'സ്വന്തം വീഴ്ചകൾ മറയ്ക്കാൻ മുൻസർ‍ക്കാരിനെ കുറ്റപ്പെടുത്തുന്നു, യുഡിഎഫ് ടീം അല്ലാതായി'; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ മന്ത്രിസഭയുടെ പ്രവർത്തനരീതിയിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി
'സ്വന്തം വീഴ്ചകൾ മറയ്ക്കാൻ 
മുൻസർ‍ക്കാരിനെ കുറ്റപ്പെടുത്തുന്നു, യുഡിഎഫ് ടീം അല്ലാതായി'; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
Published on: 

അധികാരത്തിലെത്തി ആറുമാസം പിന്നിടുമ്പോഴേക്കും യുഡിഎഫ് സർക്കാരിന് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മന്ത്രിസഭയ്ക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയരുന്ന സാഹചര്യം ഉണ്ടായിട്ടും അവ പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും സ്വന്തം വീഴ്ചകൾ മറച്ചുവയ്ക്കാൻ മുൻ സർക്കാരിനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ മന്ത്രിസഭയുടെ പ്രവർത്തനരീതിയിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഗൗരവമേറിയ വിഷയങ്ങളിൽ മന്ത്രിസഭയിൽ ചർച്ചകൾ നടക്കുന്നില്ലെന്ന വിമർശനം കെപിസിസി പ്രസിഡന്റ് നേരത്തേ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടുകളോടുള്ള വിയോജിപ്പാണ് ഇതിന് പിന്നിലെന്നും കോൺഗ്രസ് നേതൃത്വത്തെയും മുന്നണിയെയും വിശ്വാസത്തിലെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണി കൺവീനർ അടൂർ പ്രകാശും അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് പിണറായി വ്യക്തമാക്കി.

'സ്വന്തം വീഴ്ചകൾ മറയ്ക്കാൻ 
മുൻസർ‍ക്കാരിനെ കുറ്റപ്പെടുത്തുന്നു, യുഡിഎഫ് ടീം അല്ലാതായി'; രൂക്ഷ വിമർശനവുമായി പിണറായി വിജയൻ
'മുഖ്യമന്ത്രിയെ ​ഗൺപോയിന്റിൽ നിർത്തുകയാണ്, നിർജീവമായ പ്രതിപക്ഷത്തിന് ചില നേതാക്കൾ ഔഷധം നൽകുന്നു'; പരിഹസിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

എൽഡിഎഫ് ഭരണകാലത്ത് ഇത്തരം ഭിന്നതകൾ ചൂണ്ടിക്കാട്ടാനാകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ യുഡിഎഫ് ഒരു ഏകീകൃത ടീമായി പ്രവർത്തിക്കുന്നില്ല. മുഖ്യമന്ത്രിയുടെ നിലപാടുകൾ മുന്നണിയെ വിഘടിത വിഭാഗങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ഇത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ ലക്ഷണമല്ലെന്നും മുഖ്യമന്ത്രിയുടെ ഏകാധിപത്യ സമീപനത്തോടുള്ള പ്രതികരണമാണെന്നും പിണറായി വിമർശിച്ചു.

അധികാരത്തിലെത്തുന്നതിനായി നൽകിയ വാഗ്ദാനങ്ങളിൽനിന്ന് വെറും ആറുമാസത്തിനുള്ളിൽ സർക്കാർ പിന്നോട്ടുപോയെന്നും മുഖ്യമന്ത്രിയിലുള്ള വിശ്വാസം ജനങ്ങൾക്കും മുന്നണിക്കുള്ളവർക്കും നഷ്ടമായെന്നും അദ്ദേഹം ആരോപിച്ചു. കുത്തകകളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന സർക്കാരായി യുഡിഎഫ് മാറിയെന്നും പിണറായി പറഞ്ഞു.

ബിജെപി യുഡിഎഫ് സർക്കാരിന് നൽകുന്ന പിന്തുണയും അദ്ദേഹം വിമർശനവിധേയമാക്കി. സംഘപരിവാർ അനുകൂല നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കേരളത്തിന്റെ വികസന മാതൃക ഉപേക്ഷിച്ച് ബിജെപിയുടെയും കേന്ദ്രസർക്കാരിന്റെയും നയങ്ങൾ സംസ്ഥാനത്ത് നടപ്പാക്കുകയാണെന്നും ആരോപിച്ചു.

ആസൂത്രണ ബോർഡിന്റെ ചർച്ചകളിൽനിന്ന് മന്ത്രിമാരെ ഒഴിവാക്കുന്ന നടപടി തെറ്റായ സമീപനമാണെന്നും പിണറായി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങളിൽ മന്ത്രിമാരുടെ പങ്കാളിത്തം ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. പൊതുമേഖലാ സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാം കുത്തകവൽക്കരിക്കാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Summary

Pinarayi Vijayan has launched a scathing attack on the functioning of the UDF government. Pointing to divisions within the Cabinet and a lack of collective functioning, he alleged that blaming the previous government was an attempt to cover up the current administration's failures. He also said that the healthy signs of democracy had disappeared and that the government's stance of protecting vested corporate interests had undermined its credibility.