CMRL-എക്‌സാലോജിക് കേസ്: രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യാൻ ഇ ഡി, പിണറായിയുടെ ഹർജിയെ അനുകൂലിച്ച് സർക്കാർ

അന്വേഷണത്തില്‍ സുതാര്യത പലിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയ അറിയിച്ചത്
CMRL-എക്‌സാലോജിക് കേസ്: രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യാൻ ഇ ഡി, പിണറായിയുടെ ഹർജിയെ അനുകൂലിച്ച് സർക്കാർ
Published on: 

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണച്ച് സർക്കാർ ഹൈക്കോടതിയിൽ. ഇ ഡി സർക്കാരിന് കൈമാറിയത് ഒരു റിപ്പോർട്ട് മാത്രമാണ്. കേസെടുക്കാൻ മതിയായ തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലായിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു. അതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്താൻ ഉത്തരവ് ഇട്ടതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുമ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. പ്രാഥമിക അന്വേഷണം വേണമെന്ന നിലപാടാണ് ഇപ്പോഴും സർക്കാരിനെന്ന് എജി കോടതിയെ അറിയിച്ചു. അന്വേഷണത്തില്‍ സുതാര്യത പലിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നാണ് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയ അറിയിച്ചത്. നേരിട്ട് കേസ് എടുക്കാന്‍ കഴിയുന്നതാണോ ഇഡി നല്‍കിയ കത്ത് എന്നാണ് സര്‍ക്കാര്‍ പരിശോധിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ എന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും പ്രഥമദൃഷ്ട്യാ കുറ്റകൃത്യമുണ്ടെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും സർക്കാർ കോടതിയെ അറിയിച്ചു. 

CMRL-എക്‌സാലോജിക് കേസ്: രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യാൻ ഇ ഡി, പിണറായിയുടെ ഹർജിയെ അനുകൂലിച്ച് സർക്കാർ
മാസപ്പടിയിൽ വിജിലൻസ് എഫ്ഐആർ; രണ്ട് കേസ്, പിണറായിയും റിയാസും ഒന്നാം പ്രതികൾ

ഹർജിക്കാരനായ കെ എം ഷാജഹാന്റെ വിശ്വാസ്യതയെയും ഹർജിയുടെ സ്വഭാവത്തെയും ചോദ്യം ചെയ്തും സർക്കാരും മറ്റ് എതിർകക്ഷികളും കോടതിയിൽ വാദങ്ങൾ ഉന്നയിച്ചു. പിണറായിക്കെതിരെ എഫ്‌ഐആർ ഇട്ടതിൽ എന്താണ് പ്രശ്‌നമെന്ന ചോദ്യം ഹൈക്കോടതി ആവർത്തിച്ചു. 

അതിനിടെ, സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും പ്രത്യേകം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം. വിജിലന്‍സ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയനും വീണ ടി-യുമാണ് പ്രതികൾ. മന്ത്രിയായിരിക്കെ മുഹമ്മദ് റിയാസ് പണം വിദേശത്തേക്ക് കടത്തിയെന്നാണ് രണ്ടാമത്തെ കേസ്.

Summary

The State Government supported Pinarayi Vijayan in the High Court regarding the CMRL-Exalogic case, stating that the Enforcement Directorate's report lacked sufficient evidence to file an FIR, which justified their call for a preliminary probe. Despite the government questioning the petitioner's credibility, the High Court asked why there was hesitation in registering an FIR. Meanwhile, following two recent Vigilance cases, the ED is preparing to register separate cases: one against Pinarayi Vijayan and Veena T for financial irregularities, and another against P.A. Mohammed Riyas for allegedly smuggling money abroad.

Madism Digital
madismdigital.com