

ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ അവഹേളിച്ചതിന് ആർഎസ്എസ് നേതാവ് ടി ജി മോഹൻദാസിനെതിരെ കേസ്. അധിക്ഷേപം, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തി തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.
തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ സമരം ചെയ്യുന്നവരെ വെടിവെച്ചു കൊല്ലുമായിരുന്നു എന്നാണ് മോഹൻദാസ് യുട്യൂബ് വീഡിയോയിൽ പറയുന്നത്. ‘‘ജന്തർ മന്തർ പരിസരത്ത് നാല് സ്‌ക്വയർ കിലോമീറ്റർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കും. ആളുകളോടു പിരിഞ്ഞുപോകാൻ മൂന്ന് തവണ ആവശ്യപ്പെടും. പിന്നെ വെടിവയ്ക്കും. ആളുകൾ ചിതറിയോടും, കുറേപ്പേര് മരിക്കും, കുറേപ്പേര് മരിക്കില്ല... കുറേപ്പേർക്ക് അംഗഭംഗം സംഭവിക്കും... ഏകദേശം ഒരു നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകും. ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും’’ – എന്നായിരുന്നു മോഹൻദാസിന്റെ ഒരു പ്രസ്താവന. ഇതിനു പിന്നാലെ മറ്റൊരു വിവാദ പ്രസ്താവനയും ഉണ്ടായി. ‘‘അവിടെ കൂട്ട ബലാത്സംഗമായി നടക്കും. ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്’’– എന്നും മോഹൻദാസ് പറഞ്ഞിരുന്നു.
പ്രസ്താവനകൾ വിവാദമായതിന് പിന്നാലെ മോഹൻദാസിനെ തള്ളി ആർഎസ്എസും രംഗത്തെത്തിയിരുന്നു. അഭിപ്രായങ്ങൾ വ്യക്തിപരമാണെന്നും ടി.ജി.മോഹൻദാസ് ആർഎസ്എസിന്റെ ഒരു തരത്തിലുള്ള ചുമതലയും വഹിക്കുന്നില്ലെന്നുമായിരുന്നു ആർഎസ്എസ് ദക്ഷിണ കേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി.ശ്രീകുമാർ പ്രസ്താവനയിൽ പറഞ്ഞത്
സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സൈബർ സെൽ ഐജി പി. പ്രകാശ് ആണ് അന്വേഷണം നടത്തുക. എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകിയത്. ടി.ജി.മോഹൻദാസിനെതിരെ നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, എസ്എഫ്‌ഐ തുടങ്ങിയ യുവജന-വിദ്യാർത്ഥി സംഘടനകളും പരാതി നൽകിയിരുന്നു.
മോഹൻദാസിനെതിരെ ഉടൻ കേസെടുക്കണമെന്ന് ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാനും ആവശ്യപ്പെട്ടിരുന്നു. അശ്ലീലം പ്രചരിപ്പിക്കുന്ന ടി ജി മോഹൻദാസിനെതിരെ ഒട്ടും വൈകാതെ കേസെടുക്കണമെന്നും ഇതൊരു വിഷമാണെന്നുമായിരുന്നു ഷാനിമോളുടെ ആവശ്യം.
An FIR has been registered against RSS leader T.G. Mohandas for allegedly insulting students who were protesting in Delhi against the NEET question paper leak. The case was filed by the Thiruvananthapuram Cyber Police, invoking charges related to insult and incitement to violence.
In a YouTube video, Mohandas reportedly said that if he had the authority, he would have ordered firing on the protesters. He stated that a curfew would be imposed within a four-square-kilometre radius of Jantar Mantar, protesters would be asked three times to disperse, and then firing would begin. He went on to say that some people would die, others would be injured or permanently disabled, and that the situation would be brought under control within a few hours, after which the bodies would be collected and taken to hospitals.
The controversy deepened after another remark attributed to him, in which he allegedly claimed that “mass rape would take place there” and that “the people present there are a group that likes rape.” The comments sparked widespread outrage and led to the registration of the case.