ചെയ്തു. അതേസമയം, യുഎസ് ആക്രമണങ്ങൾ ധാരണാപത്രം ലംഘിച്ചതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു. മേഖലയിലെ യുഎസ് താവളങ്ങൾക്ക് നേരെ ടെഹ്‌റാൻ ഉടൻ തന്നെ വലിയ തോതിലുള്ള ആക്രമണം നടത്തുമെന്ന് ഒരു സൈനിക സ്രോതസ്സിനെ ഉദ്ധരിച്ച് ഇറാന്റെ പരമോന്നത സുരക്ഷാ സമിതിയോട് അടുത്ത്നില്‍ക്കുന്ന നൂർന്യൂസ് റിപ്പോർട്ട് ചെയ്തു. പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനിയുടെ മുതിർന്ന ഉപദേശകനും ഇതേ ഭീഷണി ആവർത്തിച്ചു.

ഹോര്‍മുസിലൂടെ കടന്നുപോയ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തോടെയാണ് ഇറാന്‍- അമേരിക്ക സംഘര്‍ഷം വീണ്ടും തുടങ്ങിയത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തിട്ടില്ല. ഇറാന്‍ തന്നെയാണ് ആക്രമികള്‍ എന്നാണ് അമേരിക്ക പറയുന്നത്. തുടര്‍ന്നാണ് അമേരിക്ക ഇറാനില്‍ ആക്രമണം നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് സൈനിക താവളങ്ങൾ തങ്ങൾ ആക്രമിച്ചതായി ബുധനാഴ്ച ഇറാൻ വ്യക്തമാക്കിയിരുന്നു.

'അവര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവര്‍'; ഇറാനെതിരെ കടുപ്പിച്ച് ട്രംപ്, വീണ്ടും ശക്തമായ ആക്രമണം
ഇറാൻ നേതാക്കൾ 'നുണയന്മാരുടെ കൂട്ടം', വെടിനിർത്തൽ കരാർ അവസാനിപ്പിച്ച് അമേരിക്ക; ഗൾഫ് മേഖലയിൽ വീണ്ടും യുദ്ധഭീതി

തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി, ഈ ധാരണാപത്രം അവസാനിച്ചോ എന്ന ചോദ്യത്തിന്, "അതൊരു വളരെ രസകരമായ ചോദ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം അത് അവസാനിച്ചുവെന്നാണ് ഞാൻ കരുതുന്നത്. എനിക്ക് അവരുമായി ഇടപഴകാൻ താൽപ്പര്യമില്ല," എന്ന് ട്രംപ് പ്രതികരിച്ചു. "ഞങ്ങൾ ഇറാനുമായി ഒരു കരാറുണ്ടാക്കിയാലും അത് നിലനിൽക്കുമെന്ന് എനിക്ക് ഉറപ്പില്ല, അവർ തികച്ചും വിശ്വസിക്കാൻ കൊള്ളാത്ത ആളുകളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്", " ട്രംപ് കൂട്ടിച്ചേർത്തു. കൂടാതെ യുദ്ധം വീണ്ടും ആരംഭിക്കുമെന്ന് താൻ കരുതുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി.

Summary

The United States has launched a fresh wave of airstrikes against Iran, saying the operations are aimed at protecting commercial shipping through the strategic Strait of Hormuz. The attacks came just hours after U.S. President Donald Trump declared that the temporary agreement intended to end the conflict with Iran was effectively "over." Washington said the strikes were retaliation for attacks on three cargo vessels transiting the Strait earlier this week. The latest strikes targeted several cities along Iran's southern coast, including Bandar Abbas, Konarak, Chabahar, and Iranshahr, causing power outages and damage to infrastructure.

Madism Digital
madismdigital.com