അഴിമതിമുക്ത ഭരണം, ലഹരിയോട് സീറോ ടോളറന്‍സ്; നയം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍

16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗമാണ് നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍ നടത്തിയത്
അഴിമതിമുക്ത ഭരണം, ലഹരിയോട് സീറോ ടോളറന്‍സ്; നയം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍
Published on

സംസ്ഥാനത്തിന്റെ സമഗ്ര വികസനവും, വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കാര്യക്ഷമായ ഇടപെടലും വാഗ്ദാനം ചെയ്ത് പതിനാറാം കേരള നിയമസഭയുടെ നയപ്രഖ്യാപനം. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം നടത്തിയത്. ഇത് സുതാര്യ സര്‍ക്കാരാണെന്നും അഴിമതിമുക്ത ഭരണം ഉറപ്പാണെന്നും പറഞ്ഞുകൊണ്ടായിരുന്നു ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. ഇതോടെ 16ാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗമാണ് നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍ നടത്തിയത്.

25 ലക്ഷം രൂപയുടെ ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്, കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര തുടങ്ങി തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച ഇന്ദിരാ ഗ്യാരന്റികള്‍ നയപ്രഖ്യാപനത്തില്‍ ഇടംപിടിച്ചു. കേരളത്തിന്റെ സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയാണ് നേരിടുന്നത് എന്നും സംസ്ഥാനത്തിന്റെ വികസനത്തില്‍.

കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് വിദ്യാഭ്യാസ സഹായമായി സര്‍ക്കാര്‍ പ്രതിമാസം 1000 രൂപ വീതം നല്‍കും. അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ക്ഷേമപെന്‍ഷന്‍ പ്രതിമാസം 3,000 രൂപയായി ഉയര്‍ത്തും.

24. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരിലുള്ള ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ 'ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി' പ്രകാരം കേരളത്തിലെ ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ അനുവദിക്കും. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് സ്വദേശത്ത് മികവ് തെളിയിക്കാന്‍ ഈ പദ്ധതി ഗുണം ചെയ്യും.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ പിന്തുണ ആഗ്രഹിക്കുന്നതായും ഗവര്‍ണര്‍ പ്രസംഗത്തില്‍ വായിച്ചു. ആരോഗ്യമേഖല, വിപണയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി പൊതു വിതരണ സംവിധാനത്തിന്റെ വിപുലീകരണം എന്നിവയും നയപ്രഖ്യാപനത്തില്‍ ഇടം പിടിച്ചു.

അഴിമതിമുക്ത ഭരണം, ലഹരിയോട് സീറോ ടോളറന്‍സ്; നയം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍
ധവളപത്രം എല്ലാം ജനങ്ങളെ അറിയിക്കും, അത് വെറുമൊരു രേഖയല്ല

ചെലവുകുറഞ്ഞ ചികിത്സ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം, ആരോഗ്യ മേഖലയെ പിടിച്ചുയര്‍ത്തും. ആധുനിക സംവിധാനങ്ങള്‍ ഉറപ്പാക്കും. സപ്ലേകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നവീകരിക്കും. മാവേലി സ്റ്റോറുകളുടേയും റേഷന്‍ കടകളുടേയും എണ്ണം വര്‍ധിപ്പിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൗജന്യ യാത്ര അവകാശമാക്കി മാറ്റും. സാമൂഹിക സുരക്ഷ പെന്‍ഷന്‍ 3,000 രൂപയായി വര്‍ധിപ്പിക്കാനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഓരോ കുടുംബത്തിനും വര്‍ഷം തോറും 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. കോളജ് വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ സഹായമായി പ്രതിമാസം 1000 രൂപ വീതം നല്‍കുകയും ചെയ്യും.

അഴിമതിമുക്ത ഭരണം, ലഹരിയോട് സീറോ ടോളറന്‍സ്; നയം പ്രഖ്യാപിച്ച് കേരള സര്‍ക്കാര്‍
'കരാറുകള്‍ ജലരേഖകള്‍ മാത്രം'; ഗാസ മുനമ്പിന്റെ 70 ശതമാനം പിടിച്ചെടുക്കാന്‍ ഇസ്രായേല്‍, സൈന്യത്തിന് നിര്‍ദേശം നല്‍കി നെതന്യാഹു

സംസ്ഥാനത്ത് ലഹരി മാഫിയയ്ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നും നയപ്രഖ്യാപനം വ്യക്തമാക്കുന്നു. ലഹരിയോട് സീറോ ടോളറന്‍സ് നയം സ്വീകരിക്കും. കേസുകളില്‍ ഉള്‍പ്പെടുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതുള്‍പ്പെടെ കടുത്ത നടപടികള്‍ സ്വീകരിക്കും. കേരളത്തിന്റെ്റെ 600.15 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശം, 44 നദികൾ, 34 തടാകങ്ങൾ, നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ എന്നിവയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്തിക്കൊണ്ട് ഒരു സംയോജിത വികസന പദ്ധതി നടപ്പിലാക്കും. കേരളത്തിന്റെ വ്യോമയാന മേഖലയെ സമഗ്രമായി വികസിപ്പിക്കും. ദക്ഷിണേഷ്യ യിലെ സിവിൽ വ്യോമയാനത്തിന്റെ ഒരു പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്ന വ്യോമയാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഒരു നിര വികസിപ്പിക്കുമെന്നും നയപ്രഖ്യാപനം വ്യക്തമാക്കുന്നു.

സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടായിരുന്നു പതിനാറാം കേരള സഭയുടെ നടപടികള്‍ക്ക് തുടക്കമായത്. നയപ്രഖ്യാന പ്രസംഗം തുടങ്ങുന്നതിന് മുന്‍പായിരുന്നു വന്ദേമാതരം. എന്നാല്‍ വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പൊലീസ് ബാന്റ് വായിച്ചത്. വന്ദേമാതരം മുഴുവന്‍ വായിക്കണമെന്ന് ലോക്ഭവന്റെ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

Summary

English Summary: The first policy address of the 16th Kerala Legislative Assembly was presented by Governor Rajendra Arlekar, outlining the priorities of the V D Satheesan government. The address promised comprehensive development for the state and effective intervention in issues including rising prices and inflation. The Governor stated that the government would ensure transparent and corruption-free governance. With the one-and-a-quarter-hour speech, the first session of the 16th Kerala Assembly officially began.

Madism Digital
madismdigital.com