'ആ കളി വേണ്ട'; വ്യാജ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കുടുങ്ങും, കടുത്ത നടപടിക്ക് സര്‍ക്കാര്‍

ഇന്‍ഫ്‌ളുവന്‍സര്‍മാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ മുരളീധരന്‍ കത്തുനല്‍കി.
'ആ കളി വേണ്ട'; വ്യാജ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍  പ്രചരിപ്പിച്ചാല്‍  ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കുടുങ്ങും, കടുത്ത നടപടിക്ക് സര്‍ക്കാര്‍
Published on: 

അമിതമായ തോതില്‍ രാസവസ്തുക്കള്‍ അടങ്ങിയ ഫെയ്‌സ് ക്രീം ഉപയോഗിച്ച് വൃക്കരോഗ ബാധിതയായ മലപ്പുറത്തെ 17 കാരിയുടെ അനുഭവം പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കര്‍ശനമാക്കുന്നു. നിരോധിക വസ്തുക്കള്‍ പ്രമോട്ട് ചെയ്യാന്‍ സോഷ്യല്‍ മീഡിയ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഈ മേഖലയിലും ഇടപെടല്‍ കര്‍ശനമാക്കാനാണ് സര്‍ക്കാര്‍ നീക്കം.

വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ഇക്കാര്യം ഉറപ്പാക്കാന്‍ മന്ത്രിതലത്തില്‍ ആണ് ഇടപെടലുകള്‍ പുരോഗമിക്കുന്നത്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ മുരളീധരന്‍ കത്തുനല്‍കി.

അനുവദനീയമായ പരിധിയില്‍ കൂടുതല്‍ രാസവസ്തുക്കള്‍ അടങ്ങിയ വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് ഫേസ് ക്രീമുകള്‍, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും സംസ്ഥാനത്ത് വ്യാപകമായി വില്‍ക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തെത്തുടര്‍ന്ന് ഉപഭോക്താക്കള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

'ആ കളി വേണ്ട'; വ്യാജ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍  പ്രചരിപ്പിച്ചാല്‍  ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കുടുങ്ങും, കടുത്ത നടപടിക്ക് സര്‍ക്കാര്‍
'ഫെയർനസ് ക്രീം കിഡ്നിയെ കൊല്ലും... ഞാൻ അനുഭവസ്ഥൻ' വെളിപ്പെടുത്തലുമായി ഗായകന്‍ സലീം കോടന്തൂരും; വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു

സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് വലിയ തുക പ്രതിഫലം നല്‍കി ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പ്രോത്സാഹിപ്പിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടി. ഉല്‍പ്പന്നങ്ങളുടെ സുരക്ഷയും ഗുണനിലവാരവും സംബന്ധിച്ച് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചാരണങ്ങള്‍ തടയണമെന്ന് മന്ത്രി കെ.മുരളീധരന്‍ അവശ്യപ്പെട്ടു. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെയും മറ്റ് ബന്ധപ്പെട്ട അധികാരികളുടെയും സഹകരണത്തോടെ ഇത്തരം പരസ്യപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങള്‍ തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തിലുണ്ട്.

'ആ കളി വേണ്ട'; വ്യാജ സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങള്‍  പ്രചരിപ്പിച്ചാല്‍  ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കുടുങ്ങും, കടുത്ത നടപടിക്ക് സര്‍ക്കാര്‍
വെളുക്കാൻ തേച്ചാൽ‌ 'പാട് പെടും'; മുഖകാന്തി കൂട്ടില്ല ഈ സ്ലോ പോയിസണുകൾ, വ്യാജ ഫേസ്ക്രീമുകളിൽ ഒളിഞ്ഞിരിക്കുന്നത് മാരക വിഷം

എഫ് ട്യൂണ്‍ എന്ന ഫെയ്‌സ് ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്ക രോഗം പിടിപെട്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ നിരവധി പേരാണ് സമാനമായ അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയത്. മാപ്പിളപ്പാട്ട് ഗായകന്‍ സലീം കോടന്തൂര്‍ ഉള്‍പ്പെടെയുള്ളര്‍ സമാന അനുഭവങ്ങള്‍ പങ്കുവച്ചതോടെ ചര്‍ച്ച വലിയ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിനിടെ സംസ്ഥാനത്ത് ഇത്തരം ഉല്‍പ്പനങ്ങള്‍ ഉപയോഗിച്ച് രോഗ ബാധിതരാവുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു.

ഫേസ്ക്രീമിൽ ഒളിഞ്ഞിരുന്ന വിഷം

സോഷ്യൽ മീഡിയയിലെ പരസ്യങ്ങളിൽ ആകൃഷ്ടയായി പ്രാദേശിക വിപണിയിൽനിന്ന് വാങ്ങിയ ഫേസ്ക്രീം തുടർച്ചയായി ഉപയോഗിച്ചതോടെയാണ് പെൺകുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ആരംഭിച്ചത്. ശരീരത്തിൽ നീര് വരികയും മൂത്രത്തിലൂടെ അമിതമായി പ്രോട്ടീൻ നഷ്ടപ്പെടുകയും ചെയ്തതിനെത്തുടർന്ന് നടത്തിയ പരിശോധനകളിലാണ് വൃക്കകൾക്ക് ഗുരുതരമായ തകരാർ സംഭവിച്ചതായി കണ്ടെത്തിയത്. രക്തത്തിലും മൂത്രത്തിലും മെർക്കുറിയുടെ അളവ് അപകടകരമായ നിലയിൽ ഉയർന്നിരുന്നു.

പെൺകുട്ടി ഉപയോഗിച്ചിരുന്ന ക്രീം ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് അനുവദനീയമായ അളവിനേക്കാൾ ആയിരക്കണക്കിന് മടങ്ങ് അധികം മെർക്കുറി അതിൽ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായത്. ഇതോടെയാണ് വിപണിയിൽ വ്യാപകമായി വിൽക്കപ്പെടുന്ന ഗുണനിലവാരമില്ലാത്ത സൗന്ദര്യവർധക ഉത്പന്നങ്ങളുടെ അപകടസാധ്യത വീണ്ടും ചർച്ചയാകുന്നത്.

വ്യാജ ഉത്പന്നങ്ങൾ വിപണിയിൽ സജീവം

നിർമാതാവിന്റെ വിവരങ്ങളോ ചേരുവകളുടെ പട്ടികയോ ഇല്ലാത്ത ക്രീമുകളിലും വ്യാജ ബ്രാൻഡ് പേരുകളിൽ വിൽക്കുന്ന ഉത്പന്നങ്ങളിലുമാണ് അപകടകരമായ വിഷാംശങ്ങൾ കണ്ടെത്താനുള്ള സാധ്യത കൂടുതൽ. വിദേശനിർമിതമെന്ന വ്യാജേന വിപണിയിലെത്തുന്ന ക്രീമുകളും ആശങ്കയുയർത്തുന്നുണ്ട്.

ഓൺലൈൻ വിൽപ്പന സൈറ്റുകൾ, ഇൻസ്റ്റഗ്രാം പേജുകൾ, വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ചെറുകിട ഫാൻസി സ്റ്റോറുകൾ എന്നിവ വഴിയാണ് ഇത്തരം ഉത്പന്നങ്ങൾ പ്രധാനമായും ഉപഭോക്താക്കളിലെത്തുന്നത്. മതിയായ പരിശോധനകളോ ഗുണനിലവാര ഉറപ്പുകളോ ഇല്ലാതെയാണ് പല ഉത്പന്നങ്ങളും വിൽക്കപ്പെടുന്നത്.

Summary

The Kerala government is planning stricter action against social media influencers promoting fake and substandard beauty products. The move follows the case of a 17-year-old girl from Malappuram who reportedly developed kidney disease after using a face cream containing excessive levels of chemicals. Health Minister K. Muraleedharan has written to Home Minister Ramesh Chennithala, seeking directions to the State Police Chief to identify influencers involved in promoting such products and initiate strict legal action against them. The government is also considering tighter monitoring of social media promotions of prohibited products.